Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനായുള്ള ഔദ്യോഗിക അനുമതി ലഭിച്ചു, സ്‌പോണ്‍സറെ 18ന് പ്രഖ്യാപിക്കും: ബ്രിജേഷ് പട്ടേല്‍

അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടത്താനുള്ള ഔദ്യോഗിക അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് ഇത്രയും നീണ്ടുപോയത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തുമ്പോള്‍ ടൂര്‍ണമെന്റ് നടത്തുക വലിയ പ്രതിസന്ധിയാണ്. അതിനാലാണ് ഇത്തവണ യുഎഇയിലേക്ക് ഐപിഎല്‍ വേദി മാറ്റിയത്.

ഐപിഎല്ലിനായുള്ള ഔദ്യോഗിക അനുമതി ലഭിച്ചു, സ്‌പോണ്‍സറെ 18ന് പ്രഖ്യാപിക്കും: ബ്രിജേഷ് പട്ടേല്‍

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതോടെ കൂടുതല്‍ ധൈര്യത്തോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബിസിസിഐക്ക് സാധിക്കും. 'ഐപിഎല്‍ 2020നായുള്ള എല്ലാ അനുമതിയും രേഖാമൂലം സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. നേരത്തെ വാക്കാലുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ ഔദ്യോഗികമായി അനുമതി ലഭിച്ചതോടെ ഫ്രാഞ്ചൈസികളോട് കൃത്യമായി കാര്യങ്ങള്‍ പറയാന്‍ സാധിക്കും'-ബ്രിജേഷ് പട്ടേല്‍ പിടിഐയോട് പറഞ്ഞു.

വിവോ പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ കണ്ടെത്തേണ്ട തിരക്കിലാണ് ബിസിസി ഐ. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നിരവധി കമ്പനികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ സ്‌പോണ്‍സര്‍ ആരെന്ന് ആഗസ്റ്റ് 18ന് പ്രഖ്യാപിക്കുമെന്നും ബ്രിജേഷ് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ബിസിസി ഐ നിര്‍ദേശ പ്രകാരം ഫ്രാഞ്ചൈസികള്‍ ഈ മാസം 20ന് ശേഷം മാത്രമെ യുഎഇയിലേക്ക് പോകാന്‍ പാടുള്ളു. പോകുന്നതിന് 24 മണിക്കൂര്‍ മുമ്പ് താരങ്ങളെ രണ്ട് തവണ പരിശോധിച്ച് കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ പല ഫ്രാഞ്ചൈസികളും താരങ്ങളുടെ പരിശോധനയും ക്വാറന്റൈന്‍ സൗകര്യവും ആരംഭിച്ചിട്ടുണ്ട്.

താരങ്ങള്‍ ഒത്തുകൂടുന്നതിന് മുമ്പ് രോഗമില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികളുള്ളത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഗസ്റ്റ് 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയിലേക്ക് പോകും. അതിന് മുമ്പായി അഞ്ച് ദിവസത്തെ ക്യാമ്പ് ചെന്നൈയില്‍ സിഎസ്‌കെ നടത്തുമെന്നുമാണ് അറിയാന്‍ കഴിയുന്നത്. യുഎയില്‍ താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റൈന്‍ ഉണ്ട്.

ഐപിഎല്ലിനായുള്ള സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പൊസിജ്യര്‍ (എസ്.ഒ.പി) പുറത്തിറക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബയോ ബബിള്‍ സുരക്ഷയിലായിരിക്കും താരങ്ങളെ പാര്‍പ്പിക്കുക. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. വിദേശ താരങ്ങളെയടക്കം പങ്കെടുപ്പിച്ച് പൂര്‍ണ പ്രതാപത്തോടെ നടത്തുന്ന ഐപിഎല്ലില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Story first published: Monday, August 10, 2020, 20:58 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+