For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഒത്തുകളിയോ? ക്വാളിഫെയറിനു മുമ്പ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഹോട്‌സ്റ്റാര്‍ വീഡിയോ

IPL 2018: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഹോട്‌സ്റ്റാര്‍ വീഡിയോ | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ന് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫെയര്‍ രണ്ടിനു മുമ്പ് തന്നെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഹോട്‌സ്റ്റാര്‍ വീഡിയോ. ക്വാളിഫെയര്‍ മല്‍സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ഫൈനല്‍ മല്‍സരത്തിന്റെ പരസ്യമാണ് ഹോടസ്റ്ററിന്റെ ലീക്കായ വീഡിയോയിലുള്ളത്. ഇതോടെ ഐപിഎല്‍ ഫൈനല്‍ മുന്‍കൂട്ടി ഉറപ്പിച്ചതാണെന്നും ഇത് ഒത്തുകളിയാണെന്നും ആരോപിച്ച് ആരാധകര്‍ സാമുഹ്യ മാധ്യമങ്ങളില്‍ രംഗത്തുവന്നു.

cricket1

രണ്ടാം ക്വാളിഫെയര്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ചെന്നൈയുടെ എതിരാളി കൊല്‍ക്കത്തയാണെന്ന് എങ്ങനെ ഹോട്‌സ്റ്റാര്‍ മനസ്സിലാക്കി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊല്‍ക്കത്തയ്ക്കും ചെന്നൈക്കുമാണ് ആരാധകര്‍ കൂടുതലുള്ളത്. അതിനാല്‍ ഐപിഎല്ലിലെ ഫൈനലിസ്റ്റുകളെ നേരത്തെ തീരൂമാനിച്ച് വച്ചിരിക്കുകയാണെന്നും ക്രിക്കറ്റ് ആരാധകരെ പറ്റിക്കുകയാണ് സംഘാടകരെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ക്ക് ശക്തമാവുമ്പോഴും ഹോട്‌സ്റ്റാര്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹോട്‌സ്റ്റാറിന് സംഭവിച്ച അബദ്ധമായിരിക്കുമോ ഈ ആരോപണം എന്നും വ്യക്തമല്ല.

Story first published: Friday, May 25, 2018, 18:04 [IST]
Other articles published on May 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+