Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന രണ്ടോവര്‍!! ബാംഗ്ലൂരിന്റെ ചാലഞ്ചിനു മുന്നില്‍ ഡല്‍ഹി മുട്ടുമടക്കി, നിറംമങ്ങി മലയാളികള്‍..

ബംഗളൂരു: ഐപിഎല്ലില്‍ അഞ്ചു മല്‍സരങ്ങള്‍ക്കിടെ കണ്ട രണ്ടാമത്തെ ത്രില്ലറില്‍ നിലവിലെ റണ്ണറപ്പായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വിജയം. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ബാംഗ്ലൂര്‍ 15 റണ്‍സിനു ജയിച്ചു കയറുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ ബാംഗ്ലൂരിന്‍റെ ആദ്യ വിജയം കൂടിയാണിത്.

ജയിക്കാമായിരുന്ന സ്‌കോര്‍

ജയിക്കാമായിരുന്ന സ്‌കോര്‍

ട്വന്‍റി 20യില്‍ അത്ര അസാധ്യമല്ലാത്ത സ്‌കോറിരുന്നു ബാംഗ്ലൂര്‍ നേടിയത്. എട്ടു വിക്കറ്റിന് 157 റണ്‍സ്. എന്നാല്‍ റിഷഭ് പാന്തൊഴികെ (57) മറ്റുള്ളവരെല്ലാം വെറും കാഴ്ചക്കാരായി മാറിയപ്പോള്‍ ഡല്‍ഹി വിജയത്തിലെത്താതെ വഴുതി വീണു.

കളി ജയിച്ചത് രണ്ടോവറില്‍

കളി ജയിച്ചത് രണ്ടോവറില്‍

ഡല്‍ഹി ഇന്നിങ്‌സിലെ അവസാന രണ്ടോവറാണ് മല്‍സരഗതി നിര്‍ണയിച്ചത്. മൂന്നു വിക്കറ്റ് കൈയിലിരിക്കെ രണ്ടോവറില്‍ ഡല്‍ഹിക്കു ജയിക്കാന്‍ 21 റണ്‍സ് മതിയായിരുന്നു. പക്ഷെ ബാംഗൂലിന്റെ വിജയതൃഷ്ണയ്ക്ക് മുന്നില്‍ ഡല്‍ഹി കീഴടങ്ങി. 19ാം ഓവര്‍ എറിഞ്ഞ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍ രണ്ടും അവസാന ഓവറില്‍ പവന്‍ നേഗി മൂന്നും റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

2013നു ശേഷമാദ്യം

2013നു ശേഷമാദ്യം

ഐപിഎല്ലില്‍ 2013നു ശേഷം ആദ്യമായാണ് ഒരു ടീം 160 റണ്‍സ് പ്രതിരോധിച്ച് ജയം പിടിച്ചെടുക്കുന്നത്. അതുകൊണ്ടു തന്നെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വാട്‌സന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഈ വിജയം.

തുടക്കം പാളി ബാംഗ്ലൂര്‍

തുടക്കം പാളി ബാംഗ്ലൂര്‍

മികച്ച ബാറ്റിങ് നിരയുള്ള ബാഗ്ലൂരിന്റെ തുടക്കം മോശമായിരുന്നു. ക്രിസ് ഗെയ്ല്‍ അടക്കമുള്ള തീപ്പൊരി താരങ്ങള്‍ ഉണ്ടായിട്ടും ഒമ്പത് ഓവര്‍ ആവുമ്പോഴേക്കും ടീം മൂന്നിന് 55 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. ഗെയ്ല്‍ ആറ് റണ്‍സിനും വാട്‌സന്‍ 24 റണ്‍സിനും പുറത്തായി.

രക്ഷകനായി ജാദവ്

രക്ഷകനായി ജാദവ്

അടുത്തിടെ ഇന്ത്യന്‍ ടീമിലെത്തിയ കേദാര്‍ ജാദവാണ് ബാംഗ്ലൂരിന്റെ അപ്രതീക്ഷിത ഹീറോയായത്. നാലാമനായി ക്രീസിലെത്തിയ ജാദവ് ഡല്‍ഹി ബൗളര്‍മാരെ തച്ചുതകര്‍ക്കുകയായിരുന്നു. കേവലം 37 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കം ജാദവ് 69 റണ്‍സ് വാരിക്കൂട്ടി.

നിരാശപ്പെടുത്തി വിഷ്ണു

നിരാശപ്പെടുത്തി വിഷ്ണു

ഐപിഎല്ലിലേക്ക് ആദ്യമായി നറുക്കുവീണ മലയാളി താരം വിഷ്ണു വിനോദിന് കന്നി മല്‍സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. അഞ്ചു പന്തില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സെടുത്ത വിഷ്ണു റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

കരുണും നിറംമങ്ങി

കരുണും നിറംമങ്ങി

ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച കരുണ്‍ നായര്‍ ഡല്‍ഹി നിരയില്‍ ഉണ്ടായിരുന്നെങ്കിലും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. മൂന്നാമനായി ക്രീസിലെത്തിയ കരുണ്‍ മൂന്നു പന്തില്‍ നിന്നു നാലു റണ്‍സ് മാത്രമെടുത്തു പുറത്തായി.

സഞ്ജുവും ഫ്‌ളോപ്പ്

സഞ്ജുവും ഫ്‌ളോപ്പ്

ഡല്‍ഹി ടീമിലുണ്ടായിരുന്ന മറ്റൊരു മലയാളി താരമായ സഞ്ജു സാംസണും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 12 പന്തില്‍ നിന്നു 13 റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാന്‍ സാധിച്ചത്.

ബൗളര്‍മാര്‍ മിന്നി

ബൗളര്‍മാര്‍ മിന്നി

ബാംഗ്ലൂരിനായി പന്തെറിഞ്ഞ മുഴുവന്‍ ബൗളര്‍മാരും തിളക്കമാര്‍ന്ന പ്രകടനമാണ് നടത്തിയത്. ടീമിനായി പന്തെറിഞ്ഞ ആറു ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ബില്ലി സോളങ്കി, ഇഖ്ബാല്‍ അബ്ദുല്ല, പവന്‍ നേഗി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സോളങ്കിക്ക് അരങ്ങേറ്റം

സോളങ്കിക്ക് അരങ്ങേറ്റം

ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഉജ്ജ്വല പ്രകടനം നടത്തിയ സോളങ്കിക്ക് ബാംഗ്ലൂരിനായി അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. 30 ലക്ഷം രൂപയ്ക്കാണ് സോളങ്കിയെ ലേലത്തില്‍ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

Story first published: Sunday, April 9, 2017, 12:36 [IST]
Other articles published on Apr 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+