For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 2022ല്‍ മെഗാ താരലേലം, ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ ഡിമാന്റ്, റെക്കോഡ് പ്രതിഫലം ഉറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പുരോഗമിക്കുകയാണ്. അടുത്ത സീസണില്‍ മെഗാ താരലേലമാണ് ഐപിഎല്ലില്‍ നടക്കാനിരിക്കുന്നത്. ഇതോടെ നിലവിലെ ടീം ഘടനകളിലെല്ലാം വലിയ മാറ്റം സംഭവിക്കുമെന്നുറപ്പ്. മുംബൈ ഇന്ത്യന്‍സിനെയാണ് മെഗാ താരലേലം കൂടുതല്‍ ബാധിക്കുക. നിലവില്‍ ഏത് ടീമിനെയും വീഴ്ത്താന്‍ കെല്‍പ്പുള്ള തകര്‍പ്പന്‍ താരങ്ങള്‍ മുംബൈക്കൊപ്പമുണ്ട്. ഇവരില്‍ ആരെയൊക്കെ മുംബൈ നിലനിര്‍ത്തുമെന്ന് കണ്ടറിയണം. അടുത്ത വര്‍ഷം മെഗാ താരലേലം നടന്നാല്‍ വമ്പന്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ മിടുക്കുള്ള സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലാണ്. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ നിലവില്‍ മൂന്നാം നമ്പറില്‍ മുംബൈക്കായി തകര്‍ത്ത് കളിക്കുന്നുണ്ട്. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ അടുത്ത സീസണില്‍ താരലേലത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ്,ജസ്പ്രീത് ബുംറ,എന്നിവരെയാവും മുംബൈ നിലനിര്‍ത്താന്‍ സാധ്യത. ആര്‍ടിഎമ്മിലൂടെ രണ്ട് താരങ്ങളെയും നിലനിര്‍ത്താം. അങ്ങനെ വന്നാല്‍ ഹര്‍ദിക് പാണ്ഡ്യ,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് മുംബൈ മുന്‍തൂക്കം നല്‍കാനാണ് സാധ്യത.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മധ്യനിരയില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ നാലാം നമ്പര്‍ താരമാണ് ഇഷാന്‍. താരലേലത്തില്‍ ഇഷാനെ സ്വന്തമാക്കാന്‍ മുംബൈ തീര്‍ച്ചയായും ശ്രമം നടത്തിയേക്കും. എന്നാല്‍ മൈതാനത്ത് ഏത് ഭാഗത്തേക്കും കളിക്കാന്‍ ശേഷിയുള്ള ഇഷാനായി വാശിയേറിയ പോരാട്ടം തന്നെ ഉണ്ടായേക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയവര്‍ക്ക് പ്രധാനമായും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ അടുത്ത സീസണില്‍ ആവിശ്യമായിട്ടുണ്ട്.

ശിഖാര്‍ ധവാന്‍

ശിഖാര്‍ ധവാന്‍

അവസാന സീസണിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനായ ധവാന്‍ ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡല്‍ഹി നിലനിര്‍ത്തുന്ന മൂന്ന് പേരില്‍ ധവാന്‍ ഉണ്ടാകാനിടയില്ല. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,കഗിസോ റബാദ എന്നിവരെ നിലനിര്‍ത്തുമ്പോള്‍ ആര്‍ടിഎമ്മിലൂടെ പൃത്ഥ്വി ഷാ,മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ക്ക് ഡല്‍ഹി പരിഗണന നല്‍കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ധവാന്‍ ലേലത്തിലേക്ക് എത്തിപ്പെടും. മികച്ച ഇടം കൈയന്‍ ഓപ്പണര്‍മാരെ ഒട്ടുമിക്ക ടീമിനും ആവിശ്യമായതിനാല്‍ ധവാന്‍ നേട്ടമുണ്ടാക്കിയേക്കും.

ടി നടരാജന്‍

ടി നടരാജന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 2020 സീസണില്‍ നടത്തിയ പ്രകടനത്തോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറിയ താരമായി നടരാജന്‍ മാറിക്കഴിഞ്ഞു. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയുന്ന നടരാജനെ അടുത്ത സീസണില്‍ ഹൈദരാബാദ് നിലനിര്‍ത്തുമോയെന്ന് കണ്ടറിയണം. ഡേവിഡ് വാര്‍ണര്‍,കെയ്ന്‍ വില്യംസണ്‍,റാഷിദ് ഖാന്‍ എന്നിവരെ ഹൈദരാബാദ് നിലനിര്‍ത്തുമ്പോള്‍ ആര്‍ടിഎമ്മിലൂടെ ഭുവനേശ്വര്‍ കുമാര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത. നടരാജന്‍ ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം തന്നെ താരത്തിന് ലഭിക്കുമെന്നുറപ്പാണ്.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

അരങ്ങേറ്റ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന താരമാണ് ക്രുണാല്‍ പാണ്ഡ്യ. മെഗാ താരലേലം നടന്നാല്‍ ക്രുണാലിനെ മുംബൈക്ക് കൈയൊഴിയേണ്ടി വരും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ താരലേലത്തിലേക്കെത്തിയാല്‍ വലിയ നേട്ടമുണ്ടാക്കും. മുംബൈ താരത്തെ ടീമിലെത്തിക്കാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ അത് എളുപ്പമാവാന്‍ സാധ്യതയില്ല. ഒട്ടുമിക്ക ടീമും ക്രുണാലിനായി രംഗത്തെത്തിയേക്കും.

Story first published: Thursday, April 15, 2021, 16:22 [IST]
Other articles published on Apr 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+