Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ.പി.എല്‍ ഹാട്രിക്കില്‍ ഇന്ത്യന്‍ ആധിപത്യം; ഹാട്രിക്കില്‍ ഹാട്രിക്കിട്ട് അമിത് മിശ്ര; കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണ്‍ മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികളെ ബാറ്റിങ് വെടിക്കെട്ട്‌കൊണ്ടു ഹരംകൊള്ളിക്കുന്ന ഐ.പി.എല്ലില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ചില ബൗളര്‍മാര്‍ക്കൂടിയുണ്ട്. റണ്ണൊഴുകുന്ന ബാറ്റിങ് മൈതാനങ്ങളില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കുന്നവര്‍. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 14 താരങ്ങളില്‍ നിന്നായി 17 ഹാട്രിക്ക് വിക്കറ്റുകളാണ് പിറന്നിട്ടുള്ളത്. ഈ കണക്കുകള്‍ ചുവടെ

1, അവസാന ഓവറില്‍ ബാലാജി കസറി

1, അവസാന ഓവറില്‍ ബാലാജി കസറി

ഐ.പി.എല്ലിന്റെ 2008 സീസണിലാണ് ലക്ഷ്മിത ബാലാജിയുടെ ഹാട്രിക്ക് പ്രകടനം. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ബാലാജി കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഹാട്രിക്ക് നേടിയത്. ഇര്‍ഫാന്‍ പഠാന്‍, പീയൂഷ് ചൗള, വി.ആര്‍.വി സിങ് എന്നിവരെയാണ് ബാലാജി പുറത്താക്കിയത്. മത്സരത്തില്‍ 18 റണ്‍സിന് ചെന്നൈ ജയിച്ചു.

2, ഹാട്രിക്കില്‍ ഹാട്രിക്കിട്ട് മിശ്ര

2, ഹാട്രിക്കില്‍ ഹാട്രിക്കിട്ട് മിശ്ര

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ തവണ ഹാട്രിക്ക് നേടിയ താരമാണ് അമിത് മിശ്ര. മൂന്ന് തവണയാണ് മിശ്ര ഹാട്രിക്ക് വിക്കറ്റ് സ്വന്തമാക്കിയത്. 2008 സീസണിലാണ് ആദ്യ ഹാട്രിക്ക് പ്രകടനം. ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ രവി തേജ, ആര്‍.പി സിങ്, പ്രഗ്യാന്‍ ഓജ എന്നിവരാണ് മിശ്രക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചത്.
2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടിയാണ് മിശ്രയുടെ രണ്ടാം ഹാട്രിക്ക്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ റയാന്‍ മക്ലാരന്‍, മന്ദീപ് സിങ്, റയാന്‍ ഹാരിസ് എന്നിവരെയാണ് മിശ്ര പുറത്താക്കിയത്.
പൂനെ വാരിയേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് മിശ്രമ മൂന്നാം ഹാട്രിക്ക് നേടിയത്. ഇത്തവണ ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ശര്‍മ, അശോക് ഡിന്‍ഡ എന്നിവരാണ് മിശ്രക്ക് മുന്നില്‍ വീണത്.

3, മഖായ എന്‍ഡിനി

3, മഖായ എന്‍ഡിനി

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്‍ഡിനിയും ഐ.പി.എല്ലില്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനുവേണ്ടിയാണ് എന്‍ഡിനിയുടെ നേട്ടം. തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ സൗരവ് ഗാംഗുലിയെ പുറത്താക്കിയ എന്‍ഡിനി മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഡി ദാസിനെയും രണ്ടാം പന്തില്‍ ഡേവിഡ് ഹസിയെയും പുറത്താക്കിയാണ് ഹാട്രിക്ക് നേടിയത്.

4, യുവരാജ് സിങ്

4, യുവരാജ് സിങ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് ഹാട്രിക്ക് നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ റോബില്‍ ഉത്തപ്പ, ജാക്‌സ് കാലിസ് എന്നിവരെ 12ാം ഓവറിലെ അവസാന രണ്ട് പന്തില്‍ പുറത്താക്കിയ യുവരാജ് 14ാം ഓവറിന്റെ ആദ്യ പന്തില്‍ മാര്‍ക്ക് ബൗച്ചറെ പുറത്താക്കി ഹാട്രിക്ക് പട്ടികയില്‍ ഇടം നേടി.
ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയും യുവരാജ് നേട്ടം ആവര്‍ത്തിച്ചു. 12ാം ഓവറിലെ അവസാന പന്തില്‍ ഹെര്‍ഷ്വല്‍ ഗിബ്‌സിനെ പുറത്താക്കിയ യുവരാജ് 14ാം ഓവറില്‍ ആദ്യ രണ്ടപ പന്തില്‍ ആന്‍ഡൂ സൈമണ്‍സ്, വേണുഗോപാല്‍ റാവു എന്നിവരെയും കൂടാരം കയറ്റി.

5, രോഹിത് ശര്‍മ

5, രോഹിത് ശര്‍മ

ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും ഹാട്രിക്ക് നേടിയിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രോഹിതിന്റെ നേട്ടം. അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിങ് എന്നിവരെ 16ാം ഓവറിന്റെ അവസാന രണ്ട് പന്തില്‍ പുറത്താക്കിയ രോഹിത് 18ാം ഓവറിലെ ആദ്യ പന്തില്‍ ജെ.പി ഡുമിനിയെയും മടക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

6, പ്രവീണ്‍ കുമാര്‍

6, പ്രവീണ്‍ കുമാര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം രാജസ്ഥാനെതിരെയാണ് പ്രവീണ്‍ കുമാറിന്റെ മാജിക്ക് ബൗളിങ്. 2010 സീസണിലെ ഏക ഹാട്രിക്കും ഇതായിരുന്നു. 17ാം ഓവറില്‍ ഡാമിയന്‍ മാര്‍ട്ടിന്‍, സുമിത് നാര്‍വെല്‍, പരാസ് ഡോഗ്ര എന്നിവരെയാണ് പ്രവീണ്‍ മടക്കിയത്.

7, അജിത് ചാണ്ഡില

7, അജിത് ചാണ്ഡില

രാജസ്ഥാനുവേണ്ടി 2012 സീസണിലാണ് അജിത് ചാണ്ഡിലയുടെ നേട്ടം. പൂനെവാരിയേഴ്‌സിനെതിരായ മത്സരത്തില്‍ ജെസ്സി റൈഡറെയും സൗരവ് ഗാംഗുലിയെയും അവസാന രണ്ടുപന്തുകളില്‍ മടക്കിയ അജിത് തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പയെയും പുറത്താക്കി.

8, സുനില്‍ നരെയ്ന്‍

8, സുനില്‍ നരെയ്ന്‍

കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സ് താരമായ നരെയ്ന്‍ 2013ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് ഹാട്രിക്ക് നേടിയത്. 15ാം ഓവറില്‍ ഡേവിഡ് ഹസ്സി, അസര്‍ മഹമ്മൂദ്, ഗുല്‍കീരത് സിങ് എന്നിവരെയാണ് നരെയ്ന്‍ മടക്കിയത്. മത്സരത്തില്‍ കൊല്‍ക്കത്ത നാല് റണ്‍സിന് പരാജയപ്പെട്ടു.

9, പ്രവീണ്‍ താംബെ

9, പ്രവീണ്‍ താംബെ

43ാം വയസില് രാജസ്ഥാനൊപ്പമാണ് പ്രവീണ്‍ താംബെ ഹാട്രിക്ക് നേടിയത്. 2014സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, റ്യാന്‍ ടെന്‍ ടോയിസ്‌ചേയ്റ്റ് എന്നിവരെയാണ് പ്രവീണ്‍ പുറത്താക്കിയത്.

10, ഷെയ്ന്‍ വാട്‌സണ്‍

10, ഷെയ്ന്‍ വാട്‌സണ്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് വാട്‌സണിന്റെ പ്രകടനം. 2014 സീസണില്‍ ശിഖര്‍ ധവാന്‍, മോയിസസ് ഹെന്റിക്വസ്,കരണ്‍ ശര്‍മ എന്നിവരാണ് വാട്‌സണ് മുന്നില്‍ വീണത്.

11, അക്‌സര്‍ പട്ടേല്‍

11, അക്‌സര്‍ പട്ടേല്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് അക്‌സറിന്റെ നേട്ടം. ഏഴാം ഓവറില്‍ ഗുജറാത്ത് ലയണ്‍സിന്റെ ദിനേഷ് കാര്‍ത്തിക്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ മടക്കിയ അക്‌സര്‍ 11ാം ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജയെയും മടക്കിയാണ് ഹാട്രിക്ക് നേടിയത്.

12, സാമുവല്‍ ബദ്രി

12, സാമുവല്‍ ബദ്രി

2017 സീസണില്‍ ബംഗളൂരുവിനൊപ്പമാണ് ബദ്രിയുടെ നേട്ടം. മുംബൈ ഇന്ത്യന്‍സിന്റെ പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരാണ് തുടര്‍ച്ചയായി ബദ്രിക്ക് മുന്നില്‍ വീണത്.

13, ആന്‍ഡ്രൂ ടൈ

13, ആന്‍ഡ്രൂ ടൈ

ഗുജറാത്ത് ലയണ്‍സിനൊപ്പം ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈയും ഹാട്രിക്ക് സ്വന്തമാക്കി. 2017 സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജെയിന്റിന്റെ അങ്കിത് ശര്‍മ, മനോജ് തിവാരി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് ടൈ മടക്ക ടിക്കറ്റ് നല്‍കിയത്.

14, ജയദേവ് ഉനദ്ഘട്ട്

14, ജയദേവ് ഉനദ്ഘട്ട്

റൈസിങ് പൂനെ സൂപ്പര്‍ ജെയിന്റിനുവേണ്ടിയാണ് ജയദേവ് ഉനദ്ഘട്ടിന്റെ പ്രകടനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബിപുല്‍ ശര്‍മ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഉനദ്ഘട്ടിന് മുന്നില്‍ വീണത്.

Story first published: Sunday, March 10, 2019, 21:55 [IST]
Other articles published on Mar 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+