For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്ക് ലാസ്റ്റ് ചാന്‍സ്... 'ഐപിഎല്‍ പരീക്ഷ' തോറ്റാല്‍ ലോകകപ്പ് കളിക്കില്ല!! കൂട്ടത്തില്‍ യുവിയും

ടീം സെലക്ഷനില്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാവും

By Manu
യുവിയും റൈനയുമൊക്കെ ലോകകപ്പ് കളിക്കുമോ? | Oneindia Malayalam

മുംബൈ: മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്‍ വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ നിര്‍ണായകമാവും. ഐപിഎല്ലിലെ കൂടി പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്ത ചില പ്രധാന താരങ്ങളെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷ തന്നെയാണ് ഐപിഎല്‍.

ഐപിഎല്ലില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ ഇവര്‍ക്കു ലോകകപ്പിനുള്ള ടീമിലേക്ക് വിളി വന്നേക്കും. ഐപിഎല്ലില്‍ ഫ്‌ളോപ്പായാല്‍ പിന്നീട് ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവ് ഇവര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുമില്ല. ആരൊക്കെയാണ് ഈ താരങ്ങള്‍ എന്നു നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഐപിഎല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ നിരയിലുള്ള ഏറ്റവും വലിയ താരം. ഇന്ത്യ ലോക ചാംപ്യന്‍മാരായ രണ്ടു ലോകകപ്പുകളിലും ടീമിന്റെ ഹീറോയായിരുന്നു 37 കാരനായ യുവി. എന്നാല്‍ അര്‍ബുദത്തെ തുടര്‍ന്നു കുറച്ചു കാലം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന അദ്ദേഹത്തിന് മടങ്ങിവരവില്‍ പഴയ മാജിക്ക് ആവര്‍ത്തിക്കാനായില്ല.
വരാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന യുവി തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്താനുള്ള കഠിനാധ്വാനത്തിലാണ്. ഐപിഎല്ലില്‍ നിറംമങ്ങിയാല്‍ വിരമിക്കുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റു വഴികളുണ്ടാവില്ല.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

യുവരാജിനെപ്പോലെ തന്നെ ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയ്ക്കും ഐപിഎല്‍ അവസാന പ്രതീക്ഷയാണ്. 2015 മുതല്‍ ഏകദിന ടീമിന് പുറത്താണ് 32 കാരനായ റെയ്‌ന. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സെലക്ടര്‍മാരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ല.
മധ്യനിര ബാറ്റിങില്‍ ഇന്ത്യക്കു ഇപ്പോഴും പ്രശ്‌നങ്ങളുള്ളതിനാല്‍ തന്റെ മടങ്ങിവരവ് അസാധ്യമല്ലെന്ന് റെയ്‌നയ്ക്കറിയാം. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ മികച്ച പ്രകടനം തന്റെ മടങ്ങിവരവിന് വഴിയൊരുക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

നിലവില്‍ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ അജിങ്ക്യ രഹാനെയ്ക്കും ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. വിദേശത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരതയില്ലായ്മ കാരണം രഹാനെയ്ക്ക് സ്ഥാനം നഷ്ടമാവുകയായിരുന്നു. എങ്കിലും രഹാനെയെ പൂര്‍ണമായി തള്ളിക്കളയാന്‍ സെലക്ടമാര്‍ക്കാവില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയേറെയാണ്.
ഐപിഎല്ലില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതിനൊപ്പം കൂടുതല്‍ റണ്‍സും നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ രഹാനെയുടെ ലോകകപ്പ് പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാവുകയുള്ളൂ.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളറും ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായ ആര്‍ അശ്വിനും ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഐപിഎല്ലില്‍ അദ്ഭുതങ്ങള്‍ പുറത്തെടുത്തേ തീരൂ. നിലവില്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍മാര്‍. ഇവരെ മറികടക്കുക നിലവില്‍ അശ്വിന് അസാധ്യമാണ്. എന്നാല്‍ ഐപില്ലില്‍ കസറിയാല്‍ അശ്വിനെ കൂടി ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും.
കുല്‍ദീപ്, ചഹല്‍ എന്നിവരെക്കൂടാതെ ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും സ്പിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരാണ്. ഇവരെയെല്ലാം മറികടന്നു വേണം അശ്വിന് ലോകകപ്പ് ടീമിലെത്താന്‍. എന്നാല്‍ ഇവരേക്കാളാധികം അനുഭവസമ്പത്ത് ഉണ്ടെന്നത് അശ്വിന് പ്ലസ് പോയിന്റാണ്. ലോകകപ്പോ പോലെ വലിയൊരു വേദിയില്‍ അനുഭവസമ്പത്തിന് ഏറെ പ്രാധാന്യവുമുണ്ട്.

Story first published: Sunday, February 10, 2019, 14:25 [IST]
Other articles published on Feb 10, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+