For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാര്‍ഷിന്റെ ബാറ്റിനും സൂര്യോദയം തടയാനായില്ല!! എല്ലാത്തിനും കാരണം ആ മൂന്നു പേര്‍....

ഹൈദരാബാദിനായി ആദ്യ മൂന്നു ബാറ്റ്സ്മാന്‍മാരും അര്‍ധസെഞ്ച്വറി നേടി

By Manu

മൊഹാലി: ഐപിഎല്ലില്‍ വീണ്ടും സൂര്യോദയം. നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലില്‍ തങ്ങളുടെ മിന്നും പ്രകടനം തുടരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് 26 റണ്‍സിനു തോല്‍പ്പിക്കുകയായിരുന്നു.

ജയം എളുപ്പാക്കിയത്

ശക്തമായ ബാറ്റിങ് നിരയുള്ള ഹൈദരാബാദിന് അതു തന്നെയാണ് ഈ മല്‍സരത്തിലും ജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ തന്നെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരുന്നു. ഒമ്പതു വിക്കറ്റിന് 181 റണ്‍സില്‍ അവര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു.

അവരാണ് ഹീറോസ്

ഹൈദരാബാദ് ബാറ്റിങ് നിരയിലെ ആദ്യ മൂന്നു പേരുടെയും അര്‍ധസെഞ്ച്വറികളാണ് മല്‍സരം പഞ്ചാബില്‍ നിന്നു തട്ടിയെടുത്തത്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 77 റണ്‍സോടെ ടീമിന്റെ അമരക്കാരനായി. 48 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ധവാന്‍ 77 റണ്‍സെടുത്തത്. കെയ്ന്‍ വില്യംസണ്‍ (54), ഡേവിഡ് വാര്‍ണര്‍ (51) എന്നിവരും ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്തു.

 ഒരേയൊരു മാര്‍ഷ്

ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള ഓസീസ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷ് താന്‍ പഞ്ചാബിന് എത്രത്തോളം വിലമതിക്കാനാവാത്ത താരമാണെന്നു വീണ്ടും തെളിയിച്ചു. കൂട്ടുകാര്‍ ഒന്നിനു പിറകെ ഒന്നായി ക്രീസിലെത്തി മടങ്ങിയെങ്കിലും ഒരു ഭാഗത്ത് പിടിച്ചുനിന്ന മാര്‍ഷ് 84 റണ്‍സോടെ പഞ്ചാബിന്റെ മാനം കാത്തു. 50 പന്തില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് മാര്‍ഷിന്റെ സൂപ്പര്‍ ഇന്നിങ്‌സ്. മികച്ചൊരു പിന്തുണ മാര്‍ഷിനു ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരവിധി തന്നെ മാറിയേനെ.

വീണ്ടും റാഷിദ്

ഐപിഎല്ലിലേക്കു നറുക്കുവീണ അഫ്ഗാനിസ്താനില്‍ നിന്നുള്ള സ്പിന്നറായ റാഷിദ് ഖാന്‍ ഇതിനകം തരംഗമായി മാറിക്കഴിഞ്ഞു. ഹൈദരാബാദിന്റെ സ്പിന്നര്‍ കൂടിയായ റാഷിദ് പഞ്ചാബിനെതിരേയും നിരാശപ്പെടുത്തിയില്ല. കണിശതയാര്‍ന്ന ബൗളിങിലൂടെ താരം എതിരാളികളെ വെള്ളം കുടിപ്പിച്ചു. അവസാന 13 ഓവറില്‍ 141 റണ്‍സാണ് പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതിനിടെയാണ് റാഷിദിനെ ക്യാപ്റ്റന്‍ വാര്‍ണര്‍ പന്തേല്‍പ്പിച്ചത്. ക്രീസിലുണ്ടായിരുന്ന മാര്‍ഷും ഇയോന്‍ മോര്‍ഗനും റാഷിദിന്റെ ബൗളിങിനു മുന്നില്‍ വിയര്‍ത്തു. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം മോര്‍ഗന്റെ വിക്കറ്റെടുക്കുകയും ചെയ്തു. റാഷിദ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

പോയിന്റ് പട്ടികയില്‍ മുന്നേറി

പഞ്ചാബിനെതിരായ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയും മുന്നേറ്റം നടത്തി. ഒമ്പതു മല്‍സരങ്ങളില്‍ നിന്നു അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 11 റണ്‍സുമായി ഹൈദരാബാദ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറി. എന്നാല്‍ എട്ടു കളികളില്‍ നിന്നു ആറു പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്താണ്.

Story first published: Saturday, April 29, 2017, 9:35 [IST]
Other articles published on Apr 29, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+