Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍മാരെ തടയാന്‍ ഗുജറാത്ത് സിംഹങ്ങള്‍...റെയ്‌നയുടെ കുട്ടികള്‍ക്ക് അതു എളുപ്പമാവില്ല

ഹൈദരാബാദ്: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുതിപ്പ് തടയാന്‍ ഗുജറാത്ത് ലയണ്‍സിനു സാധിക്കുമോ. ഇതിന്റെ ഉത്തരം ലഭിക്കാന്‍ ഞായറാഴ്ച വൈകീട്ട് വരെ കാത്തിരിക്കേണ്ടിവരും. വൈകീട്ട് നാലിനു നടക്കുന്ന കളിയില്‍ ഹൈദരാബാദും ഗുജറാത്തും മുഖാമുഖം വരും. ഹൈദരാബാദിലാണ് മല്‍സരം.

ചാലഞ്ച് അതിജീവിച്ച ജേതാക്കള്‍

ചാലഞ്ച് അതിജീവിച്ച ജേതാക്കള്‍

ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഹൈദരാബാദ് വീണ്ടും പാഡണിയുന്നത്. ബാംഗ്ലൂരിനെ 35 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

മുന്‍തൂക്കം ഹൈദരാബാദിന്

മുന്‍തൂക്കം ഹൈദരാബാദിന്

ഗുജറാത്തിനെതിരായ കളിയില്‍ മുന്‍തൂക്കം ഹൈദരാബാദിനു തന്നെയാണ്. ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ് ഫോമിലേക്കുയര്‍ന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മോയ്‌സസ് ഹെന്റികസ്, ബെന്‍ കട്ടിങ് എന്നിവരും മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരും കൂടി ചേരുന്നതോടെ ഹൈദരാബാദ് ഡബിള്‍ സ്‌ട്രോങാവും.

മികച്ച ബൗളിങ് നിര

മികച്ച ബൗളിങ് നിര

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും വളരെ സന്തുലിതമായ ടീമാണ് ഹൈദരാബാദ്. പരിചയസമ്പന്നനായ പേസര്‍ ആശിഷ് നെഹ്‌റയും യുവപേസര്‍ ഭുവനേശ്വര്‍ കുമാറുമായിരിക്കും ടീമിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍പിടിക്കുക.

അരങ്ങേറ്റത്തില്‍ മിന്നി റഷീദ്

അരങ്ങേറ്റത്തില്‍ മിന്നി റഷീദ്

ബാംഗ്ലൂരിനെതിരായ കഴിഞ്ഞ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അഫ്ഗാനിസ്താന്‍ സ്പിന്നറായ റഷീദ് ഖാന്‍ മികച്ച പ്രകടനം നടത്തിയത് ഹൈദരാബാദിന് കൂടുതല്‍ കരുതേകുന്നു. രണ്ടു വിക്കറ്റ് താരം ആദ്യ കളിയില്‍ നേടിയിരുന്നു.

ബൗളിങ് ഗുജറാത്തിന്റെ വീക്‌നെസ്

ബൗളിങ് ഗുജറാത്തിന്റെ വീക്‌നെസ്

ഗുജറാത്തിന്റെ പ്രധാന വീകനെസ് ബൗളിങാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ആദ്യ മല്‍സരത്തില്‍ അതു അവര്‍ക്കു വ്യക്തമാവുകയും ചെയ്തിട്ടുണ്ടാവും. 10 വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്.

ഫോക്‌നര്‍ തിരിച്ചെത്തും

ഫോക്‌നര്‍ തിരിച്ചെത്തും

കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ കളിക്കാതിരുന്ന ഓസീസ് ഓള്‍റൗണ്ടര്‍ ജെയിസ് ഫോക്‌നറെ ഗുജറാത്ത് തിരിച്ചുവിളിച്ചേക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിനും നിര്‍ണായക സംഭാവന നടത്താന്‍ താരത്തിനാവും. ഡ്വയ്ന്‍ സ്മിത്തിനു പകരമാവും ഫോക്‌നര്‍ ടീമിലെത്തുക.

ബാറ്റിങില്‍ ആശങ്കയില്ല

ബാറ്റിങില്‍ ആശങ്കയില്ല

ബാറ്റിങിനെക്കുറിച്ച് ഗുജറാത്തിന് കാര്യമായ ആശങ്കയില്ല. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ന്യൂസിലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലവും ഉള്‍പ്പെടുന്ന ടീമില്‍ ദിനേഷ് കാര്‍ത്തികുമുണ്ട്. ജാസണ്‍ റോയ്, ആരോണ്‍ ഫിഞ്ച് എന്നീ കൂറ്റനടിക്കാരും ഗുജറാത്ത് ടീമിന്റെ ഭാഗമാണ്.

തോല്‍പ്പിച്ചു

തോല്‍പ്പിച്ചു

കഴിഞ്ഞ സീസണില്‍ അവസാനമായി ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗുജറാത്ത് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു. അന്നത്തെ ജയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരിക്കും ഗുജറാത്ത് ഇത്തവണ കളത്തിലിറങ്ങുക.

Story first published: Sunday, April 9, 2017, 13:47 [IST]
Other articles published on Apr 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+