വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'ചേസ് മാസ്റ്റര്‍' കോലിയല്ല! ഗംഭീറാണ് ഒന്നാമന്‍- രോഹിത്തും ധോണിയും പിന്നില്‍

ഗംഭീറിനു പിന്നാലെ തന്നെ കോലിയുണ്ട്

ലോക ക്രിക്കറ്റിലെ 'ചേസ് മാസ്റ്ററെന്നാണ്' ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി വിശേഷിപ്പിക്കപ്പെുന്നത്. റണ്‍ചേസ് നടത്തുന്ന മല്‍സരങ്ങളില്‍ താരത്തിന്റെ മികച്ച പ്രകടനം തന്നെയാണ് ഇതിനു കാരണം. അടുത്തിടെയായി ഫോമില്‍ അല്‍പ്പം ഇടിവുണ്ടായിട്ടുണ്ടെങ്കിലും നേരത്തേ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നപ്പോള്‍ കോലി ഒരുപാട് മല്‍സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിട്ടുണ്ട്.

നായകൻമാരെല്ലാം ഗംഭീറിന് പിന്നിൽ, ഇന്ത്യയുടെ ചേസ് മാസ്റ്റർ കോലിയല്ല | Oneindia Malayalam

അതേസമയം, ഐപിഎല്ലിലെ റണ്‍ചേസ് വീരന്‍മാരിലേക്കു വന്നാല്‍ കോലിക്കല്ല ഒന്നാംസ്ഥാനമെന്നു കാണാന്‍ സാധിക്കും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍ചേസ് വീരന്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. വിജയകരമായ റണ്‍ചേസില്‍ പുറത്താവാതെ നിന്ന് കൂടുതല്‍ റണ്‍സെടുത്ത താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീറാണ് ഐപിഎല്ലിലെ ചേസ് മാസ്റ്ററെന്നതാണ് ശ്രദ്ധേയായ കാര്യം. ടീം വിജയിച്ച റണ്‍ചേസുകളില്‍ പുറത്താവാതെ നിന്ന് ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് ഗംഭീറാണ്. 918 റണ്‍സുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.

2

പക്ഷെ ഗംഭീറിന്റെ ഈ ഒന്നാംസ്ഥാനം വരാനിരിക്കുന്ന സീസണില്‍ തന്നെ തെറിച്ചേക്കും. അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. മാത്രമല്ല റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി തൊട്ടുപിന്നാലെ തന്നെയുണ്ട്. 902 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഗംഭീറിനെ മറികടക്കാന്‍ കോലിക്കു വരാനിനിക്കുന്ന സീസണില്‍ റണ്‍ചേസില്‍ പുറത്താവാതെ 17 റണ്‍സ് മാത്രം നേടിയാല്‍ മതി.

3

എലൈറ്റ് റണ്‍ചേസ് വീരന്‍മാരുടെ ലിസ്റ്റിലെ മൂന്നാംസ്ഥാനം മറ്റൊരു ഇന്ത്യന്‍ താരത്തിനാണ്. കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന ഇന്ത്യയുടെ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണിത്. വരാനിരിക്കുന്ന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള ധവാന്‍ 898 റണ്‍സ് പുറത്താവാതെ ടീം വിജയിച്ച റണ്‍ചേസുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
നേരത്തേ ഡിസിക്കായി സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ചിട്ടുള്ള ധവാന്‍ ഇനി പഞ്ചാബിനൊപ്പവും ഈ ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

4

ശിഖര്‍ ധവാനു പിറകില്‍ നാലാമന്‍ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഗാസവും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഐക്കണ്‍ താരവുമായ എബി ഡിവില്ലിയേഴ്‌സാണ്. മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ സീസണിലാണ് അവസാനമായി കളിച്ചത്. സാസണിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും എബിഡി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഫിനിഷറുടെ റോളില്‍ നേരത്തേ ആര്‍സിബിക്കുവേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും അദ്ദഹം കളിച്ചിട്ടുണ്ട്. ഇതു തന്നെയാണ് എബിഡിയെ റണ്‍ചേസ് മാസ്റ്റേഴ്‌സിന്റെ ലിസ്റ്റിലെ നാലാമനാക്കിയത്.

5

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവുമായ സുരേഷ് റെയ്‌നയാണ് അഞ്ചാംസ്ഥാനത്ത്. 871 റണ്‍സുമായിട്ടാണ് അദ്ദേഹം ഈ പൊസിഷനില്‍ നില്‍ക്കുന്നത്. സിഎസ്‌കെയുടെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയായ റെയ്‌നയെ പക്ഷെ പുതിയ സീസണില്‍ കാണാന്‍ സാധിക്കില്ല. കാരണം കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാതിരുന്നതാണ് ഇതിനു കാരണം. ഇതാദ്യമിട്ടാണ് റെയ്‌നയ്ക്കു ഇത്തരമൊരു അവഗണന നേരിട്ടത്.

6

റെയ്‌നയ്ക്കു ശേഷം എലൈറ്റ് ക്ലബ്ബിലെ മറ്റു രണ്ടു പേര്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുമാണ്. രോഹിത് 770 റണ്‍സും ധോണി 731ഉം റണ്‍സാണ് റണ്‍ചേസില്‍ പുറത്താവാതെ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

Story first published: Wednesday, March 16, 2022, 22:56 [IST]
Other articles published on Mar 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X