Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: പാതി വഴിയില്‍ നായകനെ മാറ്റിയ അഞ്ച് ടീമുകള്‍? ആര്‍സിബി മുതല്‍ കെകെആര്‍ വരെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കെകെആര്‍ നായകസ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ പടിയിറങ്ങി പകരം ഇയാന്‍ മോര്‍ഗനെ നായകസ്ഥാനം ഏല്‍പ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പാതിവഴിയില്‍ മനം മടുത്ത് നായകസ്ഥാനം ഒഴിയുന്നത് ഐപിഎല്ലില്‍ പുതുമയുള്ള കാര്യമല്ല. ഇതുവരെ അഞ്ച് താരങ്ങളാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ആര്‍സിബി (2009)

ആര്‍സിബി (2009)

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ മികച്ച താരനിരയായിരുന്നു ആര്‍സിബിക്കൊപ്പം ഉണ്ടായിരുന്നത്. വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍, ജാക്‌സ് കാലിസ്,ഡെയ്ല്‍ സ്‌റ്റെയിന്‍,റോസ് ടെയ്‌ലര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടീം പക്ഷേ ഏഴാം സ്ഥാനത്താണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. രാഹുല്‍ ദ്രാവിഡായിരുന്നു നായകന്‍. ആദ്യ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ 2009ല്‍ കെവിന്‍ പീറ്റേഴ്‌സണെ ആര്‍സിബി നായകനാക്കി. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ടീം പുറത്തെടുക്കാതെ വന്നതോടെ പീറ്റേഴ്‌സണെ മാറ്റി അനില്‍ കുംബ്ലെ നായകസ്ഥാനത്ത് എത്തുകയായിരുന്നു. കുംബ്ലെയുടെ കീഴില്‍ മികച്ച പ്രകടനം ആര്‍സിബി കാഴ്ചവെച്ചു. 14 ല്‍ എട്ട് ജയം നേടിയ ടീം ദൗര്‍ഭാഗ്യവശാല്‍ ഫൈനലില്‍ ഡെക്കാാന്‍ ചാര്‍ജേഴ്‌സിനോട് തോറ്റു.

രാജസ്ഥാന്‍ റോയല്‍സ് (2019)

രാജസ്ഥാന്‍ റോയല്‍സ് (2019)

2019ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം പാതിവഴിയില്‍ അജിന്‍ക്യ രഹാനെയ്ക്ക് ഒഴിയേണ്ടി വന്നു. 2018ല്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ച രഹാനെ 2019ല്‍ നായകനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ എട്ട് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ടീം സ്വന്തമാക്കിയത്. സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് രഹാനെയെ മാറ്റി സ്മിത്തിനെ നായകനാക്കി രാജസ്ഥാന്‍ പ്രഖ്യാപിച്ചത്. പിന്നീട് രഹാനെ രാജസ്ഥാന്‍ വിടുകയും ഡല്‍ഹി ക്യാപിറ്റല്‍സിലെത്തുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സ് (2013)

മുംബൈ ഇന്ത്യന്‍സ് (2013)

2013ലെ ഐപിഎല്ലിലാണ് മുംബൈ ഇന്ത്യന്‍സ് നിര്‍ണ്ണായകമായ ആ തീരുമാനം എടുത്തത്. റിക്കി പോണ്ടിങ്ങായിരുന്നു മുംബൈയെ സീസണില്‍ നയിച്ചത്. എന്നാല്‍ ബാറ്റിങ്ങില്‍ സ്ഥിരമായി പരാജയപ്പെട്ടതോടെ സ്വയം പ്ലേയിങ് ഇലവനില്‍ നിന്ന് പിന്മാറിയ പോണ്ടിങ് രോഹിത് ശര്‍മക്ക് നായകസ്ഥാനം കൈമാറുകയായിരുന്നു. ഈ തീരുമാനം ടീമിന്റെ തലവരമാറ്റി. മുംബൈയെ നാല് തവണ കിരീടത്തിലേക്ക് നയിക്കാന്‍ രോഹിതിനായി.

ഡല്‍ഹി ക്യാപിറ്റല്‍സ് (2018)

ഡല്‍ഹി ക്യാപിറ്റല്‍സ് (2018)

2018 സീസണില്‍ കെകെആറിന്റെ നായകസ്ഥാനം ഒഴിഞ്ഞ ഗൗതം ഗംഭീര്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് കൂടുമാറി. എന്നാല്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. ബാറ്റിങ്ങില്‍ സ്ഥിരമായി പരാജയപ്പെട്ടതോടെ അദ്ദേഹം ടീമില്‍ നിന്ന് സ്വമേധയാ പിന്മാറി. ഗംഭീറിന് കീഴില്‍ 1 മത്സരം മാത്രമാണ് ഡല്‍ഹി ജയിച്ചത്. ഇതോടെ നായകസ്ഥാനം യുവതാരം ശ്രേയസ് അയ്യറിന് ഗംഭീര്‍ കൈമാറി. ഈ സീസണില്‍ ശ്രേയസിന്റെ നായകമികവില്‍ മികച്ച പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (2020)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (2020)

ദിനേഷ് കാര്‍ത്തിക് ഈ സീസണിലാണ് നായകസ്ഥാനം പാതിവഴിയില്‍ ഇയാന്‍ മോര്‍ഗന് കൈമാറിയത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാണ് കാര്‍ത്തിക് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ബാറ്റിങ്ങില്‍ തുടരെ തുടരെ അദ്ദേഹം നിരാശപ്പെടുത്തുകയാണ്. ഇനിയൊരു മത്സരത്തില്‍ കൂടി നിരാശപ്പെടുത്തിയാല്‍ കാര്‍ത്തികിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനവും തെറിച്ചേക്കും.

Story first published: Sunday, October 18, 2020, 10:05 [IST]
Other articles published on Oct 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+