Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാവൂ.....വാര്‍ണര്‍ ദി വാരിയര്‍!! വാര്‍ണര്‍ ചൂടില്‍ കൊല്‍ക്കത്ത കരിഞ്ഞു

ഹൈദരാബാദ്: ഓസീസ് വെടിക്കെട്ട് താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ തനിനിറം പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തരിപ്പണം. ഐപിഎല്ലില്‍ കൊല്‍ക്കത്തത്തയെ 48 റണ്‍സിനാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഹൈദരാബാദ് കശാപ്പ് ചെയ്തത്. വാര്‍ണര്‍ (126) തീപ്പൊരി സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായി.

അവിശ്വസനീയ ഇന്നിങ്‌സ്

വാര്‍ണറുടെ ഇന്നിങ്‌സിനെ അവിശ്വസനീയമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. രകേവലം 59 പന്തിലാണ് താരം 126 റണ്‍സ് വാരിക്കൂട്ടിയത്. ഇതില്‍ 10 ബൗണ്ടറികളും എട്ടു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വാര്‍ണര്‍ക്കു വേണ്ടിവന്നത് 43 റണ്‍സ് മാത്രം. 20 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറി കൂടിയാണ് വാര്‍ണറുടേത്.

ജയമുറപ്പിച്ച് ഹൈദരാബാദ്

വാര്‍ണര്‍ വെട്ടിക്കെട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഹൈദരാബാദ് വിജയമുറപ്പാക്കിയിരുന്നു. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് 209 റണ്‍സാണ് നേടിയത്. വാര്‍ണറിനെക്കൂടാതെ കെയ്ന്‍ വില്യംസണ്‍ (25 പന്തില്‍ 40), ശിഖര്‍ ധവാന്‍ (30 പന്തില്‍ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഉത്തപ്പ മാത്രം

ഇന്ത്യന്‍ ടീമില്‍ താന്‍ സ്ഥാനം അര്‍ഹിക്കുന്നതായി വീണ്ടും തെളിയിക്കുന്ന റോബിന്‍ ഉത്തപ്പയ്ക്കു മാത്രമേ കൊല്‍ക്കയെ ജയിപ്പിക്കണമെന്ന ആവേശം കാണിച്ചുള്ളൂ. ഉത്തപ്പ 28 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 53 റണ്‍സ് നേടിയെങ്കിലും മറ്റുള്ളവരെല്ലാം വന്നതു പോലെ മടങ്ങി. മനീഷ് പാണ്ഡെ (39) മാത്രമാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ഏഴു വിക്കറ്റിന് 121 റണ്‍സില്‍ കൊല്‍ക്കത്ത പോരാട്ടം മതിയാക്കി.

ഭാഗ്യവും വാര്‍ണര്‍ക്കൊപ്പം

ബാറ്റിങ് മികവ് മാത്രമല്ല ഭാഗ്യവും വാര്‍ണറുടെ ഇന്നിങ്‌സിന് കൂട്ടായെത്തി. രണ്ടു തവണയാണ് വാര്‍ണര്‍ക്കു കൊല്‍ക്കത്ത ജീവന്‍ ദാനം നല്‍കിയത്. രണ്ടു തവണയും വാര്‍ണറെ 'വെറുതെവിട്ടത്' ക്രിസ് വോക്‌സാണ്. 13 റണ്‍സെടുത്തു നില്‍ക്കവെയാണ് വോഗ്‌സ് ആദ്യമായി വാര്‍ണറുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. പിന്നീട് സെഞ്ച്വറിക്കു മുമ്പും വോക്സ് വാര്‍ണറെ കൈവിട്ടു.

മൂന്നാംസ്ഥാനത്ത് ഹൈദരാബാദ്

വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഹൈദരാബാദ് കയറി. 10 മല്‍സരങ്ങളില്‍ നിന്നു 13 പോയിന്റാണ് ചാംപ്യന്‍മാരുടെ അക്കൗണ്ടിലുള്ളത്. 14 പോയിന്റ് വീതം നേടി കൊല്‍ക്കത്തയും മുംബൈയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Story first published: Monday, May 1, 2017, 8:15 [IST]
Other articles published on May 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+