Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാംഗ്ലൂരിനെ ചലഞ്ച് ചെയ്യാന്‍ ഡെവിള്‍സിനാവുമോ? ഗെയ്ല്‍ കത്തിയാല്‍ ഡല്‍ഹി ചാരമാവും!!

ബംഗളൂരു: ഐപിഎല്ലിന്റെ 10ാം സീസണിലെ അഞ്ചാമത്തെ കളിയില്‍ ശനിയാഴ്ച രാത്രി എട്ടിനു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഏറ്റുമുട്ടും. സീസണിലെ രണ്ടാമത്തെ കളിക്കാണ് നിലവിലെ റണ്ണറപ്പ് കൂടിയായ ബാംഗ്ലൂര്‍ കോപ്പുകൂട്ടുന്നതെങ്കില്‍ ഡല്‍ഹിക്ക് സീസണിലെ ആദ്യ മല്‍സരമാണിത്.

പരിക്ക് തളര്‍ത്തിയ ബാംഗ്ലൂര്‍

പരിക്ക് തളര്‍ത്തിയ ബാംഗ്ലൂര്‍

പ്രമുഖ താരങ്ങളുടെ പരിക്കുമൂലം വലയുന്ന ബാംഗ്ലൂര്‍ ആദ്യജയത്തോടെ അക്കൗണ്ട് തുറക്കാനുറച്ചാണ് സ്വന്തം ഗ്രൗണ്ടിലേക്കു ഡല്‍ഹിയെ ക്ഷണിക്കുന്നത്.

കോലിയില്ല, ഡിവില്ലിയേഴ്‌സും

കോലിയില്ല, ഡിവില്ലിയേഴ്‌സും

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ ബാംഗ്ലൂര്‍ നിരയിലില്ല. ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വികാട് കോലിയും ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സുമാണ് പരിക്കുമൂലം ടീമിനു പുറത്തായത്.

വാട്‌സന്‍ തന്നെ

വാട്‌സന്‍ തന്നെ

ആദ്യ കളിയിലേതു പോലെ ഡല്‍ഹിക്കെതിരായ മല്‍സരത്തിലും ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനായിരിക്കും ബാംഗ്ലൂരിനെ നയിക്കുക. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതിനാല്‍ ജയത്തോടെ തിരിച്ചുവരാനൊരുങ്ങുകയാണ് വാട്‌സനും ടീമും.

ഗെയ്‌ലുണ്ട്..പൊളിച്ചടുക്കാന്‍

ഗെയ്‌ലുണ്ട്..പൊളിച്ചടുക്കാന്‍

കോലിയും ഡിവില്ലിയേഴ്‌സുമില്ലെങ്കിലും ഒറ്റയ്ക്ക് കളി നിയന്ത്രിക്കാന്‍ ശേഷിയുള്ള വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ബാംഗ്ലൂര്‍ നിരയിലുണ്ട്. ഗെയ്‌ലും വാട്‌സനും ഫോമിലെത്തിയാല്‍ ബാംഗ്ലൂരിന് ജയത്തിനായി അധികം വിയര്‍ക്കേണ്ടിവരില്ല.

നാണക്കേട് തീര്‍ക്കാന്‍ ഡല്‍ഹി

നാണക്കേട് തീര്‍ക്കാന്‍ ഡല്‍ഹി

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോര്‍ഡുള്ള ടീമാണ് ഡല്‍ഹി. ഇത്തവണയെങ്കിലും അവര്‍ക്ക് ഇതിനൊരു അറുതി വരുത്തേണ്ടതുണ്ട്. ജയത്തോടെ തന്നെ പുതിയ സീസണ്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അതു താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡികോക്കില്ല, ഡുമിനിയും....

ഡികോക്കില്ല, ഡുമിനിയും....

ദക്ഷിണാഫ്രിക്കയുടെ രണ്ടു സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡികോക്കും ജീന്‍ പോള്‍ ഡുമിനിയും പരിക്കുമൂലം പിന്‍മാറിയത് ഡല്‍ഹിക്കു കനത്ത തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഡുമിനിയുടെ പിന്‍മാറ്റമെങ്കില്‍ പരിക്കാണ് ഡികോക്കിനെ ചതിച്ചത്.

പരിക്കിന്റെ പിടിയില്‍

പരിക്കിന്റെ പിടിയില്‍

ഇരുവരും മാത്രമല്ല ടീമിലെ വേറെയും ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ബാറ്റ്‌സ്മാന്‍ ശ്രയസ് അയ്യര്‍ എന്നിവരും പരിക്കേറ്റു വിശ്രമത്തിലാണ്.

നയിക്കാന്‍ സഹീര്‍

നയിക്കാന്‍ സഹീര്‍

ഇന്ത്യയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ സഹീര്‍ ഖാനാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ബാറ്റിങില്‍ ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കോറി ആന്‍ഡേഴ്‌സനിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍ എന്നിവരും ഡല്‍ഹി നിരയിലുണ്ട്.

Story first published: Saturday, April 8, 2017, 16:05 [IST]
Other articles published on Apr 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+