വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 25 പന്തില്‍ താഴെ കൂടുതല്‍ ഫിഫ്റ്റി; കോലിയും രോഹിതും ടോപ് ഫൈവില്‍ ഇല്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ പുരോഗമിക്കവെ ആരാധകര്‍ ആവേശത്തിലാണ്. കോവിഡിനിടയിലും ആവേശം ഒട്ടും ചോരാതെ ഐപിഎല്‍ ആരാധകരിലേക്കെത്തുന്നുണ്ട്. യുഎഇയിലെ സാഹചര്യത്തിലും ബാറ്റ്‌സ്മാന്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നുണ്ട്. ആര്‍ക്കും ആധിപത്യം അവകാശപ്പെടാനില്ലെന്ന എന്നതാണ് ഈ സീസണിലെ സവിശേഷത. രണ്ട് മത്സരങ്ങള്‍ ഇതിനോടകം സൂപ്പര്‍ ഓവറില്‍ വിധി നിര്‍ണ്ണയിച്ചത് തന്നെ ടൂര്‍ണമെന്റിന്റെ ആവേശത്തെ ഉയര്‍ത്തു. ഇതിനോടകം നിരവധി വെടിക്കെട്ട് ബാറ്റിങ്ങിനും യുഎഇ സാക്ഷ്യം വഹിച്ച് കഴിച്ചു. എന്നാല്‍ 25 പന്തില്‍ താഴെ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണ്. നമുക്ക് പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍നിരയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. 128 മത്സരങ്ങളില്‍ നിന്ന് 4748 റണ്‍സ് അക്കൗണ്ടിലാക്കിയ വാര്‍ണറുടെ പേരില്‍ 44 അര്‍ധ സെഞ്ച്വറിയുമുണ്ട്. 25 പന്തില്‍ താഴെ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയതും ഈ ഓസീസ് ഓപ്പണറാണ്. 8 തവണയാണ് വാര്‍ണര്‍ 25 പന്തില്‍ താഴെ ഫിഫ്റ്റി നേടിയത്. 2019ലെ ഓറഞ്ച് ക്യാപ് വാര്‍ണര്‍ക്കായിരുന്നു. വാര്‍ണറുടെ വേഗമേറിയ അര്‍ധ സെഞ്ച്വറി 2017ല്‍ കെകെആറിനെതിരേ 20 പന്തില്‍ നേടിയതാണ്. ഈ മത്സരത്തില്‍ വാര്‍ണര്‍ സെഞ്ച്വറി നേടിയിരുന്നു.

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പ് ചീട്ടായ കീറോണ്‍ പൊള്ളാര്‍ഡാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. തോല്‍ക്കുമെന്നുറപ്പുള്ള പല മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പൊള്ളാര്‍ഡിനായി. ആര്‍സിബിക്കെതിരായ ഈ സീസണിലെ മത്സരത്തിലും പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് എല്ലാവരും കണ്ടതാണ്. ഏഴ് തവണയാണ് പൊള്ളാര്‍ഡ് 25 പന്തില്‍ താഴെ അര്‍ധ സെഞ്ച്വറി നേടിയത്. 151 മത്സരത്തില്‍ നിന്ന് 2846 റണ്‍സ് സ്വന്തം പേരിലുള്ള പൊള്ളാര്‍ഡ് 15 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2016ലാണ് പൊള്ളാര്‍ഡിന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറി. കെകെആറിനെതിരേ വെറും 17 പന്തിലാണ് പൊള്ളാര്‍ഡ് ഫിഫ്റ്റി നേടിയത്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ആറ് തവണയാണ് 25 പന്തില്‍ താഴെ സെവാഗ് അര്‍ധ സെഞ്ച്വറി നേടിയത്. 2015ല്‍ വിരമിച്ച സെവാഗ് 104 മത്സരത്തില്‍ നിന്ന് 2728 റണ്‍സാണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്. 16 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും പൊള്ളാര്‍ഡിന്റെ പേരിലുണ്ട്. 2014 സീസണില്‍ സിഎസ്‌കെയ്‌ക്കെതിരേ 21 പന്തില്‍ നേടിയതാണ് സെവാഗിന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറി. ഈ മത്സരത്തില്‍ സെവാഗ് സെഞ്ച്വറി നേടുകയും ചെയ്തു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായാണ് സെവാഗ് കളിച്ചത്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

മുന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരവും നിലവിലെ ആര്‍സിബിയുടെ നെടുന്തൂണുമായ എബി ഡിവില്ലിയേഴ്‌സും ആറ് തവണ 25 പന്തില്‍ താഴെ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. 157 മത്സരത്തില്‍ നിന്ന് 4535 റണ്‍സ് നേടിയിട്ടുള്ള എബിഡിയുടെ പേരില്‍ 35 അര്‍ധ സെഞ്ച്വറിയുണ്ട്. മൂന്ന് സെഞ്ച്വറിയും എബിഡിയുടെ പേരിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബിയെ സൂപ്പര്‍ ഓവറില്‍ വിജയിപ്പിച്ചതും എബിഡിയുടെ മികവാണ്. 2014ല്‍ ഹൈദരാബാദിനെതിരേ 23 പന്തില്‍ നേടിയതാണ് വേഗമേറിയ അര്‍ധ സെഞ്ച്വറി. മുംബൈക്കെതിരേ ഇക്കഴിഞ്ഞ മത്സരത്തിലും 23 പന്തില്‍ എബിഡി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഈ റെക്കോഡില്‍ അഞ്ചാമതാണ്. അഞ്ച് തവണയാണ് ഗെയ്ല്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയത്. 125 മത്സരത്തില്‍ നിന്ന് 4484 റണ്‍സ് നേടിയിട്ടുള്ള ഗെയ്‌ലിന്റെ പേരില്‍ ആറ് സെഞ്ച്വറിയും 28 ഫിഫ്റ്റിയുമുണ്ട്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സും കൂടുതല്‍ സിക്‌സും ഗെയ്‌ലിന്റെ പേരിലാണ്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ 17 പന്തില്‍ നേടിയതാണ് ഐപിഎല്ലിലെ താരത്തിന്റെ വേഗമേറിയ ഫിഫ്റ്റി. ഈ മത്സരത്തില്‍ പുറത്താകാതെ 175 എന്ന റെക്കോഡ് സ്‌കോറാണ് ഗെയ്ല്‍ നേടിയത്. നിലവില്‍ കിങ്‌സ് ഇലന്‍ പഞ്ചാബ് താരമാണ്.

എം എസ് ധോണി

എം എസ് ധോണി

മുന്‍ ഇന്ത്യന്‍ നായകനും സിഎസ്‌കെ നായകനുമായ എം എസ് ധോണി അഞ്ച് തവണ ഐപിഎല്ലില്‍ 25 പന്തില്‍ താഴെ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. 193 മത്സരങ്ങളില്‍ നിന്ന് 4476 റണ്‍സ് നേടിയിട്ടുള്ള ധോണി 23 അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 2012ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 20 പന്തില്‍ നേടിയതാണ് വേഗമേറിയ അര്‍ധ സെഞ്ച്വറി. ഐപിഎല്ലില്‍ 200ന് മുകളില്‍ സിക്‌സും ധോണി നേടിയിട്ടുണ്ട്.

Story first published: Wednesday, September 30, 2020, 9:37 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X