Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; മുംബൈയും ചെന്നൈയും സൂപ്പര്‍ പോരാട്ടത്തിനിറങ്ങുന്നു; ജയം തുടരാന്‍ ധോണി

മുംബൈയും ചെന്നൈയും സൂപ്പര്‍ പോരാട്ടത്തിനിറങ്ങുന്നു | Oneindia Malayalam

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ മുംബൈ ചെന്നൈ പോരാട്ടം ബുധനാഴ്ച നടക്കും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ചെന്നൈയും രണ്ട് മത്സരങ്ങളില്‍ തോറ്റ മുംബൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയപ്രവചനം അസാധ്യമാകും.

chennai-mumbai

കരുത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. തോല്‍വി മുംബൈക്ക് തിരിച്ചടിയാകുമെന്നതിനാല്‍ ജയം നേടാനുള്ള കഠിനശ്രമത്തിലാകും ടീം ഇറങ്ങുക. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ബാറ്റിങ് പ്രശ്‌നങ്ങള്‍ തലവേദനയാണ്. ഫോമിലല്ലാത്ത വിന്‍ഡീസ് താരം കീറോണ്‍ പൊള്ളര്‍ഡിനെ മാറ്റിയേക്കുമെന്നാണ് സൂചന. യുവരാജ് സിങ്ങും, ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെടെയുള്ള ബാറ്റിങ് നിരയും ബൗളിങ് ഡിപ്പാര്‍ട്ടുമെന്റും ഫോമിലാണെന്ന് ടീമിന നേട്ടമാകും.

mi

മറുവശത്ത് രാജ്സ്ഥാനെതിരെ അവസാന മത്സരത്തില്‍ കഷ്ടിച്ച് കടന്നുകൂടിയാണ് ധോണിയുടേയും സംഘത്തിന്റേയും വരവ്. ടീം ജയിക്കുന്നുണ്ടെങ്കിലും ആധികാരിക പ്രകടനം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അമ്പാട്ടി റായിഡുവും, ഷെയ്ന്‍ വാട്‌സണും ഫോമലല്ലാത്തത് തിരിച്ചടിയാണ്. മികച്ച സ്പിന്‍ ആക്രമണമാണ് ടീമിന്റെ പ്രധാന കരുത്ത്. മുംബൈക്കെതിരെയും ഇവരായിരിക്കും ടീമിന് തുണയാകുക.

chennai

ഇരു ടീമുകളും നേരത്തെ 26 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 തവണ മുംബൈയും 12 കളികളില്‍ ചെന്നൈയും ജയിച്ചു. വാംഖഡെയില്‍ 5 മത്സരങ്ങളില്‍ ജയിച്ച മുംബൈക്ക് മികച്ച റെക്കോര്‍ഡുണ്ട്. അവസാന അഞ്ചു മത്സരങ്ങളില്‍ നാലിലും മുംബൈക്കായിരുന്നു ജയം. ബാറ്റിങ് ട്രാക്കില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രതീക്ഷ. സീമര്‍മാര്‍ക്ക് പുതിയ പന്തില്‍ പിച്ചില്‍നിന്നും ആനുകൂല്യം ലഭിച്ചേക്കും.

Story first published: Wednesday, April 3, 2019, 10:57 [IST]
Other articles published on Apr 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+