Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വലിയ ടൂര്‍ണമെന്റ്, പാകിസ്താന്‍ താരങ്ങള്‍ക്ക് ശരിക്കും നഷ്ടം: ഷാഹിദ് അഫ്രീദി

കറാച്ചി: ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ടി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഫലത്തിലും ആരാധക പിന്തുണയിലുമെല്ലാം വളരെ മുന്നിട്ട് നില്‍ക്കുന്ന ഐപിഎല്ലില്‍ കളിക്കാന്‍ വിദേശ താരങ്ങളും വലിയ താല്‍പ്പര്യം കാട്ടാറുണ്ട്. എന്നാല്‍ ബിസിസിഐ നടത്തുന്ന ഐപിഎല്ലില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് അനുമതിയില്ല.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പാകിസ്താന്‍ താരങ്ങളെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കാത്തതിന്റെ കാരണം. പ്രഥമ സീസണില്‍ പാകിസ്താന്‍ താരങ്ങളും കളിച്ചിരുന്നെങ്കിലും പിന്നീടങ്ങോട്ട് പാക് താരങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന കര്‍ശന തീരുമാനം സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാത്തത് പാകിസ്താന്‍ താരങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി.

afridi

'ഐപിഎല്‍ വളരെ വലിയൊരു ബ്രാന്റാണ്.വലിയൊരു അവസരമാണ് ഐപിഎല്‍ ഒരുക്കുന്നത്. ബാബര്‍ അസാം ഉള്‍പ്പെടെയുള്ള പല പാക് താരങ്ങള്‍ക്കും ഒരുമിച്ച് ഡ്രസിങ് റൂം പങ്കിടാനും സമ്മര്‍ദ്ദത്തില്‍ കളിച്ച് പഠിക്കാനുമുള്ള വലിയ അവസരമാണ് നഷ്ടമാകുന്നത്. എന്റെ അഭിപ്രായത്തില്‍ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുന്നില്ലെന്നത് പാകിസ്താന്‍ താരങ്ങളെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്'-അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.

ഷുഹൈബ് അക്തര്‍,കമ്രാന്‍ അക്മല്‍,ഇമ്രാന്‍ താഹിര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ പങ്കെടുത്തെങ്കിലും മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന്‍ താരങ്ങളെ നാട്ടിലേക്ക് മടക്കിവിടുകയായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗെന്ന പേരില്‍ പാകിസ്താനിലും ടി20 ടൂര്‍ണമെന്റ് നടക്കുന്നുണ്ട്. എന്നാല്‍ പ്രതിഫലത്തിലും ആരാധക പിന്തുണയിലും ഐപിഎല്ലിന്റെ പകുതിപോലും പിഎസ്എല്ലിനാവില്ല എന്നതാണ് വസ്തുത. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ തരം മത്സരങ്ങളും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. നിലവിലെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും മത്സരിക്കുന്നത്.

പല തവണ ഇന്ത്യക്കെതിരായി സംസാരിച്ച് വിവാദത്തില്‍പ്പെട്ട താരമാണ് അഫ്രീദി. എന്നാല്‍ ഇന്ത്യയില്‍ വലിയ ആരാധക പിന്തുണ അഫ്രീദിക്ക് ഉണ്ട്. 'സ്‌നേഹം സ്‌നേഹം തന്നെയാണ് ഒരു സംശയവും വേണ്ട. ഇന്ത്യയില്‍ ക്രിക്കറ്റ് ഞാന്‍ വളരെ ആസ്വദിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് വലിയ അംഗീകാരവും ആരാധക പിന്തുണയും ലഭിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ നിന്ന് നിരവധി സന്ദേശം ലഭിക്കാറുണ്ടെന്നും അതിന് കഴിയുന്നതും മറുപടി സന്ദേശം നല്‍കാറുണ്ടെന്നും ഏറെ ഇതുവരെയുള്ള അനുഭവം വെച്ച് ഇന്ത്യ മനോഹരമാണ്'-അഫ്രീദി പറഞ്ഞു.

Story first published: Sunday, September 27, 2020, 12:26 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+