Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച വിദേശ താരങ്ങളുടെ പ്ലേയിങ് ഇലവന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ 12 സീസണുകളിലായി നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എം എസ് ധോണിനായകനായ ടീമില്‍ എപ്പോഴും പരിചയസമ്പന്നരായ താരങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ത്തന്നെ എതിരാളികള്‍ വയസന്‍ പടയെന്ന പേരിലും സിഎസ്‌കെയെ വിശേഷിപ്പിക്കാറുണ്ട്. ഐപിഎല്ലില്‍ മൂന്ന് തവണ കിരീടം നേടിയ സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച വിദേശ താരങ്ങളുടെ പ്ലേയിങ് ഇലവന്‍ ഒന്ന് പരിശോധിക്കാം.

ബ്രണ്ടന്‍ മക്കല്ലം- മാത്യു ഹെയ്ഡന്‍

ബ്രണ്ടന്‍ മക്കല്ലം- മാത്യു ഹെയ്ഡന്‍

ലോക ക്രിക്കറ്റിലെത്തന്നെ മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ബ്രണ്ടന്‍ മക്കല്ലവും മാത്യു ഹെയ്ഡനുമാവും ഓപ്പണര്‍മാരായി സ്ഥാനം പിടിക്കുക. 2014,2015 സീസണില്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ച മക്കല്ലം 28 മത്സരങ്ങളില്‍ നിന്ന് 32.34 ശരാശരിയില്‍ 841 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഇടം കൈയനായ ഹെയ്ഡന്‍ സിഎസ്‌കെയ്ക്ക് വേണ്ടി മൂന്ന് വര്‍ഷം കളിച്ചു. 36.9 ശരാശരിയില്‍ 1107 റണ്‍സാണ് ഹെയ്ഡന്‍ നേടിയത്. ഇരുവരും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുകളുള്ള താരങ്ങളാണ്.

മധ്യനിര കരുത്ത്

മധ്യനിര കരുത്ത്

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ സ്മിത്ത്, ഓസ്‌ട്രേലിയയുടെ മൈക്ക് ഹസി എന്നിവര്‍ക്കാവും മധ്യനിരയുടെ ചുമതല. വാട്‌സണ്‍ ഇപ്പോഴും ടീമിന്റെ അഭിവാജ്യ ഘടകമാണ്. 2018,2019 സീസണുകളില്‍ ടീമിനുവേണ്ടി ഫൈനലില്‍ ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് വാട്‌സണ്‍ കാഴ്ചവെച്ചത്. ഡുപ്ലെസിസും ചെന്നൈയുടെ ഭാഗമാണ്. സിഎസ്‌കെയ്ക്കുവേണ്ടി 63 മത്സരത്തില്‍ നിന്ന് 31.4 ശരാശരിയില്‍ 1639 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. ടോപ് ഓഡര്‍ താരമായ സ്മിത്ത് 32 മത്സരത്തില്‍ നിന്ന് 30.16 ശരാശരിയില്‍ 965 റണ്‍സ് ടീമിനുവേണ്ടി നേടിയിട്ടുണ്ട്. നിലവിലെ ചെന്നൈയുടെ ബാറ്റിങ് പരിശീലകനായ ഹസി ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. 52 മത്സരത്തില്‍ നിന്ന് 42.10 ശരാശരിയില്‍ 1768 റണ്‍സ് നേടിയ ഹസി 2013ല്‍ ഓറഞ്ച് ക്യാപും നേടിയിട്ടുണ്ട്.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ ദക്ഷിണാഫ്രിക്കയുടെ ആല്‍ബി മോര്‍ക്കല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. ബ്രാവോ നിലവിലെ ടീമിലും അംഗമാണ്. ധോണിയുടെ ഡെത്ത് ഓവറിലെ വജ്രായുധമാണ് ബ്രാവോ. സിഎസ്‌കെയ്ക്ക് വേണ്ടി 89 മത്സരത്തില്‍ നിന്ന് 931 റണ്‍സും 104 വിക്കറ്റുമാണ് ബ്രാവോ നേടിയത്. 2013,2015 സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിനുള്ള പര്‍പ്പിള്‍ ക്യാപും സ്വന്തമാക്കി. മോര്‍ക്കല്‍ 78 മത്സരങ്ങളില്‍ നിന്ന് 76 വിക്കറ്റും 827 വിക്കറ്റുമാണ് സിഎസ്‌കെയ്ക്ക് നേടിയത്. ഒരു കാലത്ത് മധ്യനിരയുടെ കരുത്തായിരുന്നു മോര്‍ക്കല്‍. 2010,2011 സീസണിലെ ടീമിന്റെ കിരീട നേട്ടത്തില്‍ മോര്‍ക്കലിന്റെ സംഭാവന വളരെ വലുതായിരുന്നു.

 ബൗളര്‍മാര്‍

ബൗളര്‍മാര്‍

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ബൗളര്‍ ഇമ്രാന്‍ താഹിര്‍, ഓസീസ് പേസര്‍ ബോളിഞ്ചര്‍ എന്നിവരാണ് ബൗളിങ് നിരയെ നയിക്കുക. നിലവിലെ ടീമിന്റെ ഭാഗമായ ഇമ്രാന്‍ താഹിര്‍ അവസാന സീസണില്‍ 26 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു. ബോളിഞ്ചര്‍ 27 മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകളാണ് നേടിയത്. ഐപിഎല്ലില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയ ബൗളറാണ് ബോളിഞ്ചര്‍. മുരളീധരന്‍ 40 മത്സരത്തില്‍ നിന്ന് 41 വിക്കറ്റാണ് സിഎസ്‌കെയ്ക്ക് വേണ്ടി വീഴ്ത്തിയത്.

Story first published: Wednesday, August 26, 2020, 11:40 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+