വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'അനില്‍ കുംബ്ലെ മുതല്‍ എബിഡിവരെ', ആര്‍സിബിയിലൂടെ വിരമിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തീരെ ഭാഗ്യമില്ലാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.ലോകത്തിലെ ഇതിഹാസ താരങ്ങളെന്ന് വിളിക്കാവുന്ന പലരും ആര്‍സിബിയുടെ ഭാഗമായിട്ടും കിരീടത്തിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. വിരാട് കോലി നീണ്ട കാലം ടീമിനെ നയിച്ചെങ്കിലും കിരീടം നേടിക്കൊടുക്കാനായില്ല. അവസാന സീസണോടെ അദ്ദേഹം ടീമിന്റെ നായകസ്ഥാനം രാജിവെച്ചു. കിരീടമില്ലെങ്കിലും വലിയ ആരാധക പിന്തുണ ടീമിനുണ്ട്. അതിന് കാരണം ടീമിന്റെ കരുത്തുറ്റ താരനിര തന്നെയാണ്. ആര്‍സിബിയിലൂടെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടവര്‍ നിരവധിയാണ്. ഇത്തരത്തില്‍ ആര്‍സിബിക്കായി കളിച്ച് വിരമിച്ച അഞ്ച് ഇതിഹാസങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ ഇതിഹാസ താരമാണ് അനില്‍ കുംബ്ലെ. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഏകദിനത്തിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ഇന്ത്യയുടെ ഇതിഹാസങ്ങളിലൊന്നായ കുംബ്ലെ വിരമിക്കല്‍ നടത്തിയത് ആര്‍സിബിയിലൂടെയാണ്. 2010 ഏപ്രില്‍ 24നാണ് അദ്ദേഹം തന്റെ അവസാന മത്സരം ആര്‍സിബിക്കായി കളിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇത്. 42 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റാണ് കുംബ്ലെ വീഴ്ത്തിയത്. അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം.

Also Read: ടി10 ലീഗിലെ ഇന്ത്യന്‍ ഇലവന്‍: സെവാഗ്, യുവി, യൂസുഫ്, സഹീര്‍!- കിടിലന്‍ ടീം

മുത്തയ്യ മുരളീധരന്‍

മുത്തയ്യ മുരളീധരന്‍

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇതിഹാസമാണ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍. സ്പിന്‍ ബൗളിങ് ചക്രവര്‍ത്തിയായ മുരളീധരന്‍ പരിമിത ഓവറിലും വളരെ മികവ് കാട്ടിയ താരങ്ങളിലൊരാളാണ്. അദ്ദേഹവും തന്റെ കരിയറിലെ അവസാന മത്സരം കളിച്ചത് ആര്‍സിബിക്കായാണ്. സിഎസ്‌കെയിലൂടെ തുടങ്ങി കൊച്ചി ടസ്‌കേഴ്‌സിലേക്കെത്തിയ അദ്ദേഹം പിന്നീട് ആര്‍സിബിയിലേക്കെത്തുകയായിരുന്നു. 2014 മെയ് 22നാണ് തന്റെ കരിയറിലെ അവസാന മത്സരം ആര്‍സിബിക്കൊപ്പം അദ്ദേഹം കളിച്ചത്. 21 മത്സരം ആര്‍സിബിക്കായി കളിക്കുകയും 21 വിക്കറ്റുമാണ് മുരളീധരന്‍ നേടിയത്. വിരമിച്ച ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബൗളിങ് പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Also Read: IPL 2022: എബിഡി കളമൊഴിഞ്ഞു, ആര്‍സിബിയില്‍ പകരമാര്? ഈ മൂന്ന് താരങ്ങളെ പരിഗണിക്കാം

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

ന്യൂസീലന്‍ഡ് മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമാണ് ബ്രണ്ടന്‍ മക്കല്ലം. അദ്ദേഹത്തിന്റെ കരിയറിലെ അവസാന മത്സരവും ആര്‍സിബിക്കൊപ്പമായിരുന്നു. കെകെആറിലൂടെ തുടങ്ങി കൊച്ചി ടസ്‌കേഴ്‌സ്,സിഎസ്‌കെ ടീമിനുവേണ്ടിയൊക്കെ കളിച്ച അദ്ദേഹം 2018ല്‍ ആര്‍സിബിക്കൊപ്പം കളിച്ചാണ് കരിയര്‍ അവസാനിപ്പിച്ചത്. അവസാന മത്സരത്തില്‍ അഞ്ച് റണ്‍സാണ് നേടിയത്. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ കെകെആറിനായി 158* റണ്‍സടിച്ച മക്കല്ലം നിലവില്‍ കെകെആറിന്റെ മുഖ്യ പരിശീലകനാണ്.

Also Read: 'ദ്രാവിഡയുഗ'ത്തില്‍ ഇവര്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കും, ദേവ്ദത്തുള്‍പ്പെടെ അഞ്ചു പേര്‍

ഡെയ്ല്‍ സ്റ്റെയിന്‍

ഡെയ്ല്‍ സ്റ്റെയിന്‍

ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസമാണ് ഡെയ്ല്‍ സ്റ്റെയിന്‍. അതിവേഗ പേസുകൊണ്ട് ഏത് ബാറ്റ്‌സ്മാനെയും വിറപ്പിച്ച സ്റ്റെയിന്‍ 2020 ഒക്ടോബര്‍ 28ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെയാണ് കരിയറിന് വിരാമമിട്ടത്. ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും പരിക്ക് അവസാന സമയത്ത് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു.ഡെക്കാന്‍ ചാര്‍ജേഴ്‌സ്,ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Also Read: നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

2021ലെ ഐപിഎല്ലിലും ആര്‍സിബിക്കായി കളിച്ച എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആര്‍സിബിക്കായി 156 മത്സരം കളിച്ച അദ്ദേഹം 4491 റണ്‍സാണ് നേടിയത്. ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് എബിഡി. വിരാട് കോലിയുമായി നിരവധി വമ്പന്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനായിരുന്നു. 2021ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് അവസാനമായി അദ്ദേഹം കളിച്ചത്.

Story first published: Saturday, November 20, 2021, 17:18 [IST]
Other articles published on Nov 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X