ശ്രീശാന്ത് അല്ലെങ്കില്‍ ഒത്തുകളിച്ചത് ആരൊക്കെ?
ഐപിഎല്‍ ഒത്തുകളിയില്‍ മലയാളി താരം ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് വെളിപ്പെടുത്തല്‍ വരുമ്പോള്‍, ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ഒത്തുകളിച്ചത് എന്ന സംശയം ആരുടെ മനസ്സിലും ഉണരും. ഇത്ര നാളും വലിയ ബിംബങ്ങളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന പല വിഗ്രഹങ്ങളും ഉടന്‍ തന്നെ ഉടഞ്ഞ് വീണേക്കുമെന്നാണ് സൂചനകള്‍.
ശരദ് പവാര്‍ എന്ന രാഷ്ട്രീയക്കാരന്റേയും എന്‍ ശ്രീനിവാസന്‍ എന്ന ബിസിനസുകാരന്റേയും കിടമത്സരങ്ങളുടെ ബലിയാടാവുകയായിരുന്നോ നമ്മുടെ ശ്രീശാന്ത്. ഐപിഎല്ലിന്റെ ഉപജ്ഞാതാവ് ലളിത് മോഡിയും ശ്രീനിവസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ഒക്കെ വിവാദത്തിലെ വെറും രണ്ടാം നിര 'കളി'ക്കാര്‍ മാത്രമാണോ.
കളിക്കളത്തിലിറങ്ങിയ കളിക്കാരും, ഗ്യാലറിയില്‍ ഇരുന്ന് കളി നിയന്ത്രിച്ച വാതുവെപ്പുകാരം, അവര്‍ക്കൊപ്പം നിന്ന് പണമുണ്ടാക്കിയ ടീം ഉടമകളും... ഐപിഎല്‍ വിവാദം ഇനിയും അവസാനിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.
സീ ടീവി നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനില്‍ വിന്ദു ധാരാസിങ് പറഞ്ഞ പേരുകള്‍ ഏതൊക്കെയായിരുന്നു....

വിന്ദു ധാരാസിങ്
ബോക്‌സിങ് താരം ധാരാസിങിന്റെ മകന്‍. ബോളിവുഡ് നടന്‍. ഒടുവില്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തിലെ വിവാദ നായകന്‍മാരില്‍ ഒരാള്‍. ഈ വിന്ദു ധാരാസിങ് ാണ് ഇപ്പോള്‍ ശ്രീശാന്തിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ശ്രീശാന്ത് നിരപരാധി
ഐപിഎല്‍ വിവാദത്തില്‍ മലയാളി താരം ശ്രീശാന്ത് നിരപരാധിയാണെന്നാണ് വിന്ദു ധാരാസിങ് വെളിപ്പെടുത്തിയത്.

ശരദ് പവാര്‍
കേന്ദ്രമന്ത്രിയും എന്‍സിപി അധ്യക്ഷനും ആയ ശരദ് പവാര്‍ ഐപിഎല്‍ വിവാദത്തിലെ പ്രധാനപ്പെട്ട കക്ഷികളില്‍ ഒരാളാണത്രെ

എന്‍ ശ്രീനിവാസന്‍
ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനും ശരദ് പവാറും തമ്മിലുള്ള അധികാര വടംവലികളാണ് ഐപിഎല്ലിനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്ന് വിന്ദു ധാരാസിങ് പറയുന്നു.

ലളിത് മോഡി
ഐപിഎല്ലിന്റെ ഉപജ്ഞാതാവ് ലളിത് മോഡി യഥാര്‍ത്ഥത്തില്‍ ശരദ് പവാറിന്റെ ഉപകരണമായിരുന്നോ... ശ്രീനിവാസനെ വെട്ടാന്‍ പവാര്‍ മോഡിയെ വച്ച് കളിക്കുകയായിരുന്നുവെന്ന് വിന്ദു ധാരാസിങ്.

ഗുരുനാഥ് മെയ്യപ്പന്‍
ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ വാതുവപ്പില്‍ സജീവമായിരുന്നത്രെ. ഒരുപാട് പണം നഷ്ടപ്പെട്ട് കഴിഞ്ഞപ്പോഴാണ് എല്ലാം ഒത്തുകളിയാണെന്ന് മെയ്യപ്പന് മനസ്സിലായത്.

വിജയ് മല്യ
മദ്യ രാജാവ് വിജയ് മല്യ ഐപിഎല്ലിനെ നന്നായി ഉപയോഗിച്ചു. വാതുവപ്പില്‍ നിന്ന് മല്യനേടിയത് 200 കോടിയോളം രൂപയാണത്രെ. ഒത്തുകളിയെക്കുറിച്ചും മല്യക്ക് അറിവുണ്ടായിരുന്നു.

ശശി തരൂര്‍
ഐപിഎല്‍ ഒത്തുകളിയും ശശി തരൂരും തമ്മില്‍ എന്ത് ബന്ധം? ഒരു ബന്ധവുമില്ല, എന്നാല്‍ തരൂരുമായി തെറ്റിയതോടെയാണ് ലളിത് മോഡിയുടെ കഷ്ടകാലം തുടങ്ങിയത്രെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications