വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: പാര്‍ട്ടികളും ടീമംഗങ്ങളുമായി തല്ലും, വാര്‍ണറെ നാട്ടിലേക്ക് അയച്ചു! വെളിപ്പെടുത്തി വീരു

നേരത്തേ സെവാഗിനു കീഴില്‍ ഓസീസ് താരം കളിച്ചിരുന്നു

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള വിദേശ ബാറ്ററാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ദീര്‍ഘകാലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച ശേഷം അദ്ദേഹം ഈ സീസണില്‍ പഴയ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തിരികെയെത്തിയിരിക്കുകയാണ്. ഡിസിക്കു വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ 156.92 സ്‌ട്രൈക്ക് റേറ്റോടെ 356 റണ്‍സ് വാര്‍ണര്‍ നേടിക്കഴിഞ്ഞു. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

1

നേരത്തേ അദ്ദേഹം ഐപിഎല്‍ കരിയര്‍ തുടങ്ങിയത് ഡല്‍ഹി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ടീമിനൊപ്പം തന്നെയാണ്. പക്ഷെ തുടക്കകാലത്തു ഒട്ടും അച്ചടക്കമില്ലാത്ത, കുഴപ്പക്കാരനായ ക്രിക്കറ്ററായിരുന്നു വാര്‍ണറെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. നേരത്തേ വീരു ഡിസിയുടെ ക്യാപ്റ്റനായിരിക്കെ ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍.

2

ഡല്‍ഹി ടീമിലെ ചില കളിക്കാരുമായി ഡേവിഡ് വാര്‍ണര്‍ വഴക്കടിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് താരത്തെ നാട്ടിലേക്കു തിരിച്ച് അയച്ചിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി. ചില കളിക്കാരെക്കുറിച്ചുള്ള നിരാശ ഞാന്‍ തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട താരങ്ങളിലൊരാളാണ് വാര്‍ണര്‍. കാരണം അദ്ദേഹം ആദ്യമായി ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ പരിശീലനത്തേക്കാളും മല്‍സരങ്ങളില്‍ കളിക്കുന്നതിനേക്കാളും കൂടുതല്‍ പാര്‍ട്ടികളില്‍ വിശ്വസിച്ചിരുന്നയാളായിരുന്നു. ഡല്‍ഹിക്കൊപ്പമുളള ആദ്യത്തെ വര്‍ഷം വാര്‍ണര്‍ ചില ടീമംഗങ്ങളുമായി തല്ലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തുവെന്നും വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.

3

ചില സമയങ്ങളില്‍ ചിലരെ ഒരു പാഠം പഠിപ്പിക്കുന്നതിനു വേണ്ടി നിങ്ങള്‍ മാറ്റി നിര്‍ത്തും. ഡേവിഡ് വാര്‍ണര്‍ ആ സമയത്തു പുതിയ ആളായിരുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ മാത്രമല്ല മറ്റുളളവരും ടീമിന് അത്ര പ്രധാനമല്ലെന്നു അദ്ദേഹത്തിനു കാണിച്ചുകൊടുക്കേണ്ടത് പ്രധാനവുമായിരുന്നു. ടീമിനു വേണ്ടി കളിക്കാനും വിജയിപ്പിക്കാനും സാധിക്കുന്ന താരങ്ങള്‍ വേറെയുമുണ്ട്. അതു തന്നെയാണ് അന്നു സംഭവിച്ചത്. ഞങ്ങള്‍ വാര്‍ണറിനെ പുറത്തിരുത്തുകയും മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്തുവെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

4

കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുണ്ടായിരുന്നപ്പോഴേക്കും ഡേവിഡ് വാര്‍ണര്‍ വലിയ വിവാദത്തിലകപ്പെട്ടിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ മധ്യത്തില്‍ വച്ച് അദ്ദേഹം നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടു. മാത്രമല്ല ബാറ്റിങിലും പ്രതീക്ഷയ്‌ക്കൊയുരാനാവാതെ വന്നതോടെ ടീമിലെ സ്ഥാനവും വാര്‍ണര്‍ക്കു പിന്നാലെ നഷ്ടമായി. ഇതോടെ വാര്‍ണറും ടീം മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാവുകയും ചെയ്തു.

5

സീസണ്‍ അവസാനിച്ച ശേഷം ടീം മാനേജ്‌മെന്റിനെതിരേ താരം രംഗത്തു വരികയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള യഥാര്‍ഥ കാരണത്തെക്കുറിച്ച് തന്നോടു ചര്‍ച്ച ചെയ്തിരുന്നില്ലെന്നും വാര്‍ണര്‍ തുറന്നടിച്ചിരുന്നു. സീസണിനു ശേഷം ഹൈദരാബാദ് നിലനിര്‍ത്താതിരുന്ന അദ്ദേഹത്തെ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തിരികെ കൊണ്ടുവരികയായിരുന്നു.

Story first published: Saturday, May 7, 2022, 13:03 [IST]
Other articles published on May 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X