Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ സംപ്രേക്ഷണം സ്റ്റാര്‍ ഇന്ത്യയ്ക്ക്; ബിസിസിഐയ്ക്ക് 16,000 കോടി ലഭിക്കും

മുംബൈ: ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിന്റെ മുല്യമുയരുന്നതായി സ്ഥിരീകരിച്ച് നാലു വര്‍ഷത്തേക്കുറ്റ ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ 2018 മുതല്‍ 2022 വരെയുള്ള സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ടെലിവിഷന്‍ സംപ്രേക്ഷണവും ഡിജിറ്റല്‍ മീഡിയോ അവകാശവും സ്വന്തമാക്കുന്നതിനായാണ് ബിസിസിഐ ലേലം സംഘടിപ്പിച്ചത്. പ്രമുഖ കമ്പനികളുമായി കടുത്ത മത്സരമാണ് സ്റ്റാര്‍ ഇന്ത്യ നേരിട്ടത്. ഫേസ്ബുക്ക്, ട്വിറ്റര്‍, യാഹൂ, റിലയന്‍സ് ജിയോ, സോണി പിക്ചര്‍, ഡിസ്‌കവറി, സ്‌കൈ, ബ്രിട്ടീഷ് ടെലികോ, ഇഎസ്പിഎന്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

ipl-2-29-1461913196-05-1504583461.jpg -Properties

എന്നാല്‍, ഉയര്‍ന്ന തുക മുന്നോട്ടുവച്ചതോടെ പ്രമുഖരെ പിന്തള്ളി സ്റ്റാര്‍ സ്ംപ്രേക്ഷണാവകാശം നേടിയെടുത്തു. ആഗോള തലത്തിലെ പ്രക്ഷേപണാവകാശം ഇതോടെ സ്റ്റാറിന് ലഭിച്ചു. സോണി 11,050 കോടിയും സ്റ്റാര്‍ ഇന്ത്യ 6196.94 കോടിയുമാണ് ലേലത്തുകയായി വാഗ്ദാനം ചെയ്തത്. ഐപിഎല്‍ ആരംഭിച്ച് പത്തുവര്‍ഷം കഴിയുമ്പോഴേക്കും അതിന്റെ മൂല്യം വിലമതിക്കാനാകാത്തതായി മാറിയതില്‍ സന്തോഷമുണ്ടെന്ന് ഐപിഎല്‍ ആദ്യ ചെയര്‍മാന്‍ ലളിത് മോദി പ്രതികരിച്ചു.

Story first published: Tuesday, September 5, 2017, 9:21 [IST]
Other articles published on Sep 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+