വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കളിക്ക് മോഹവില, 100 കോടിയും കടന്നു! പ്രീമിയര്‍ ലീഗിനെ പിന്തള്ളി

സംപ്രേക്ഷണാവകാശത്തിലുള്ള ലേലമാണിത്

1

ഐപിഎല്ലിന്റെ പുതിയ സീസണുകളിലെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലം ആവേശകരമായി പുരോഗമിക്കുന്നു. ഇന്നു രാവിലെയാണ് ഇ- ലേലത്തിനു തുടക്കമായത്. വൈകീട്ട് ആറു മണിയോടെ അവസാനിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ലേലം പുനരാരംഭിക്കും. ഐപിഎല്‍ മല്‍സരങ്ങളുടെ സംപ്രേക്ഷണത്തിനായി മോഹവിലയാണ് ലേലത്തില്‍ രംഗത്തുള്ള വന്‍കിട കമ്പനികള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ആദ്യദിനം ലേലം കഴിഞ്ഞപ്പോള്‍ തന്നെ ബിഡ് 43,050 കോടിയിലെത്തിക്കഴിഞ്ഞു. രണ്ടാംദിനം ഇത് ഇനിയും വര്‍ധിക്കുമെന്നുറപ്പാണ്

ഇത്തവണ അവസാനിച്ച 15ാം സീസണ്‍ വരെ പാക്കേജ് അനുസരിച്ച് ബിസിസിഐയ്ക്കു ലഭിച്ചിരുന്നത് 23,370 കോടി (പാക്കേജ് എ) രൂപയായിരുന്നു. ഇതാണ് ഇത്തവണ ഇരട്ടിയോളമായിരിക്കുന്നത്. ഡിജിറ്റല്‍ അവകാശത്തിനായി (പാക്കേജ് ബി) നേരത്തേ ബിസിസിഐയ്ക്കു ലഭിച്ചതാവട്ടെ 19,700 കോടിയും (ഒരു കളിക്ക് 48.04 കോടി) ആയിരുന്നു. നേരത്തേ ഒരു മല്‍സരത്തിനു ഡിസ്‌നി സ്റ്റാര്‍ നല്‍കിയത് 57 കോടി രൂപയായിരുന്നു. ഇത് ഇപ്പോള്‍ 100 കോടിയും കടന്നിരിക്കുകയാണ്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു മല്‍സരത്തെപ്പോലും ഐപിഎല്‍ കടത്തിവെട്ടിയിരിക്കുകയാണ്. എന്‍എഫ്എല്‍ മാത്രമേ ഇനി ഐപിഎല്ലിനു മുന്നിലുള്ളൂ. ലേലം രണ്ടാം ദിവസം കൂടുതല്‍ മുറുകാനിരിക്കെ ഐപിഎല്‍ മല്‍സരം മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്താനും സാധ്യത കൂടുതലാണ്.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനുംകല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

'ഞാനില്ലാതിരുന്നത് അവരുടെ ഭാഗ്യം', സച്ചിനെയും സെവാഗിനെയും പുറത്താക്കിയേനെ- അക്തര്‍'ഞാനില്ലാതിരുന്നത് അവരുടെ ഭാഗ്യം', സച്ചിനെയും സെവാഗിനെയും പുറത്താക്കിയേനെ- അക്തര്‍

'രോഹിത്തും കോലിയും രാഹുലും ഈ യുവാക്കളെ കണ്ട് പഠിക്കണം', പരിഹസിച്ച് രോഹന്‍'രോഹിത്തും കോലിയും രാഹുലും ഈ യുവാക്കളെ കണ്ട് പഠിക്കണം', പരിഹസിച്ച് രോഹന്‍

ipl fans

ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ സംപ്രേക്ഷണ അവകാശത്തിനു വേണ്ടി ത്രികോണ മല്‍സരമാണ് ലേലത്തില്‍ നടക്കുന്നത്. ഡിസ്‌നി സ്റ്റാറാറിനൊപ്പം സോണി നെറ്റ്‌വര്‍ക്ക്, റിലയന്‍സ് വയാക്കോം 18 എന്നിവര്‍ തമ്മിലാണ് ചൂടേറിയ പോര്. സീ ഗ്രൂപ്പ് ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശത്തിനായി മാത്രമേ രംഗത്തുള്ളൂ. ഡിസ്‌നി ഹോട്‌സ്റ്റാര്‍, റിലയന്‍സ് വയാക്കോം 18 എന്നിവരാണ് സീക്കൊപ്പം മല്‍സരിക്കുന്നത്. ഐപിഎല്ലിന്റെ ഡിജിറ്റല്‍ റൈറ്റ്‌സിനു 19,000 കോടിയും ബ്രോഡ്കാസ്റ്റ് റൈറ്റ്‌സിനു 23,000 കോടിയുമാണ് നേരത്തേ ബിസിസിഐ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.

നേരത്തേ ഈ കൊമേഴ്‌സ് രംഗത്തെ അതികായന്‍മാരായ ആമസോണ്‍, ആഗോള ഭീമന്‍മാരായ ഗൂഗിള്‍ എന്നിവര്‍ ഐപില്ലിന്റെ സംപ്രേക്ഷണാവകാശത്തിനു വേണ്ടി രംഗത്തിറങ്ങുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇവര്‍ ബിഡ് സമര്‍പ്പിക്കാതെ പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിനകം കോടികളുടെ നിക്ഷേപമിറക്കിയതിനാല്‍ അവര്‍ ഐപിഎല്ലിനു വേണ്ടിയുള്ള നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നെന്നാണ് വിവരം.

Story first published: Sunday, June 12, 2022, 19:07 [IST]
Other articles published on Jun 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X