For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: മികച്ച പ്രകടനം നടത്തിയിട്ടും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ അഞ്ച് സൂപ്പര്‍ താരങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ്. താരസമ്പന്നതയിലും പണക്കിലുക്കത്തിലും ഐപിഎല്‍ തന്നെയാണ് മുന്നില്‍. ഓരോ സീസണിന് ശേഷവുമുള്ള താരലേലത്തിലും കോടികളാണ് സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രകടനം കൊണ്ട് തിളങ്ങി നില്‍ക്കുന്നവര്‍ കോടികള്‍ കൊണ്ട് ഞെട്ടിപ്പിക്കുമ്പോള്‍ മറ്റ് ചിലരെ വാങ്ങാന്‍ ആരുമുണ്ടാകില്ല. ഓരോ സീസണിലെ പ്രകടനവും തൊട്ടടുത്ത സീസണില്‍ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തും. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും തൊട്ടടുത്ത സീസണില്‍ താരങ്ങള്‍ കൈവിട്ടു കളഞ്ഞ ചില സൂപ്പര്‍ താരങ്ങളുണ്ട്. ആവര്‍ ആരൊക്കെയാണെന്ന് നോക്കാം.


യുവരാജ് സിങ് (ആര്‍സിബി)

യുവരാജ് സിങ് (ആര്‍സിബി)

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഇന്ത്യയുടെ യുവരാജ് സിങ്. 2007ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് യുവരാജിന്റെ പ്രകടനമായിരുന്നു. ഐപിഎല്ലില്‍ നിരവധി ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള യുവരാജ് 2014ലാണ് ആര്‍സിബിയിലെത്തുന്നത്. 14 കോടി രൂപക്കാണ് വിരാട് കോലി നായകനായ ആര്‍സിബി യുവിയെ സ്വന്തമാക്കിയത്. സീസണില്‍ 14 മത്സരത്തില്‍ നിന്ന് 376 റണ്‍സുമായി ആര്‍സിബിയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ യുവിയായിരുന്നു. അഞ്ച് വിക്കറ്റും യുവി വീഴ്ത്തി. എന്നിട്ടും തൊട്ടടുത്ത സീസണില്‍ യുവരാജിനെ ആര്‍സിബി ഒഴിവാക്കി.

സൗരവ് ഗാംഗുലി (കെകെആര്‍)

സൗരവ് ഗാംഗുലി (കെകെആര്‍)

മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഐപിഎല്ലിലെത്തുന്നത്. 2010 സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നായി 37.92 ശരാശരിയില്‍ 493 റണ്‍സ് ഗാംഗുലി നേടി. നാല് അര്‍ധ സെഞ്ച്വറിയാണ് സീസണില്‍ ഗാംഗുലി നേടിയത്. സീസണില്‍ കെകെആറിനുവേണ്ടി 300ന് മുകളില്‍ സ്‌കോര്‍ നേടിയ ഏക താരവും ഗാംഗുലിയായിരുന്നു. എന്നാല്‍ 2011ല്‍ നടന്ന മെഗാ താരലേലത്തില്‍ കെകെആര്‍ ഗാംഗുലിയെ ഒഴിവാക്കി. പിന്നീട് പകരക്കാരനായി പൂനെ വാരിയേഴ്‌സിനുവേണ്ടി ഗാംഗുലി കളിച്ചു.

മൈക്കല്‍ ഹസി (സിഎസ്‌കെ)

മൈക്കല്‍ ഹസി (സിഎസ്‌കെ)

മിസ്റ്റര്‍ ക്രിക്കറ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഓസീസ് ക്ലാസിക് ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസിയുടെ പേരില്‍ മികച്ച റെക്കോഡുകളാണുള്ളത്. 2013സീസണില്‍ സിഎസ്‌കെയ്ക്കുവേണ്ടി കളിച്ച ഹസി 733 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഈ സീസണില്‍ ഓറഞ്ച് ക്യാപ് ഉടമയും ഹസിയായിരുന്നു. എന്നാല്‍ തൊട്ടടുത്ത സീസണില്‍ സിഎസ്‌കെ ഹസിയെ ഒഴിവാക്കി. 2014ല്‍ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ഹസിയെ സ്വന്തമാക്കി. പിന്നീട് ക്രിക്കറ്റ് മതിയാക്കിയ ഹസി നിലവില്‍ സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനാണ്.

നിധീഷ് റാണ (മുംബൈ ഇന്ത്യന്‍സ്)

നിധീഷ് റാണ (മുംബൈ ഇന്ത്യന്‍സ്)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിലവിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് നിധീഷ് റാണ. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താത്ത നിധീഷ് 2017ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് കളിച്ചത്. കിരീടം നേടിയ മുംബൈക്കുവേണ്ടി 12 ഇന്നിങ്‌സില്‍ 333 റണ്‍സുമായി നിധീഷ് ശോഭിച്ചിരുന്നു. മുംബൈ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ മികച്ച പ്രകടനമായിരുന്നു നിധീഷ് നടത്തിയത്. എന്നിട്ടും തൊട്ടടുത്ത സീസണില്‍ മുംബൈ നീധീഷിനെ ഒഴിവാക്കി. 2018 സീസണ്‍ മുതല്‍ കെകെആറിന്റെ താരമാണ് നിധീഷ്.

ഷോണ്‍ മാര്‍ഷ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ഷോണ്‍ മാര്‍ഷ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ടി20 ഫോര്‍മാറ്റില്‍ തരക്കേടില്ലാത്ത റെക്കോഡുള്ള താരമാണ് ഓസീസ് താരം ഷോണ്‍ മാര്‍ഷ്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ത്തന്നെ ഓറഞ്ച് ക്യാപ് നേടിയത് ഷോണ്‍ മാര്‍ഷായിരുന്നു. 2017 സീസണില്‍ പഞ്ചാബിനുവേണ്ടി കളിച്ച ഷോണ്‍ മാര്‍ഷ് എട്ട് ഇന്നിങ്‌സില്‍ നിന്ന് 264 റണ്‍സ് നേടി. 33 ശരാശരിയിലും 136.08 സ്‌ട്രൈക്കറേറ്റിലും കളിച്ച മാര്‍ഷിനെ തൊട്ടടുത്ത സീസണില്‍ പഞ്ചാബ് ഒഴിവാക്കി. പിന്നീട് അദ്ദേഹത്തെ വാങ്ങാന്‍ ആരും തയ്യാറായുമില്ല.

Story first published: Wednesday, November 4, 2020, 17:34 [IST]
Other articles published on Nov 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+