Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ജയം ലക്ഷ്യമാക്കി പഞ്ചാബും ഡല്‍ഹിയും ഇന്ന് കളത്തില്‍; ജയപ്രവചനം ഈ ടീമിനൊപ്പം

മൂന്നാം ജയം ലക്ഷ്യമാക്കി പഞ്ചാബും ഡല്‍ഹിയും | Oneindia Malayalam

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ പതിമൂന്നാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി കാപ്പിറ്റല്‍സും ഏറ്റുമുട്ടും. തിങ്കളാഴ്ച രാത്രി 8 മണിക്ക് മൊഹാലിയിലാണ് മത്സരം. ആദ്യ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമുകളും രണ്ട് വീതം ജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങി. രണ്ട് ടീമുകള്‍ക്കും ഇപ്പോള്‍ 4 പോയന്റ് വീതമുണ്ട്.

ഡല്‍ഹി

ഡല്‍ഹി

ജയത്തോടെ പോയന്റ് പട്ടികയില്‍ മുന്നേറാനാണ് ഡല്‍ഹിയുടെ ശ്രമം. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ ഓവറില്‍ നേടിയ വിജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. യുവതാരങ്ങളുടെ കരുത്തില്‍ ഡല്‍ഹിക്ക് ഏതു എതിരാളികളെയും മലര്‍ത്തിയടിക്കാനുള്ള പ്രാപ്തിയുണ്ട്. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ശിഖര്‍ ധവാന്‍ ഇതുവരെ ഫോമിലല്ലാത്തത് ടീമിന് തലവേദനയാണ്. റബാഡ മുഖ്യ പേസര്‍ ആകുമ്പോള്‍ ഇശാന്ത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയേക്കും. അമിത് മിശ്രയും ലാമിച്ചനെയും സ്പിന്നര്‍മാരായി ടീമില്‍ ഇടംപിടിക്കും.

പഞ്ചാബ്

പഞ്ചാബ്

ബാറ്റിങ്ങിലെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിലാണ് പഞ്ചാബിന്റെ സ്‌കോര്‍ പ്രതീക്ഷകള്‍. മായങ്ക് അഗര്‍ വാളും ഫോമില്‍ കളിക്കുന്നു. കെഎല്‍ രാഹുല്‍ ഫോമില്‍ തിരിച്ചെത്തിയതും ടീമിന് ആശ്വാസമാണ്. ആര്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ മുരുഗന്‍ അശ്വിനും മുജീബ് ഉര്‍ റഹ്മാനും ഇടംപിടിക്കും. മുഹമ്മദ് ഷമി ആന്‍ഡ്രു ടൈ എന്നിവര്‍ പേസര്‍മാരുമാകും.

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഐപിഎല്ലില്‍ ഇതുവരെയായി ഇരു ടീമുകളും 20 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് 11 തവണയും ഡല്‍ഹി 9 തവണയും ജയിച്ചു. അവസാന അഞ്ചു മത്സരങ്ങളില്‍ നാലിലും പഞ്ചാബിനായിരുന്നു ജയം. ഇരുവരും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ നിലവിലെ ഫോമില്‍ പഞ്ചാബിനാണ് ജയസാധ്യത. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാതെ ഡല്‍ഹിക്ക് ജയം എത്തിപ്പിടിക്കാന്‍ കഴിഞ്ഞേക്കില്ല.

Story first published: Monday, April 1, 2019, 10:03 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+