വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: വീരുവിനെതിരേ ഒരു അടവും നടക്കില്ല! വെളിപ്പെടുത്തി നരെയ്ന്‍

ഈ സീസണിലും താരം കെകെആറിനൊപ്പമുണ്ട്

ഐപിഎല്ലിലെ വളരെ പരിചിത മുഖങ്ങളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. വര്‍ഷങ്ങളായി അദ്ദേഹം ടൂര്‍ണമെന്റിന്റെ ഭാഗമാണ്. തന്റെ ഇതുവരെയുള്ള ഐപിഎല്‍ കരിയറില്‍ ഏറ്റവുമധികം കുഴക്കിയിട്ടുള്ള, ഭയപ്പെടുത്തിയിട്ടുള്ള ബാറ്റര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നരെയ്ന്‍.

1

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരാണ് നരെയ്ന്‍ പറഞ്ഞിരിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് വീരു കളിച്ചിട്ടുള്ളത്. 2015ല്‍ പഞ്ചാബിനൊപ്പമാണ് അദ്ദേഹത്തെ അവസാനമായി കണ്ടിട്ടുള്ളത്.

2

2012ലെ ഐപിഎല്ലിലാണ് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. അന്നു മുതല്‍ അദ്ദേഹം കെകെആറിന്റെ കൂടാരത്തിലുണ്ട്. ടീമിനു വേണ്ടി ബാറ്റിങിലും ബൗളിങിലും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നരെയ്ന്‍ കാഴ്ചവയ്ക്കുകയും ചെയ്തു.
മിസ്റ്ററി സ്പിന്നറായിട്ടായിരുന്നു കെകെആറില്‍ അദ്ദേഹം തുടങ്ങിയത്. പിന്നീട് ഓള്‍റൗണ്ടറായി മാറുകയായിരുന്നു. ടീമിനു വേണ്ടി ഓപ്പണിങിലടക്കം പല പൊസിഷനുകളിലും നരെയ്ന്‍ ബാറ്റ് ചെയ്തിട്ടുമുണ്ട്.

3

ബൗളര്‍ ആരെന്നു പോലും നോക്കാതെ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് സുനില്‍ നരെയ്‌ന്റേത്. ക്രീസിലെത്തിയാല്‍ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്്. നേരിടുന്ന എല്ലാ ബോളുകളും ബൗണ്ടറിയിലേക്കു പറത്താനും നരെയ്ന്‍ ശ്രമിക്കാറുണ്ട്.
വീരേന്ദര്‍ സെവാഗിന്റെ ശൈലിയുമായി സാമ്യമുള്ളതാണ് അദ്ദേഹത്തിന്റെയും ശൈലി. പക്ഷെ വീരു വേറെ ലെവല്‍ ബാറ്ററായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രകടനം അടിവരയിടുന്നു. തന്റെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ തന്നെയാണ് ബൗളിങില്‍ ഏറ്റവും വെല്ലുവിളി നേരിട്ട ബാറ്റര്‍ സെവാഗാണെന്നു നരെയ്ന്‍ പറയുന്നത്.

4

ഐപിഎല്ലില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള ബാറ്റര്‍ ആരാണെന്ന ചോദ്യത്തിനാണ് വീരേന്ദര്‍ സെവാഗിന്റെ പേര് സുനില്‍ നരെയ്ന്‍ പറഞ്ഞിരിക്കുന്നത്. വീരേന്ദര്‍ സെവാഗിനെതിരേ ബൗള്‍ ചെയ്യാനാണ് ശരിക്കും വിഷമിച്ചിട്ടുള്ളത്. ടീം ഏതു തരത്തിലുള്ള സാഹചര്യത്തിലായാലും അതു കണക്കിലെടുക്കാതെ തന്റേതായ ശൈലിയില്‍ ബാറ്റിങ് മുന്നോട്ട് കൊണ്ടുപോയിരുന്ന താരമാണ് വീരു. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുക കടുപ്പവുമായിരുന്നുവെന്നും നരെയ്ന്‍ വ്യക്തമാക്കി.
കരിയറില്‍ ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത താരങ്ങളിലൊരാളാണ് സെവാഗ്. പക്ഷെ പല ബൗളര്‍മാരുടെയും ഉറക്കം കെടുത്തുന്ന ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

5

ഐപിഎല്ലില്‍ വീരേന്ദര്‍ സെവാഗിനെ ഒരിക്കല്‍പ്പോലും പുറത്താക്കാന്‍ സുനില്‍ നരെയ്‌നു സാധിച്ചിട്ടില്ല. സെവാഗ് കരിയറിന്റെ അവസാന കാലത്തിലെത്തി നില്‍ക്കുമ്പോള്‍ നരെയ്ന്‍ ഏറ്റവും മികച്ച ഫോമിലായിരുന്നു. എന്നിട്ടും വീരുവിന്റെ വിക്കറ്റ് അദ്ദേഹത്തിനു ലഭിച്ചില്ല.
ഐപിഎല്ലില്‍ രണ്ടിന്നിങ്‌സുകളിലാണ് സെവാഗിനെതിരേ നരെയ്ന്‍ ബൗള്‍ ചെയ്തിട്ടുള്ളത്. 12 ബോളുകളില്‍ നിന്നും ഓരോ ഫോറും സിക്‌സറുമടക്കം വീരു 23 റണ്‍സ് നേടുകയും ചെയ്തു. ഏകദിനത്തില്‍ ഒരിന്നിങ്‌സിലാണ് രണ്ടു പേരും മുഖാമുഖം വന്നത്. 23 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 33 റണ്‍സെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലും വീരുന്റെ വിക്കറ്റ് നരെയ്‌നു ലഭിച്ചിട്ടില്ല.

6

സുനില്‍ നരെയ്‌ന്റെ ഐപിഎല്‍ കരിയറെടുത്താല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി 141 മല്‍സരങ്ങളില്‍ നിന്നും 976 റണ്‍സാണ് ഇതുവരെ നേടിയത്. ശരാശരി 15.02 ആണെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 162.13 ആണ്. നാലു ഫിഫ്റ്റികളാണ് അദ്ദേഹം ഇതുവരെ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ്.
ബൗളിങിലേക്കു വന്നാല്‍ 149 വിക്കറ്റുകള്‍ നരെയ്‌ന്റെ അക്കൗണ്ടിലുണ്ട്. 6.65 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റിലാണ് അദ്ദേഹം ഇത്രയും വിക്കറ്റുകളെുത്തത്. 19 റണ്‍സ് വിട്ടുകൊടുക്ക് അഞ്ചു വിക്കറ്റുകളെടു്ത്തതാണ് മികച്ച പ്രകടനം.

Story first published: Tuesday, April 19, 2022, 14:41 [IST]
Other articles published on Apr 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X