മെഗാ ലേലത്തിന് മുമ്പേ നിലനിര്‍ത്താന്‍ സാധിക്കുക നാല് പേരെ; ചെന്നൈ നിര്‍ത്തുക ഈ താരങ്ങളെ!

ശക്തമായൊരു തിരിച്ചുവരവിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കപ്പുയര്‍ത്തിയതോടെയാണ് ഐപിഎല്‍ 2021 ന് അന്ത്യമായത്. അടുത്ത ഐപിഎല്ലിന് മുന്നോടിയായ മെഗാ ലേലത്തിനും രണ്ട് പുതിയ ടീമുകളുടെ വരവിനും ഐപിഎല്‍ സാക്ഷ്യം വഹിക്കും. മെഗാ ലേലത്തില്‍ ടീമുകള്‍ പൊളിച്ചടുക്കപ്പെടും. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട പലരും മറ്റേതെങ്കിലും ടീമില്‍ കളിക്കേണ്ടി വരുമെന്ന സങ്കടത്തിലാണ് ആരാധകരും. ഇപ്പോഴിതാ ലേലത്തില്‍ ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ ഏകദേശ ധാരണയായിരിക്കുകയാണ്.

ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ എണ്ണം നാലാണ്. ഐപിഎല്ലിന്റെ അവസാന ഘട്ടത്തോടെ അടുക്കവെ ബിസിസിഐയും ടീമുകളുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നാല് താരങ്ങളെ നിലനിര്‍ത്താം എന്നാണ് ധാരണയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ക്രിക്ക്ബസ് തന്നെ റിപ്പോര്‍ട്ട് ചെയ്തത് ഒരു ടീമിന് മൂന്ന് ഇന്ത്യന്‍ താരങ്ങളേയും രണ്ട് വിദേശ താരങ്ങളേയും നിലനിര്‍ത്താം എന്നാല്‍ മൊത്തം നാല് പേരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കൂവെന്നായിരുന്നു.

അണ്‍കാപ്പ്ഡ് താരങ്ങളെ നിലനിര്‍ത്തുന്നതിലും നിയന്ത്രണമുണ്ടാകും. രണ്ടില്‍ കൂടുതല്‍ പേരെ നിലനിര്‍ത്താന്‍ സാധിക്കില്ല. 90 കോടിയാണ് താരലേലത്തിനുള്ള തുകയെന്നും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് 95 കോടിയായി ഉയരുമെന്നും പിന്നീടത് 100 കോടിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ടീം തങ്ങളുടെ താരങ്ങളില്‍ നാല് പേരെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇതോടെ ടീമിന് ചെലവിടേണ്ടി വരിക തങ്ങളുടെ ആകെ തുകയുടെ 40 മുതല്‍ 45 ശതമാനം വരെയാകും. ഇതോടെ 36-40 കോടി വരെയാകും ലേലത്തില്‍ വിനിയോഗിക്കാന്‍ സാധിക്കുക.

പുതുതായി രണ്ട് ടീമുകള്‍ കൂടി വരികയാണ്. ഈ പുതിയ ടീമുകള്‍ക്ക് ലേലത്തിന് പുറമെ രണ്ടോ മൂന്നോ താരങ്ങളെ തങ്ങളുടെ ടീമിലെടുക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ രണ്ട് പേര്‍ വിദേശ താരാമാകുന്നതിനും അനുമതിയുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. പുതിയ ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ എണ്ണം സംബന്ധിച്ചതും മറ്റുമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുക. ഒക്ടോബര്‍ 25 ന് ദുബായില്‍ വച്ചായിരിക്കും പുതിയ ടീമിന്റെ പ്രഖ്യാപനം ഉണ്ടാവുക എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുക. ഇതിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

ഇതിനോടകം തന്നെ ആരാധകര്‍ക്കിടയിലെ ചോദ്യമാണ് ഇത്തവണ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിയെ നിലനിര്‍ത്തുമോ എന്നത്. നേരത്തെ തന്നെ അടുത്ത സീസണിലും ധോണി ചെന്നൈ ടീമിലുണ്ടാകുമെന്നും ടീം അധികൃതരും ധോണി തന്നെയും വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈ നിലനിര്‍ത്താന്‍ പോകുന്ന നാല് പേരില്‍ ഒരാള്‍ ധോണിയാകുമെന്നുറപ്പാണ്. മറ്റ് മൂന്ന് പേരില്‍ ഒരാള്‍ റുതുരാജ് ഗെയ്ക്വാദ് ആയിരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍ പറയുന്നത്. മൂന്നാമത്തെ താരം രവീന്ദ്ര ജഡേജയാകുമെന്നും സൂചനയുണ്ട്. നാലാമത്തെ താരം ഫാഫ് ഡുപ്ലെസിസോ ഡ്വെയ്ന്‍ ബ്രാവോയോ ആകാനാണ് സാധ്യതകള്‍ കല്‍പ്പിക്കുന്നത്.

സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തും എന്നതും കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഡി കോക്ക്, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമില്‍ നിന്നും രോഹിത്തും ബുംറയും നിലനിര്‍ത്തെപ്പടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നെയുള്ള രണ്ട് പേരില്‍ ആരൊക്കെയുണ്ടാകും എന്നതാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞുവെങ്കിലും വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തന്നെ കളിക്കുമെന്ന കാര്യത്തിലും ഉറപ്പായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, October 22, 2021, 16:04 [IST]
Other articles published on Oct 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X