വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഫിഞ്ച് എല്ലാം മുന്‍കൂട്ടിക്കണ്ടു! തഴയപ്പെട്ടത് അപ്രതീക്ഷിതല്ലെന്ന് ഓസീസ് നായകന്‍

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പമായിരുന്നു ഫിഞ്ച്

ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലത്തില്‍ തഴയപ്പെട്ട പ്രമുഖ താരങ്ങളിലൊരാള്‍ ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചായിരുന്നു. കഴിഞ്ഞ സീസണില്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ വന്‍ തുകയ്ക്കു ടീമിലെത്തിയ ഫിഞ്ചിന് മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഇതേ തുടര്‍ന്നു സീസണിനു ശേഷം ഫിഞ്ച് ഒഴിവാക്കപ്പെടുകയായിരുന്നു.12 മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു ഫിഫ്റ്റ് മാത്രം നേടിയ അദ്ദേഹത്തിന്റെ ശരാശരി 22.33ഉം സ്‌ട്രൈക്ക് റേറ്റ് 111.2ഉം ആയിരുന്നു.

1

അവസാനമായി കളിച്ച ബിഗ് ബാഷ് ടി20 ലീഗിലം ഫ്‌ളോപ്പായതോടെ ഐപിഎല്ലില്‍ ഫിഞ്ചിനെ ആരും വാങ്ങാതിരിക്കാന്‍ മറ്റൊരു കാരണമായി. ബിബിഎല്ലില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന്റെ തതാരമായ അദ്ദേഹത്തിന്റെ 13 ഇന്നിങ്‌സുകളില്‍ നിന്നുള്ള ശരാശരി വെറും 13.76 ആയിരുന്നു. ഫിഞ്ചിന്റെ ടീമാവട്ടെ ലീഗില്‍ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഐപിഎല്ലില്‍ വീണ്ടും കളിക്കാനായിരുന്നെങ്കില്‍ അതു നല്ല അനുഭവമായിരുന്നുവെന്ന് ഫിഞ്ച് പറഞ്ഞു. ഏതൊരു താരവും കളിക്കാന്‍ ആഗ്രഹിക്കുന്ന മഹത്തായ ടൂര്‍ണമെന്റാണിത്. എന്നാല്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ലേലത്തില്‍ എന്നെ ആരും വാങ്ങിയില്ലെന്നത് അപ്രതീക്ഷിതമായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ കുറച്ചധികം സമയം വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് മോശം കാര്യമല്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ തിരക്കേറിയ ഷെഡ്യൂളായിരുന്നു. കുറച്ചു സമയയം ക്വാറന്റീനിലും കൂടുതല്‍ സമയം ബയോ ബബ്‌ളിനകത്തും കഴിയേണ്ടി വരികയും ചെയ്തു. വീട്ടിലെത്തി 'ബാറ്ററി റീച്ചാര്‍ജ്' ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് എനിക്കു തോന്നുന്നത്. ഭാര്യ ഉറപ്പായിട്ടും അതിനു വേണ്ടി കാത്തിരിക്കുകയാണെന്നു തനിക്കറിയാമെന്നും ഫിഞ്ച് വ്യക്തമാക്കി.

2

34 കാരനായ ഫിഞ്ചിന്റെ ബാറ്റിങ് ഫോം ഇപ്പോള്‍ അത്ര മികച്ചതല്ല. കൊവിഡ് ബ്രേക്ക് കഴിഞ്ഞ് ക്രിക്കറ്റ് പുനരാരംഭിച്ച ശേഷം അദ്ദേഹം പഴയ താളം വീണ്ടെടുക്കാനാവാതെ പാടുപെടുകയാണ്. സാങ്കേതികപരമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ബാറ്റിങില്‍ തനിക്കു അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഫിഞ്ച് പറയുന്നത്. ചില സാങ്കേതികപരമായ കാര്യങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഫ്രണ്ട് ഫൂട്ടിലെ ഭാരം കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ചില സമയങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഫൂട്ട് മുവ്‌മെന്റ് ബുദ്ധിമുട്ടായി തീര്‍ന്നിട്ടുണ്ട്. തുടക്കത്തില്‍ ഫുട്ട് മൂവ്‌മെന്റുണ്ടെങ്കിലും പിന്നീട് ഇടയ്ക്കു ഇതു നിന്നു പോവുകയാണ്. ആന്‍ഡ്രു മക്‌ഡൊണാള്‍ഡിനൊപ്പം ഈ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും അദ്ദേഹത്തെയാണ് സമീപിക്കാറുള്ളത്. അദ്ദേഹം അതിനു പെട്ടെന്നു പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുമെന്നും ഫിഞ്ച് വിശദമാക്കി. ന്യൂസിലാന്‍ഡിനെതിരേ തിങ്കളാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് ഫിഞ്ച്.

Story first published: Sunday, February 21, 2021, 15:13 [IST]
Other articles published on Feb 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X