വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: നയിച്ചത് റെയ്‌ന, ഒപ്പം ജഡ്ഡുവടക്കം വമ്പന്‍മാര്‍- ഗുജറാത്ത് ലയണ്‍സിന്റെ ആദ്യ ഇലവന്‍

2016ലായിരുന്നു അവര്‍ അരങ്ങേറിയത്

ഐപിഎല്ലില്‍ രണ്ടു സീസണുകള്‍ മാത്രം 'മുഖം' കാണിച്ച് പിന്നീട് പിരിച്ചുവിടപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നാണ് ഗുജറാത്ത് ലയണ്‍സ്. 2016, 17 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കു സസ്‌പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്നു പകരമെത്തിയ ടീമുകളിലൊന്നായിരുന്നു ലയണ്‍സ്. മറ്റൊന്ന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റായിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയായിരുന്നു ആദ്യ സീസണില്‍ ലയണ്‍സിനെ നയിച്ചത്. ടീമിനെ പരിശീലിപ്പിച്ചതാവട്ടെ ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഡ്ജായിരുന്നു. പ്രഥമ സീസണില്‍ ശക്തമായ ടീമിനെയിറക്കിയ ലയണ്‍സ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത അവര്‍ പ്ലേഓഫിലേക്കും മുന്നേറിയിരുന്നു. പക്ഷെ രണ്ടാം സീസണില്‍ ലയണ്‍സ് നിരാശപ്പെടുത്തി. 14 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായുള്ളൂ. 2017ലെ സീസണിനു ശേഷം ലയണ്‍സ് ഫ്രാഞ്ചൈസി പിരിച്ചുവിടുകയും ചെയ്തു. ആദ്യ സീസണിലെ ലയണ്‍സിന്റെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടായിരുന്നെന്നു നോക്കാം.

 ഫിഞ്ച്, മക്കെല്ലം, റെയ്‌ന

ഫിഞ്ച്, മക്കെല്ലം, റെയ്‌ന

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ താരം ബ്രെന്‍ഡന്‍ മക്കെല്ലവുമായിരുന്നു ലയണ്‍സിന്റെ ഓപ്പണര്‍മാര്‍. 2010 മുതല്‍ ഐപിഎല്ലിലുള്ള ഫിഞ്ച് ഭൂരിഭാഗം ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ലയണ്‍സിലെത്തുന്നതിനു മുമ്പ് റോയല്‍സ് (2010), ഡല്‍ഹി (2011-12), പൂനെ (2013), സണ്‍റൈസേഴ്‌സ് (2014), മുംബൈ (2015) എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു അദ്ദേഹം.
സീസണിലെ ആദ്യ കളിയില്‍ ലയണ്‍സിനായി 47 ബോളില്‍ 74 സണ്‍സെടുത്ത അദ്ദേഹം പ്ലെയര്‍ ഒഫ് ദി മാച്ചായി മാറി. സീസണില്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരവും ഫിഞ്ചായിരുന്നു. തൊട്ടടുത്ത സീസണിലും ടീമില്‍ തുടര്‍ന്ന അദ്ദേഹം പഞ്ചാബ്, ആര്‍സിബി ടീമുകളുടെയും ഭാഗമായിരുന്നു.

2

മക്കെല്ലത്തിന്റെ കാര്യമെടുത്താല്‍ കെകെആര്‍, കൊച്ചി ടസ്‌കേഴ്‌സ് കേരള, സിഎസ്‌കെ ടീമുകള്‍ക്കു വേണ്ടി കളിച്ച ശേഷമാണ് ലയണ്‍സിലേക്കു വന്നത്. പക്ഷെ ആദ്യ കളിയില്‍ അദ്ദേഹം ഡെക്കായി മാറി. ലയണ്‍സിനു വേണ്ടി രണ്ടു സീസണുകളിലായി 673 റണ്‍സാണ് മക്കെല്ലം സ്‌കോര്‍ ചെയ്തത്. 2018ല്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു.

3

മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെടുന്ന റെയ്‌ന പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ കൂടാരത്തിലായിരുന്നു. അവുടെ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയായ അദ്ദേഹത്തിനു 2016ല്‍ ലയണ്‍സിലേക്കു മാറേണ്ടി വന്നു. സിഎസ്‌കെയ്ക്കു വിലക്ക് നേരിട്ടതോടെയായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ റെയ്‌ന 20 റണ്‍സിനു പുറത്താവുകയായിരുന്നു. 399, 442 റണ്‍സ് വീതമെടുത്ത് രണ്ടു സീസണുകളിലും ലയണ്‍സിന്റെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. 2018ല്‍ സിഎസ്‌കെയിലേക്കു തിരിച്ചെത്തിയ റെയ്‌ന കഴിഞ്ഞ സീസണ്‍ വരെ ടീമില്‍ തുടരുകയും ചെയ്തിരുന്നു.

 കാര്‍ത്തിക്, ജഡേജ, ഇഷാന്‍, ബ്രാവോ

കാര്‍ത്തിക്, ജഡേജ, ഇഷാന്‍, ബ്രാവോ

ദിനേശ് കാര്‍ത്തികായിരുന്നു ലയണ്‍സിനു വെണ്ടി നാലാം നമ്പറില്‍ കളിച്ചത്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹമായിരുന്നു. നിലവില്‍ എംഎസ് ധോണി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറര്‍ കൂടിയാണ് കാര്‍ത്തിക് (147). 2008ല്‍ ഡല്‍ഹിയിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ അദ്ദേഹം പഞ്ചാബ്, മുംബൈ, ആര്‍സിബി, കൊല്‍ക്കത്ത ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. ലയണ്‍സിനു വേണ്ടി സീണിലെ ആദ്യ കളിയില്‍ കാര്‍ത്തിക് 26 ബോളില്‍ പുറത്താവാതെ 41 റണ്‍സെടുത്തിരുന്നു. സീസണില്‍ ടീമിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയായിരുന്നു അദ്ദേഹം.2018ല്‍ കെകെആറിലേക്കു ചേക്കേറിയ കാര്‍ത്തിക് 21 വരെ ടീമിനൊപ്പമുണ്ടായിരുന്നു.

5

അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. 2008ല്‍ റോയല്‍സിലൂടെ അരങ്ങേറിയ അദ്ദേഹം കൊച്ചി ടസ്‌കേഴ്‌സ്, സിഎസ്‌കെ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും കളിച്ചു. സിഎസ്‌കെയില്‍ വച്ചാണ് ജഡ്ഡു സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നത്. ലയണ്‍സിനൊപ്പമുള്ള ആദ്യ കളിയില്‍ എട്ടു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. എന്നാല്‍ രണ്ടു വിക്കറ്റുമായി ബൗളിങില്‍ തിളങ്ങി. 2018ല്‍ സിഎസ്‌കെയില്‍ തിരിച്ചെത്തിയ ജഡേജ അടുത്ത സീസണിലും അവര്‍ക്കു വേണ്ടി കളിക്കാനിറങ്ങും.

6

യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു ലയണ്‍സിന്റെ പ്രഥമ സീസണിലെ ആദ്യ കളിയില്‍ ആറാം നമ്പറില്‍ ഇറങ്ങിയത്. ഐപിഎല്ലില്‍ ഇഷാന്റെ അരങ്ങേറ്റം കൂടിയായിരുന്നു 2016ലേത്. ആദ്യ കളിയില്‍ 11 റണ്‍സാണ് താരത്തിനു നേടാനായത്. സീസണില്‍ അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ ഇഷാനെ ലയണ്‍സ് കളിപ്പിച്ചുള്ളൂ. 2017ല്‍ 11 മല്‍സരങ്ങളിലും താരം കളിച്ചു.
2018ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് ഇഷാന്‍ മിന്നും താരമായി മാറിയത്. 2020ല്‍ മുംബൈയുടെ കിരീടവിജയത്തില്‍ അദ്ദേഹം 516 റണ്‍സ് നേടി നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. പക്ഷെ പുതിയ സീസണില്‍ ഇഷാനെ മുംബൈ നിലനിര്‍ത്തിയിട്ടില്ല.

 ബ്രാവോ, ഫോക്‌നര്‍, പ്രവീണ്‍, സാങ്വാന്‍, ലഡ്ഡ

ബ്രാവോ, ഫോക്‌നര്‍, പ്രവീണ്‍, സാങ്വാന്‍, ലഡ്ഡ

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നര്‍, ഇന്ത്യന്‍ താരങ്ങളായ പ്രവീണ്‍ കുമാര്‍, പ്രദീപ് സാങ്വാന്‍, സരബ്ജിത്ത് ലഡ്ഡ എന്നിവരായിരുന്നു ലയണ്‍സിന്റെ ആദ്യ മല്‍സരത്തിലെ ഇലവനിലെ മറ്റു നാലു പേര്‍. ഇവരില്‍ ബ്രാവോ മാത്രമാണ് ഇപ്പോഴും സജീവമായി തുടരുന്നത്. ഫോക്‌നറും പ്രവീണും വിരമിച്ചു കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു പേരും ഒരു ടീമിന്റെും ഭാഗമല്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐക്കണ്‍ താരം കൂടിയായ ബ്രാവോ സിഎസ്‌കെയെക്കൂടാതെ കളിച്ച മറ്റൊരു ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. 2008, 09 സീണണുകളില്‍ മുംബൈയ്‌ക്കൊപ്പമായിരുന്ന അദ്ദേഹം 2010ല്‍ സിഎസ്‌കെയിലെത്തി. പിന്നീട് ടീമിലെ നിര്‍ണായക താരവുമായി മാറി.
ലയണ്‍സിനു വേണ്ടി ആദ്യ കളിയില്‍ നാലോവറില്‍ 22 റണ്‍സിനു നാലു വിക്കറ്റുകളുമായി ബ്രാവോ തിളങ്ങിയിരുന്നു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ അദ്ദേഹം അഞ്ചാമതുണ്ടായിരുന്നു. പക്ഷെ പരിക്കു കാരണം 2017ല്‍ ബ്രാവോയ്ക്കു കളിക്കാനായില്ല. 2018ല്‍ അദ്ദേഹം സിഎസ്‌കെയില്‍ തിരിച്ചെത്തുകയും ചെയ്തു.

8

2011ല്‍ പൂനെയിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ ഫോക്‌നര്‍ പഞ്ചാബ്, റോയല്‍സ് ടീമുകള്‍ക്കു വേണ്ടിയും കളിച്ച ശേഷമാണ് ലയണ്‍സിലേക്കു വന്നത്. ആദ്യ കളിയില്‍ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നു രണ്ടു വിക്കറ്റ് മാത്രമേ ഫോക്‌നര്‍ നേടിയുള്ളൂ. 2017ല്‍ എട്ടു മല്‍സരത്തില്‍ നിന്നും ആറു വിക്കറ്റും അദ്ദേഹത്തിനു ലഭിച്ചു. ഈ സീസണിനു ശേഷം ഫോക്‌നര്‍ മറ്റൊരു ടീമിലും കളിച്ചിട്ടില്ല.

9

ഇന്ത്യയുടെ മുന്‍ സ്വിങ് ബൗളറായ പ്രവീണ്‍ ആര്‍സിബി, പഞ്ചാബ്, മുംബൈ, ഹൈദരാബാദ് എന്നിവര്‍ക്കു വേണ്ടി കളിച്ച ശേഷമാണ് പ്രവീണ്‍ ലയണ്‍സിലക്കു വന്നത്. ആദ്യ കളിയില്‍ വിക്കറ്റൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. സീസണില്‍ ഒമ്പതു വിക്കറ്റുകളാണ് പ്രവീണ്‍ വീഴ്ത്തിയത്. 2017ല്‍ ഏഴു വിക്കറ്റും അദ്ദേഹം നേടി. 2018ലെ ലേലത്തില്‍ ആരും വാങ്ങാതിരുന്ന പ്രവീണ്‍ വൈകാതെ വിരമിക്കുകയും ചെയ്തു.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ സാങ്വാന്‍ ഡല്‍ഹി, കെകെആര്‍ ടീമുകള്‍ക്കൊപ്പം കളിച്ചാണ് ലയണ്‍സിലെത്തിയത്. ആദ്യ സീസണില്‍ രണ്ടു മല്‍സരം മാത്രമേ താരം കളിച്ചുള്ളൂ. അടുത്ത സീസണില്‍ അഞ്ചു വിക്കറ്റും സാങ്വാന്‍ വീഴ്ത്തി. 2019നു ശേഷം ഒരു ടീമിന്റെയും ഭാഗമല്ല അദ്ദേഹം.
അതേസമയം, ഐപിഎല്ലിലെ സുപരിചിതമായ പേരല്ല ലഡ്ഡയുടേത്. പഞ്ചാബില്‍ നിന്നുളള ലെഗ് സ്പിന്നര്‍ 2010ലായിരുന്നു അരങ്ങേറിയത്. ഡല്‍ഹിയിലൂടെ തുടങ്ങിയ ലഡ്ഡ പിന്നീട് കെകെആറിലും 35ാം വയസ്സില്‍ ലയണ്‍സിലുമെത്തി. ആദ്യ മല്‍സരത്തില്‍ മാത്രമേ താരത്തെ കളിപ്പിച്ചുള്ളൂ. പിന്നീടൊരു മല്‍സരം പോലും ലഡ്ഡയ്ക്കു കളിക്കാനായില്ല. ഐപിഎല്ലിലും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല.

Story first published: Thursday, January 27, 2022, 17:46 [IST]
Other articles published on Jan 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X