എക്കാലത്തെയും മികച്ച രാജസ്ഥാന്‍ 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; സ്മിത്തും സ്റ്റോക്‌സും പുറത്ത്
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് സംഘാടകരുള്ളത്. ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിനായി ടീമുകളെല്ലാം എത്തിച്ചേരുകയും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വരികയുമാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ ടീം നാല് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും മൂന്ന് കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്. എന്നാല്‍ പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനും വലിയ ആരാധക പിന്തുണയുണ്ട്. 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തെയും മികച്ച പ്ലേയിങ് 11വനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ഓപ്പണര്‍മാര്‍
ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയേയും ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണേയുമാണ് ആകാശ് ഓപ്പണിങ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. രാജസ്ഥാനുവേണ്ടി രണ്ട് സെഞ്ച്വറികള്‍ രഹാനെ നേടിയപ്പോള്‍ രണ്ട് തവണ വാട്‌സണും മൂന്നക്കം കടന്നു. നിലവില്‍ വാട്‌സണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്. അവസാന സീസണിലെ മോശം പ്രകടനത്തോടെ രാജസ്ഥാന്‍ രഹാനെയെ ഒഴിവാക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.

മധ്യനിര
മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെയാണ് ആകാശ് തിരഞ്ഞെടുത്തത്. നിലവില്‍ രാജസ്ഥാന്റ ഭാഗമായ ബട്‌ലര്‍ വെടിക്കെട്ട് പ്രകടനമാണ് ടീമിനൊപ്പം നടത്തിവരുന്നത്. ആകാശിന്റെ ടീമിന്റെ വിക്കറ്റ് കീപ്പറും ബട്‌ലറാണ്. നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചു. സ്റ്റീവ് സ്മിത്തിനെ പരിഗണിച്ചെങ്കിലും വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ പരിമിതി ഉള്ളതിനാല്‍ സഞ്ജുവിനൊപ്പം ആകാശ് നിന്നു.

രാജസ്ഥാനൊപ്പം മികച്ച പ്രകടനം പുറത്തെടുത്താണ് സഞ്ജു ദേശീയ ടീമില്‍ ഇടം പിടിച്ചത്. അഞ്ചാം നമ്പറില്‍ അവസരം രാഹുല്‍ ത്രിപതിക്കാണ്. സ്റ്റുവര്‍ട്ട് ബിന്നിയേയും പരിഗണിച്ചെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ത്രിപതിയെ ആകാശ് പരിഗണിക്കുകയായിരുന്നു. ആറാം നമ്പറില്‍ യൂസഫ് പഠാനാണ് അവസരം. രാജസ്ഥാനൊപ്പം മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് യൂസഫ്. പാര്‍ട് ടൈം ബൗളറെന്ന നിലയിലും ടീമിന് അദ്ദേഹം ഉപകാരിയാണ്.

ബൗളിങ് നിര
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് ഏഴാം നമ്പറില്‍ സ്ഥാനം. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ ജഡേജ രാജസ്ഥാനിലൂടെയാണ് വളര്‍ന്നത്. എട്ടാമനായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ടീമിന്റെ ക്യാപ്റ്റനും ഷെയ്ന്‍ വോണാണ്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ച നായകനും ഷെയ്ന്‍ വോണാണ്. ഒമ്പതാം നമ്പറില്‍ സിദ്ധാര്‍ത്ഥ് ത്രിവേതിയും 10ാമനായി മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേലിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ 11ാമനായി നിലവിലെ രാജസ്ഥാന്‍ ടീം അംഗമായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് ആകാശ് തിരഞ്ഞെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications