Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ജേതാക്കള്‍ക്കും, തോറ്റവര്‍ക്കും, കളിക്കാര്‍ക്കും സമ്മാനത്തുക എത്രയാണെന്നറിയാമോ?

IPL 2018: ജേതാക്കള്‍ക്കും, തോറ്റവര്‍ക്കും, കളിക്കാര്‍ക്കും കേട്ടാല്‍ ഞെട്ടുന്ന സമ്മാനത്തുക

മുംബൈ: ഐപിഎല്‍ ഒരു സീസണ്‍ കൂടി കൊടിയിറങ്ങിയിരിക്കുകയാണ്. രണ്ടുമാസത്തോളം നീണ്ടുനിന്ന മാമാങ്കം സമാപിക്കുമ്പോള്‍ കളിക്കാര്‍ക്കും ടീമുകള്‍ക്കും കൈനിറയെ കാശാണ്. കളിക്കാര്‍ക്ക് ലേലത്തുകയിലൂടെ കോടികള്‍ കൈയ്യിലെത്തുമ്പോള്‍ ടീമുകള്‍ക്ക് പരസ്യ ഇനത്തില്‍ ലഭിക്കുന്നത് ശതകോടികളാണ്.

ടൂര്‍ണമെന്റില്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിച്ചത് 20 കോടി രൂപയാണ്. റണ്ണറപ്പുകളായ സണ്‍ റൈസേഴ്‌സിന് ലഭിച്ചതാകട്ടെ 12.5 കോടി രൂപയും. ഇതുകൂടാതെ ഓറഞ്ച് ക്യാപ്, പര്‍പിള്‍ ക്യാപ്, മോസ്റ്റ് വാല്യുബിള്‍ കളിക്കാരന്‍, എമര്‍ജിങ് താരം എന്നിവര്‍ക്കും ലക്ഷങ്ങളുടെ സമ്മാനം വിതരണം ചെയ്തു.

ipl

വ്യക്തിഗത അവാര്‍ഡുകള്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. കൂടുതല്‍ റണ്‍ നേടിയ ബാറ്റ്‌സ്മാനുള്ള ഓറഞ്ച് ക്യാപ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും (735 റണ്‍സ്), കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍ക്കുള്ള പര്‍പിള്‍ ക്യാപ് പഞ്ചാബിന്റെ ബൗളര്‍ ആന്‍ഡ്രൂ ടൈയും(24 വിക്കറ്റ്) സ്വന്തമാക്കി.

ഓരോ കളിക്കാര്‍ക്കുമുള്ള പ്രത്യേക ബത്ത, സൗജന്യ താമസം, വിനോദ പരിപാടികള്‍, രാപാര്‍ട്ടികള്‍ ഇവയെല്ലാം ഐപിഎല്ലില്‍ മാത്രം ലഭിക്കുന്നതാണ്. പുതിയ സൗഹൃദങ്ങളും പ്രണയങ്ങളുമെല്ലാം തളിരിടുന്നതും ഐപിഎല്ലില്‍ സാധാരണമാണ്. അതുകൊണ്ടുതന്നെയാണ് ലോകോത്തര താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമാകാന്‍ കൊതിക്കുന്നതും.

Story first published: Monday, May 28, 2018, 8:29 [IST]
Other articles published on May 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+