Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് മുംബൈ... കണക്കിലല്ല കാര്യമെന്ന് ഗംഭീറും സംഘവും!!

മുംബൈ: ഐപിഎല്ലിന്റെ തുടക്കം മുതലുള്ള രണ്ട് അതികായന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. ഞായറാഴ്ച രാത്രി എട്ടിനാണ് കളി നടക്കുന്നത്. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മല്‍സരം.

കണക്കില്‍ മുംബൈ കേമന്‍

കണക്കില്‍ മുംബൈ കേമന്‍

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 18 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 13ലും ജയം മുംബൈക്കൊപ്പമായിരുന്നു. അഞ്ചു മല്‍സരത്തില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കു ജയിക്കാനായത്. വാംഖഡെയില്‍ ഇതുവരെ കളിച്ച ആറു മല്‍സരത്തില്‍ അഞ്ചിലും ജയം മുംബൈക്കൊപ്പം നിന്നിരുന്നു.

 തോല്‍വിയുടെ ക്ഷീണത്തില്‍ മുംബൈ

തോല്‍വിയുടെ ക്ഷീണത്തില്‍ മുംബൈ

കഴിഞ്ഞ മല്‍സരത്തില്‍ പൂനെയോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് മുംബൈ ഹോംഗ്രൗണ്ടില്‍ സീസണിലെ ആദ്യ കൡക്കിറങ്ങുന്നത്. മല്‍സരം സ്വന്തം കാണികള്‍ക്കു മുന്നിലാണെന്നതു തന്നെ മുംബൈക്ക് പ്ലസ് പോയിന്റാണ്.

മലിങ്കയുടെ മടങ്ങിവരവ്

മലിങ്കയുടെ മടങ്ങിവരവ്

ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ലങ്കന്‍ പേസര്‍ ലസിത് മലിങ്കയുടെ തിരിച്ചുവരവ് മുംബൈ ക്യാംപിനെ ആഹ്ലാദത്തിലാക്കുന്നുണ്ട്. ആദ്യ മല്‍സരത്തില്‍ കളിക്കാക്കാതിരുന്ന മലിങ്കയുടെ മടങ്ങിവരവ് മുംബൈയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 98 മല്‍സരങ്ങളില്‍ നിന്ന് 143 വിക്കറ്റുകളാണ് മലിങ്ക മുംബൈക്കായി വാരിക്കൂട്ടിയത്.

ടോസ് നിര്‍ണായകം

ടോസ് നിര്‍ണായകം

മുംബൈ- കൊല്‍ക്കത്ത മല്‍സരത്തില്‍ ടോസ് നിര്‍ണായകമാവാന്‍ സാധ്യതയുണ്ട്. കാരണം, കഴിഞ്ഞ സീസണില്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന നാലു കളികളിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്നവര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യത.

സന്തുലിത ടീം

സന്തുലിത ടീം

വളരെ സന്തുലിതമായ ടീമാണ് മുംബൈയുടേത്. ബാറ്റിങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, ജോസ് ബട്‌ലര്‍, അമ്പാട്ടി റായുഡു, കിരോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ മുംബൈ നിരയിലുണ്ട്. ബൗളിങില്‍ പരിചയസമ്പന്നരായ ഹര്‍ഭജന്‍ സിങും മലിങ്കയുമാണ് മുംബൈയുടെ കരുത്ത്. ഒപ്പം ടിം സൗത്തി, ജസ്പ്രീത് ബുംറ എന്നിവരുമുണ്ട്.

രോഹിത്-നരെയ്ന്‍ പോര്

രോഹിത്-നരെയ്ന്‍ പോര്

മുംബൈ ക്യാപ്റ്റന്‍ രോഹിത്തും കൊല്‍ക്കത്തയുടെ വിന്‍ഡീസ് പേസര്‍ സുനില്‍ നരെയ്‌നും തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാവും മല്‍സരം. ഐപിഎല്ലില്‍ ഇതിനു മുമ്പ് നാലു വട്ടം നരെയ്ന്‍ രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത അപകടകാരികള്‍

കൊല്‍ക്കത്ത അപകടകാരികള്‍

ആദ്യ മല്‍സരത്തില്‍ ഗുജറാത്തിനെതിരേ 10 വിക്കറ്റിന്റെ ഗംഭീര വിജയം ആഘോഷിച്ച കൊല്‍ക്കത്ത എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ മുംബൈക്കു കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

ലിന്‍ പുതിയ സൂപ്പര്‍ താരം

ലിന്‍ പുതിയ സൂപ്പര്‍ താരം

ഗുജറാത്തിനെതിരായ ആദ്യമല്‍സരത്തിലൂടെ പുതിയൊരു ഹീറോയെയും കൊല്‍ക്കത്തയ്ക്കു ലഭിച്ചു. ഓസ്‌ട്രേലിയന്‍ വംശജനായ ക്രിസ് ലിന്നാണ് ആ സൂപ്പര്‍ താരം. 68 പന്തില്‍ ആറു ബൗണ്ടറികളും എട്ടു സിക്‌സറുമക്കം 93 റണ്‍സ് അടിച്ചെടുത്ത ലിന്നിന്റെ അവിസ്മരണീയ ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം അനായാസമാക്കിയത്.

മികച്ച ബാറ്റിങ് നിര

മികച്ച ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് ലൈനപ്പാണ് കൊല്‍ക്കത്തയുടതേ്. ലിന്‍, ഗംഭീര്‍ എന്നിവരെക്കൂടാതെ റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍ എന്നീ കൂറ്റനടിടിക്കാരും കൊല്‍ക്കത്ത ടീമിലുണ്ട്.

Story first published: Sunday, April 9, 2017, 14:29 [IST]
Other articles published on Apr 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+