വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടുമെത്തുന്നു സൂപ്പര്‍കിങ്സ്, ഒപ്പം ധോണിയും റെയ്‌നയും... മൂന്നാമന്‍? ഗംഭീറില്ലാതെ കൊല്‍ക്കത്ത?

രണ്ടു താരങ്ങളെ നിലനിര്‍ത്താന്‍ ചെന്നൈ തീരുമാനിച്ചു

By Manu

മുംബൈ: രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഐപിഎല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍കിങ്‌സ് മടങ്ങിയെത്തുകയാണ്. 2018ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ അടുത്ത എഡിഷനായിരിക്കും ചെന്നൈയുടെ മടങ്ങിവരവിനു വേദിയാവുക.

ചെന്നൈയെക്കൂടാതെ പ്രഥമ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സും അടുത്ത ഐപിഎല്ലിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയാണ്.
ടീമുടമകള്‍ വാതുവയ്പ്പില്‍ പങ്കാളിയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചെന്നൈയെയും രാജസ്ഥാനെയും ഐപിഎല്ലില്‍ നിന്നും രണ്ടു വര്‍ഷത്തേക്കു വിലക്കിയത്.

വീണ്ടും ചെന്നൈയുടെ ധോണി

വീണ്ടും ചെന്നൈയുടെ ധോണി

ഐപിഎല്ലില്‍ വിലക്ക് നേരിടുന്നതുവരെ ചെന്നൈ ടീമിന്റെ അമരക്കാരനായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ചെന്നൈ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായതോടെ ധോണിക്കും ടീം വിടേണ്ടിവന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ ധോണിയെയും തിരിച്ചെടുത്താണ് ചെന്നൈ ഐപിഎല്ലിലേക്ക് മടങ്ങിവരുന്നത്.
ചെന്നൈക്കും രാജസ്ഥാനും തങ്ങളുടെ പഴയ ടീമിലുണ്ടായിരുന്ന മൂന്നു താരങ്ങളെ പുതിയ സീസണില്‍ നിലനിര്‍ത്താമെന്ന് ഐപിഎല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആരാധകര്‍ക്കു പ്രിയങ്കരന്‍

ആരാധകര്‍ക്കു പ്രിയങ്കരന്‍

ചെന്നൈ ടീമിന്റെ ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായ താരമാണ് ധോണിയെന്ന് ടീമുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ധോണിയില്ലാത്തൊരു ചെന്നെ ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്കാവില്ല.
ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരമെന്ന നിലയിലും ടീമിന് ഇനിയും സംഭാവനകള്‍ നല്‍കാന്‍ ധോണിക്കാവും. ധോണിയുമായി ദീര്‍ഘകാലത്തെ ഒരു കരാര്‍ ഉണ്ടാക്കാനാണ് ശ്രമം. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും അദ്ദേഹത്തെ ടീമിനൊപ്പം നിലനിര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ടീമുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വിശദമാക്കുന്നു.

ധോണിക്കൊപ്പം റെയ്‌നയും

ധോണിക്കൊപ്പം റെയ്‌നയും

ധോണി മാത്രമല്ല ചെന്നൈയുടെ തുറുപ്പുചീട്ടായിരുന്ന ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും പുതിയ സീസണില്‍ അവര്‍ക്കൊപ്പമുണ്ടാവും. ചെന്നൈക്കൊപ്പം നിരവധി കിരീടവിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള താരമാണ് റെയ്‌ന. താരം കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ചെന്നൈ ജഴ്‌സിയിലായിരുന്നു. ഈ സമയത്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലും സ്ഥിര സാന്നിധ്യമായിരുന്നു റെയ്‌ന.
ഇപ്പോള്‍ ദേശീയ ടീമിനു പുറത്തായ റെയ്‌ന ചെന്നൈക്കൊപ്പം ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നതിനോടൊപ്പം ഇന്ത്യന്‍ ടീമിലേക്കും മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്.

ജഡേജയോ, അശ്വിനോ?

ജഡേജയോ, അശ്വിനോ?

ധോണി, റെയ്‌ന എന്നിവരെക്കൂടാതെ ഒരു താരത്തെ കൂടി ചെന്നൈക്ക് നിലനിര്‍ത്താന്‍ അനുമതിയുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരില്‍ ആരെ നിലനിര്‍ത്തുമെന്ന ആശയക്കുഴപ്പത്തിലാണ് സൂപ്പര്‍ കിങ്‌സ്. ജഡേജയെ നിലനിര്‍ത്താനാണ് സാധ്യതയെന്നു സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രണ്ടില്‍ ആരെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. 2018 ജനുവരി നാലിനു മുമ്പ് ബിസിസിഐയ്ക്ക് അന്തിമ ലിസ്റ്റ് സമര്‍പ്പിക്കേണ്ടതുണ്ടെന്നും സൂപ്പര്‍കിങ്‌സ് ഡയറക്ടര്‍ കെ ജോര്‍ജ് ജോണ്‍ വ്യക്തമാക്കി.

ഗംഭീറില്ലാതെ കൊല്‍ക്കത്ത?

ഗംഭീറില്ലാതെ കൊല്‍ക്കത്ത?

ക്യാപ്റ്റനും ഓപ്പണറുമായ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടുത്ത സീസണില്‍ നിലനിര്‍ത്തിയേക്കില്ലെന്നും സൂചനയുണ്ട്. ഗംഭീറിനു പകരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെയാവും ടീമില്‍ നിലനിര്‍ത്തുക. ഗംഭീറിനു പകരം നരെയ്‌നെ ഓപ്പണറായി പരീക്ഷിക്കാനും കൊല്‍ക്കത്തയ്ക്കു പദ്ധതിയുണ്ടത്രേ.

കോലിയില്ലാതെ എന്തു ബാംഗ്ലൂര്‍

കോലിയില്ലാതെ എന്തു ബാംഗ്ലൂര്‍

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയില്ലാതെ എന്തു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. കോലിയെ മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്, ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍ എന്നിവരെയും ബാംഗ്ലൂര്‍ നിലനിര്‍ത്തും.എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ പുതിയ സീസണില്‍ ബാംഗ്ലൂര്‍ നിരയില്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Saturday, December 23, 2017, 15:48 [IST]
Other articles published on Dec 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X