വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവസാന 12 സീസണിലെ ആദ്യ സെഞ്ച്വറിക്കാര്‍ ആരൊക്കെ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ സെഞ്ച്വറിയെന്ന റെക്കോഡ് കിങ്‌സ് ഇലവന്‍ രപഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആര്‍സിബിക്കെതിരേ 69 പന്തില്‍ പുറത്താവാതെ 132 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ 14 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 13ാം സീസണില്‍ ആദ്യ സെഞ്ച്വറി റെക്കോഡ് രാഹുലിനാണെങ്കില്‍ അവസാന 12 സീസണില്‍ ഈ റെക്കോഡ് ആരൊക്കെയാണ് നേടിയത്. പരിശോധിക്കാം.

ബ്രണ്ടന്‍ മക്കല്ലം 2008

ബ്രണ്ടന്‍ മക്കല്ലം 2008

ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ആദ്യ മത്സരത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ബ്രണ്ടന്‍ മക്കല്ലം സെഞ്ച്വറി നേടിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 73 പന്തില്‍ 10 ഫോറും 13 സിക്‌സും ഉള്‍പ്പെടെയാണ് മക്കല്ലം തല്ലിത്തകര്‍ത്ത്. 216.43 സ്‌ട്രൈക്കറേറ്റിയ ബാറ്റുവീശിയ മക്കല്ലത്തിന്റെ ഈ വ്യക്തിഗത സ്‌കോര്‍ റെക്കോഡ് പിന്നീട് ഗെയ്ല്‍ മറികടന്നിരുന്നു.

എബി ഡിവില്ലിയേഴ്‌സ് 2009

എബി ഡിവില്ലിയേഴ്‌സ് 2009

2009ലെ ആദ്യ സെഞ്ച്വറി എബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍. എം എസ് ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരെയാണ് ഡല്‍ഹിക്കുവേണ്ടി ഡിവില്ലിയേഴ്‌സ് സെഞ്ച്വറി നേടിയത്. 54 പന്തില്‍ 105 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. അഞ്ച് ഫോറും ആറ് സിക്‌സുമാണ് ഡിവില്ലിയേഴ്‌സ് പറത്തിയത്.

യൂസഫ് പഠാന്‍ 2010

യൂസഫ് പഠാന്‍ 2010

2010ലെ ആദ്യ സെഞ്ച്വറി യൂസഫ് പഠാന്റെ പേരില്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാനുവേണ്ടി ഇറങ്ങിയ യൂസഫ് 37 പന്തില്‍ 9 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 100 റണ്‍സുമായി പുറത്തായി.270.27 ആയിരുന്നു യൂസഫിന്റെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ യൂസഫ് കളിയിലെ താരമായെങ്കിലും മുംബൈയോട് തോറ്റു.

പോള്‍ വാല്‍ത്താട്ടി 2011

പോള്‍ വാല്‍ത്താട്ടി 2011

2011ലെ ആദ്യ സെഞ്ച്വറി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പോള്‍ വാല്‍ത്താട്ടിയുടെ പേരില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ വാല്‍ത്താട്ടി നേടിയത് പുറത്താകാതെ 120 റണ്‍സ്. 19 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 190.47 സ്‌ട്രൈക്കറേറ്റിലായിരുന്നു വാല്‍ത്താട്ടിയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. കളിയിലെ താരവും വാല്‍ത്താട്ടിയായിരുന്നു.

അജിന്‍ക്യ രഹാനെ 2012

അജിന്‍ക്യ രഹാനെ 2012

2012ല്‍ ആദ്യ സെഞ്ച്വറി രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അജിന്‍ക്യ രഹാനെയുടെ പേരില്‍.റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരേ 60 പന്തില്‍ 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 103 റണ്‍സാണ് രഹാനെ നേടിയത്. 171.66 ആയിരുന്നു രഹാനെയുടെ സ്‌ട്രൈക്കറേറ്റ്. കളിയില്‍ രാജസ്ഥാന്‍ ആര്‍സിബിയെ തോല്‍പ്പിക്കുകയും രഹാനെ കളിയിലെ താരമാവുകയും ചെയ്തു.

ഷെയ്ന്‍ വാട്‌സണ്‍ 2013

ഷെയ്ന്‍ വാട്‌സണ്‍ 2013

2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയ്ന്‍ വാട്‌സണാണ് ഈ റെക്കോഡ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലായിരുന്നു ഓപ്പണറായി ഇറങ്ങിയ വാട്‌സണിന്റെ നേട്ടം. 61 പന്തില്‍ 6 വീതം സിക്‌സും ഫോറും പറത്തിയ വാട്‌സണ്‍ 101 റണ്‍സാണ് നേടിയത്. 165.57 ആയിരുന്നു വാട്‌സണിന്റെ സ്‌ട്രൈക്കറേറ്റ്. കളിയിലെ സിഎസ്‌കെയോട് രാജസ്ഥാന്‍ തോറ്റു.

ലിന്‍ഡന്‍ സിമ്മണ്‍സ് 2014

ലിന്‍ഡന്‍ സിമ്മണ്‍സ് 2014

2014ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച ലിന്‍ഡന്‍ സിമ്മണ്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് സെഞ്ച്വറി നേടിയത്. 61 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ സിമ്മണ്‍സ് നേടിയത് 100 റണ്‍സ്. 163.93 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ മുംബൈ പഞ്ചാബിനെ തോല്‍പ്പിക്കുകയും സിമ്മണ്‍സ് കളിയിലെ താരമാവുകയും ചെയ്തു.

ബ്രണ്ടന്‍ മക്കല്ലം 2015

ബ്രണ്ടന്‍ മക്കല്ലം 2015

2015 സീസണില്‍ ബ്രണ്ടന്‍ മക്കല്ലമാണ് ആദ്യ സെഞ്ച്വറി നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ബാറ്റേന്തിയ മക്കല്ലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി നേടിയത്. 56 പന്തില്‍ 7 ഫോറും 9 സിക്‌സും ഉള്‍പ്പെടെയാണ് മക്കല്ലം സെഞ്ച്വറി നേടിയത്. 178.57 ആണ് മക്കല്ലത്തിന്റെ അന്നത്തെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ സിഎസ്‌കെ വിജയിക്കുകയും മക്കല്ലം കളിയിലെ താരമാവുകയും ചെയ്തിരുന്നു.

ക്വിന്റന്‍ ഡീകോക്ക് 2016

ക്വിന്റന്‍ ഡീകോക്ക് 2016

2016ല്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഇറങ്ങിയ ക്വിന്റന്‍ ഡീകോക്ക് 51 പന്തില്‍ 108 റണ്‍സാണ് നേടിയത്. 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 211.76 സ്‌ട്രൈക്കറേറ്റിലായിരുന്നു ഡീകോക്കിന്റെ ബാറ്റിങ്. മത്സരത്തില്‍ ആര്‍സിബിക്കെതിരേ ഡല്‍ഹി ജയിക്കുകയും ഡീ കോക്ക് കളിയിലെ താരമാവുകയും ചെയ്തു.

 സഞ്ജു സാംസണ്‍ 2017

സഞ്ജു സാംസണ്‍ 2017

രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് ലഭിച്ചതോടെ 2017ല്‍ ഡല്‍ഹിയിലെത്തിയ സഞ്ജു തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് നേടിയത്.റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ 102 റണ്‍സാണ് സഞ്ജു നേടിയത്. 22ാം വയസിലാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. ഇത്തവണ രാജസ്ഥാന് വേണ്ടി കളിക്കുന്ന സഞ്ജു മിന്നും ഫോമിലാണ്.

ക്രിസ് ഗെയ്ല്‍ 2018

ക്രിസ് ഗെയ്ല്‍ 2018

2018ലെ ആദ്യ സെഞ്ച്വറി യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പേരില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 63 പന്തില്‍ 104 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 11 സിക്‌സും 1 ഫോറുമാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 165.07 ആണ് ഗെയ്‌ലിന്റെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ പഞ്ചാബ് ജയിക്കുകയും ഗെയ്ല്‍ കളിയിലെ താരമാവുകയും ചെയ്തു.

സഞ്ജു സാംസണ്‍ 2019

സഞ്ജു സാംസണ്‍ 2019

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സഞ്ജുവിന്റെ സെഞ്ച്വറി പിറന്നത്. ഇത്തവണ രാജസ്ഥാനൊപ്പമായിരുന്നു മലയാളി താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. 55 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് സഞ്ജു നേടിയത്.

Story first published: Friday, September 25, 2020, 15:03 [IST]
Other articles published on Sep 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X