Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ബാറ്റിങ് ഓപ്പണര്‍മാരായി, എന്നാല്‍ പരാജയപ്പെട്ടു; ഇവരാണ് ആ നാല് ബൗളര്‍മാര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ഈ മാസം 19ന് ആരംഭിക്കുകയാണ്. ക്രിക്കറ്റില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൗളര്‍മാരെ ഓപ്പണറാക്കി ഇറക്കിയത്. സുനില്‍ നരെയ്ന്‍ ഇന്ന് സ്പിന്‍ ബൗളര്‍ എന്നതിലുപരിയായി മികച്ച ഓപ്പണറായി മാറിയതില്‍ നിര്‍ണ്ണായക പങ്കാണ് ഐപിഎല്‍ വഹിച്ചത്. എന്നാല്‍ ഓപ്പണര്‍ റോള്‍ ലഭിച്ചിട്ട് തിളങ്ങാന്‍ സാധിക്കാതെ പോയ നാല് ബൗളര്‍മാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടറാണ് പ്രവീണ്‍ കുമാര്‍. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയാണ് പ്രവീണ്‍ കുമാര്‍ ഓപ്പണര്‍ റോളിലെത്തിയത്. ഡല്‍ഹിക്കുവേണ്ടി പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് പന്തെറിയാനെത്തിയത്. രണ്ടാം പന്തില്‍ ബൗണ്ടറി നേടി പ്രവീണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തില്‍ ആറ് റണ്‍സുമായി അദ്ദേഹം പുറത്തായി. 2009ല്‍ ചെന്നൈയുടെ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴും പ്രവീണ്‍ ഓപ്പണറായെത്തി. എന്നാല്‍ ഇത്തവണ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. മന്‍പ്രീത് സിങ് ഗോണിക്കായിരുന്നു വിക്കറ്റ്. അവസാനമായി ഗുജറാത്ത് ലയണ്‍സിനുവേണ്ടിയാണ് പ്രവീണ്‍ കളിച്ചത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ആര്‍ അശ്വിന്‍. എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഏറെ നാള്‍ കളിച്ചിട്ടുള്ള അശ്വിന് ഓപ്പണര്‍ ബാറ്റ്‌സ്മാനായി അവസരം ലഭിച്ചിട്ടുണ്ടെങ്കിലും നിരാശപ്പെടുത്തി. 2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് അശ്വിനെ ഓപ്പണറായി സിഎസ്‌കെ ഇറക്കിയത്. 120 റണ്‍സ് പിന്തുടരുമ്പോഴായിരുന്നു ഈ നീക്കം. എന്നാല്‍ 13 പന്തില്‍ 11 റണ്‍സുമായി അശ്വിന്‍ മടങ്ങി. സുനില്‍ നരെയ്‌നായിരുന്നു വിക്കറ്റ്. നേരത്തെ തമിഴ്‌നാടിനുവേണ്ടി ടോപ് ഓഡറില്‍ നിരവധി തവണ കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍. 33 കാരനായ താരം ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. 139 ഐപിഎല്ലില്‍ നിന്നായി 375 റണ്‍സ് നേടിയിട്ടുള്ള അശ്വിന്റെ ഉയര്‍ന്ന സ്‌കോര്‍ 375 റണ്‍സാണ്. 125 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്റെ യുവ പേസറാണ് ജോഫ്ര ആര്‍ച്ചര്‍. പേസറെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ ആര്‍ച്ചറെ 2018ല്‍ രാജസ്ഥാന്‍ റോയല്‍സാണ് ഐപിഎല്ലില്‍ അവതരിപ്പിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിലാണ് ആര്‍ച്ചറെ ഓപ്പണറായി രാജസ്ഥാന്‍ ഇറക്കിയത്. എന്നാല്‍ ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങില്‍ വിറച്ച ആര്‍ച്ചര്‍ നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. ഇതിന് ശേഷം ഒരിക്കലും ആര്‍ച്ചര്‍ ഓപ്പണറായി എത്തിയിട്ടില്ല. ഇതുവരെ 21 ഐപിഎല്‍ കളിച്ച ആര്‍ച്ചര്‍ 82 റണ്‍സും 26 വിക്കറ്റും നേടിയിട്ടുണ്ട്.

സാം കറാന്‍

സാം കറാന്‍

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടറാണ് സാം കറാന്‍. ഏഴ് കോടി രൂപയ്ക്ക് 2019ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സാം കറാനെ ടീമിലെത്തിച്ചത്. രണ്ടാം മത്സരത്തില്‍ത്തന്നെ ഓപ്പണറായെത്തിയ സാം 10 പന്തില്‍ 20 റണ്‍സാണ് എടുത്തത്. പിന്നീട് ഓപ്പണറായി എത്തിയിട്ടില്ലെങ്കിലും മധ്യനിരയില്‍ മികച്ച പ്രകടനം താരം പുറത്തെടുത്തു. 24 പന്തില്‍ പുറത്താവാതെ 55 റണ്‍സ് നേടിയതാണ് സാമിന്റെ മികച്ച ബാറ്റിങ് പ്രകടനം. 9 മത്സരത്തില്‍ നിന്ന് 95 റണ്‍സും 10 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

Story first published: Tuesday, September 8, 2020, 10:03 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+