Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഒത്തുകളി; അജിത് ചാന്ദിലയ്‌ക്കെതിരെ നടപടിയുണ്ടായേക്കും

മുംബൈ: ഐപിഎല്‍ വാതുവെപ്പുകേസില്‍ നേരത്തെ അറസ്റ്റിലായ അജിത് ചാന്ദിലയ്‌ക്കെതിരെയുള്ള നടപടി ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിക്കും. അജിത് ചാന്ദിലയ്‌ക്കൊപ്പം ഹികന്‍ ഷായ്‌ക്കെതിരെയും ബിസിസിഐ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടപടിയുമായി ബന്ധപ്പെട്ട് അവസാന കൂടിക്കാഴ്ചയ്ക്ക് അജിത് ചാന്ദിലയും, ഷായും ബിസിസിഐ അച്ചടക്ക കമ്മറ്റിക്കു മുമ്പാകെ ഹാജരായിരുന്നു.

ബിസിസിഐ പ്രസിഡന്റ് ശശാങ്ക മനോഹര്‍, ജോതിരാദിത്യ സിന്ധ്യ, നിരഞ്ജന്‍ ഷാ എന്നിവരയാണ് അച്ചടക്ക സമിതിയിലെ അംഗങ്ങള്‍. ഡിസംബര്‍ 24ന് നടന്ന കൂടിക്കാഴ്ചയില്‍ ഇവര്‍ കളിക്കാരെ ചോദ്യം ചെയ്യുകയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയുടെ കാര്യം തീരുമാനിക്കുക.

ajit-chandila

ദില്ലി പോലീസ് ചോദിച്ച ചോദ്യങ്ങള്‍ തന്നെയാണ് അച്ചടക്ക സമിതിയും തന്നോട് ചോദിച്ചതെന്ന് അജിത് ചാന്ദില പറഞ്ഞു. പോലീസിനു നല്‍കിയ മറുപടി തന്നെ ബിസിസിഐയ്ക്കും നല്‍കി. എന്താണ് സംഭവിച്ചതെന്ന് കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. തനിക്ക് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ചാന്ദില വ്യക്തമാക്കി.

2013ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മലയാളി താരം ശ്രീശാന്തിനൊപ്പമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചാന്ദിലയും അറസ്റ്റിലാകുന്നത്. ചാന്ദിലയെ പിന്നീട് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികന്‍ ഷാ ഐപിഎല്‍ മത്സരത്തിനിടെ പ്രമുഖ കളിക്കാരനെ ഒത്തുകളിക്കു പ്രേരിപ്പിച്ചതായി പരാതിയിലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.

Story first published: Tuesday, January 5, 2016, 9:01 [IST]
Other articles published on Jan 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+