Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഫൈനല്‍ ഇത്തവണ ചെന്നൈയില്‍ ഇല്ല, മറ്റൊരിടത്ത് വേദി കുറിച്ചു; വനിതാ മത്സരം ജയ്പൂരില്‍

ദില്ലി: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഫൈനലിന്റെ വേദി കുറിച്ചു. മുംബൈ, ചെന്നൈ എന്നിവിടങ്ങളെ ഒഴിവാക്കി ഹൈദരാബാദിനാണ് നറുക്കുവീണത്. മെയ് 12ന് ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയം ഫൈനലിന് വേദിയാകും. നിലവിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ ചെന്നൈയ്ക്കായിരുന്നു വേദി അനുവദിച്ചിരുന്നതെങ്കിലും കോര്‍പ്പറേഷന്‍ നിലപാട്മൂലമാണ് വേദി മാറ്റിയത്.

ipl

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ രണ്ട് ഗാലറി സ്റ്റാന്‍ഡുകളില്‍ ഇപ്പോഴും കാണികളെ പ്രവേശിപ്പിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടില്ല. അനുമതിക്കായി നിശ്ചിത ദിവസം ബിസിസിഐ അനുവദിച്ചിരുന്നെങ്കിലും വീട്ടുവീഴ്ചയ്‌ക്കൊരുങ്ങാത്തതോടെയാണ് ഫൈനല്‍ മാറ്റിയത്. ക്വാളിഫയര്‍ ഒന്നിന് ചെന്നൈയിലും എലിമിനേറ്ററും ക്വാളിഫയര്‍ രണ്ടും വിശാഖപട്ടണത്തും നടക്കും.

നേരത്തെ ഹൈദരാബാദില്‍ ക്വാളിഫയര്‍ മത്സരം നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സുരക്ഷാ പ്രശ്‌നംമൂലം വേദി മാറ്റുകയായിരുന്നു. വനിതാ മത്സരങ്ങള്‍ ജയ്പൂരാണ് നടക്കുക. മൂന്നു ടീമുകളായി തിരിച്ചാണ് വനികളുടെ മത്സരം. വനിതകളുടെ നാലു മത്സരം നടക്കും. ആദ്യ മത്സരം മെയ് 6നാണ്. അന്നേദിവസം തെരഞ്ഞെടുപ്പുള്ളതിനാല്‍ തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ല.

Story first published: Tuesday, April 23, 2019, 9:41 [IST]
Other articles published on Apr 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+