For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: അടുത്ത സീസണില്‍ കെകെആറില്‍ ഇവരുണ്ടാകില്ല? പുറത്താകാന്‍ സാധ്യതയുള്ള താരങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മികച്ച താരനിരയുണ്ടായിരുന്നെങ്കിലും മോശം ഫോം തിരിച്ചടിയായി. 14 മത്സരത്തില്‍ ഏഴ് മത്സരം മാത്രം ജയിച്ച കെകെആര്‍ 14 പോയിന്റ് നേടിയെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫില്‍ കടക്കാനാവാതെ പുറത്താവുകയായിരുന്നു. ഇത്തവണ പാതിവഴിയില്‍ ദിനേഷ് കാര്‍ത്തിക് നായകസ്ഥാനം ഒഴിഞ്ഞ് ഓയിന്‍ മോര്‍ഗന് നായകസ്ഥാനം നല്‍കിയിട്ടും കെകെആറിന് രക്ഷയുണ്ടായില്ല. അടുത്ത സീസണില്‍ വലിയ അഴിച്ചുപണി കെകെആറിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ത്തന്നെ കെകെആര്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു ദിനേഷ് കാര്‍ത്തിക്. കീപ്പിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റുകൊണ്ട് താരം തീര്‍ത്തും നിരാശപ്പെടുത്തി. അതിനാല്‍ത്തന്നെ വരുന്ന സീസണില്‍ കെകെആര്‍ കാര്‍ത്തികിന് പകരക്കാരനെ തേടുമെന്നുറപ്പാണ്. യുവ വിക്കറ്റ് കീപ്പറെയാവും കെകെആര്‍ പരിഗണിക്കാന്‍ സാധ്യത. 14 മത്സരത്തില്‍ നിന്ന് 14.08 ശരാശരിയില്‍ 169 റണ്‍സാണ് കാര്‍ത്തിക് ഈ സീസണില്‍ ആകെ നേടിയത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

കെകെആറിനെ സംബന്ധിച്ച് നഷ്ട കച്ചവടമാണ് കുല്‍ദീപ് യാദവ്. 2019 സീസണില്‍ 9 മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് മാത്രം നേടിയ കുല്‍ദീപ് ഇത്തവണ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുമെന്നതിനാല്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ത്തന്നെയാണ് ഐപിഎല്‍ നടക്കുന്നത്. അതിനാല്‍ ചൈനാമാന്‍ ബൗളര്‍ ആയ കുല്‍ദീപിനെ കെകെആര്‍ ഒഴിവാക്കുമോയെന്ന് കണ്ടറിയണം.

ക്രിസ് ഗ്രീന്‍

ക്രിസ് ഗ്രീന്‍

ഇത്തവണ കെകെആര്‍ സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തിയ ക്രിസ് ഗ്രീനിനെ വരുന്ന സീസണില്‍ കെകെആര്‍ ഒഴിവാക്കിയേക്കും. ഇത്തവണ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. വിദേശ താരമായതിനാല്‍ത്തന്നെ പ്ലേയിങ് ഇലവനില്‍ കളിക്കുന്നതില്‍ നിയന്ത്രണമുണ്ട്. അതിനാല്‍ ക്രിസ് ഗ്രീനിനെപ്പോലൊരു താരത്തെ അടുത്ത സീസണിലും നിലനിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്.

സിദ്ധേഷ് ലാദ്

സിദ്ധേഷ് ലാദ്

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന സിദ്ധേഷ് ലാദ് അടുത്ത സീസണില്‍ കെകെആര്‍ നിരയിലുണ്ടാവാന്‍ ഇടയില്ല. ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണെങ്കിലും ഇത്തവണ ഒരു മത്സരത്തില്‍ പോലും കെകെആര്‍ ലാദിനെ പരിഗണിച്ചില്ല. അതിനാല്‍ത്തന്നെ വരുന്ന സീസണില്‍ കെകെആര്‍ ലാദിനെ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്ത സീസണില്‍ ഓപ്പണര്‍മാരുടെ പുതിയ കൂട്ടുകെട്ട് കൊണ്ടുവരേണ്ടത് കെകെആറിന് അത്യാവശ്യമാണ്.

ടിം സീഫെര്‍ട്ട്

ടിം സീഫെര്‍ട്ട്

പരിക്കേറ്റ അലി ഖാന് പകരക്കാരനായി കെകെആര്‍ ടീമിലെത്തിച്ച ടിം സീഫെര്‍ട്ടിനെ അടുത്ത സീസണില്‍ കെകെആര്‍ ഒഴിവാക്കിയേക്കും. ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ കെകെആറിലെ സ്ഥിര സാന്നിധ്യമായ വിദേശ താരമാണ്. അതിനാല്‍ത്തന്നെ നാലാമനായി വിദേശ ബൗളറെ പരിഗണിക്കാനാണ് സാധ്യത. ഇത്തവണ ഒരു മത്സരത്തില്‍ പോലും തിളങ്ങാതിരുന്ന സീഫെര്‍ട്ടിനെ വരുന്ന സീസണില്‍ കെകെആര്‍ ഒഴിവാക്കിയേക്കും.

Story first published: Monday, November 16, 2020, 10:56 [IST]
Other articles published on Nov 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+