വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണിയെ പുറത്താക്കി, മഗ്രാത്തിനെ ബെഞ്ചിലിരുത്തി!- അപമാനിക്കപ്പെട്ട ഇതിഹാസങ്ങള്‍

ഫ്രാഞ്ചൈസികളുടെ രാഷ്ട്രീയത്തിനു ചിലര്‍ ഇരയായിട്ടുണ്ട്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്ന നിലയിലേക്കു വളര്‍ന്നു കഴിഞ്ഞ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇതിലൂടെ ലഭിക്കുന്ന ഗ്ലാമറും സാമ്പത്തിക നേട്ടവുമെല്ലാം ലോകമെമ്പാടുമുള്ള ക്രിക്കറ്റര്‍മാരെ ഐപിഎല്ലിലേക്കു ആകര്‍ഷിക്കുന്നു. ഇവ രണ്ടിനുമൊപ്പം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ചവര്‍ക്കം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരവും താരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ടൂര്‍ണമെന്റിന്റെ 15ാം സീസണില്‍ ക്ലൈമാക്‌സിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള 14 സീസണുകളെടുത്താല്‍ വിവിധ ഫ്രാഞ്ചൈികളുടെ നെറികെട്ട രാഷ്ട്രീയത്തിനു ഇരയായി അപമാനിതരായ ചില ഇതിഹാസങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലുള്ള അഞ്ചു വമ്പന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വച്ചാണ് അപമാനിതനായത്. ടീമിനായി ഏറ്റവുമധികം റണ്‍സും കന്നിക്കിരീടവുമെല്ലാം നേടിക്കൊടുത്തയാളെയാണ് ഹൈദരാബാദ് 'ചവിട്ടി പുറത്താക്കിയത്'. കഴിഞ്ഞ സീസണിലായിരുന്നു ഹൈദരാബാദ് ക്യാംപില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
2016 മുതല്‍ എസ്ആര്‍എച്ചിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നയാളാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനം കാരണം വാര്‍ണറെ നായകസ്ഥാനത്തു നിന്നും ഫ്രാഞ്ചൈസി നീക്കി. പിന്നാലെ ടീമില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. ടീം കോമ്പിനേഷനു വാര്‍ണര്‍ യോജിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ഇതോടെ സീസണിനു ശേഷം അദ്ദേഹം ടീം വിടുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് വാര്‍ണര്‍.

എംഎസ് ധോണി

എംഎസ് ധോണി

രണ്ടു ലോകകപ്പുകളടക്കം മൂന്ന് ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയ എംഎസ് ധോണിയെ നായകസ്ഥാനത്തു നിന്നും ആരെങ്കിലും പുറത്താക്കുമോ? പക്ഷെ അതു ഒരിക്കല്‍ സംഭവിച്ചു. 2017ലെ ഐപിഎല്ലില്‍ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നപ്പോഴാണ് അപമാനിതനായത്. 2016ല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു പൂനെ ഫിനിഷ് ചെയ്തത്. ഇതോടെയാണ് സീസണിനു ശേഷം ധോണിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയത്. പകരം സ്റ്റീവ് സ്മിത്തിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.

3

അതേസമയം, ധോണിയെ മാറ്റിയത് ടീമിന്റെ മോശം പ്രകടനം കാരണമല്ലെന്നാണ് ഉടമ സഞ്ജീവ് ഗോയെങ്ക പിന്നീട് വെളിപ്പെടുത്തിയത്. നായകനെന്ന നിലയില്‍ ധോണിയുടെ പെരുമാറ്റവും ക്രിക്കറ്റ് ഇതര കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അനാവശ്യ ഇടപെടലും തനിക്ക് അത്ര സുഖമായി തോന്നിയില്ലെന്നും ഇതിനാലാണ് മാറ്റിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഐപിഎല്ലില്‍ അപമാനിതനായിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവത്തിനു തുടക്കമിട്ട നായകെന്നാണ് ദാദ വിശേഷിപ്പിക്കപ്പെടുന്നത്. 2008ലെ പ്രഥമ സീസണില്‍ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ നായകനായിരുന്നു. പക്ഷെ സീസണില്‍ കെകെആറിനു പ്ലേഓഫില്‍ കടക്കാനായില്ല.
തൊട്ടടുത്ത സീസണില്‍ ഗാംഗുലിയെ കെകെആറിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കി. വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാനാണ് പ്ലാനെന്നായിരുന്നു കോച്ച് ജോണ്‍ ബുക്കാനന്റെ വിശദീകരണം. പക്ഷെ ഈ പരീക്ഷണം അമ്പെ പാളുകയും ചെയ്തു. തൊട്ടടുത്ത സീസണില്‍ കെകെആര്‍ ഗാംഗുലിയെ നായകസ്ഥാനത്തേക്കു തിരിച്ചുവിളിക്കാനും നിര്‍ബന്ധിതനായി.

ഗ്ലെന്‍ മഗ്രാത്ത്

ഗ്ലെന്‍ മഗ്രാത്ത്

ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ഗ്ലെന്‍ മഗ്രാത്തിനു ഒരിക്കല്‍ ഐപിഎല്ലില്‍ അവഗണന നേരിട്ടിട്ടുണ്ട്. 2008ലെ പ്രഥമ സീസണില്‍ ഡല്‍ഹിയുടെ മികച്ച പ്രകടനത്തിലു കാരണങ്ങളിലൊന്നും മഗ്രാത്തിന്റെ ഉജ്ജ്വല ബൗളിങായിരുന്നു. പക്ഷെ തൊട്ടടുത്ത സീസണില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ പേസര്‍മാരും ഡിര്‍ക് നാനസും പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തിയതോടെ മഗ്രാത്ത് പ്ലെയിങ് ഇലവനില്‍ നിന്നും തഴയപ്പെട്ടു.
ആദ്യ സീസണിലേക്കാള്‍ ഫിറ്റായിരുന്നു താനെന്നും എന്നിട്ടും മതിയായ അവസരങ്ങള്‍ ലഭിച്ചില്ലെന്നും മഗ്രാത്ത് പിന്നീട് തുറന്നടിക്കുകയും ചെയ്തു. 2009ല്‍ മഗ്രാത്തിന്റെ അഭാവത്തില്‍ ഡല്‍ഹി സെമിയില്‍ ഹൈദരാബാദിനോടു തോറ്റു പുറത്താവുകയും ചെയ്തിരുന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ് ഗെയ്‌ലിനും ഐപിഎല്ലില്‍ വലിയ അപമാനം ഒരിക്കല്‍ നേരിട്ടിരുന്നു. 2017ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ ഈ സീസണില്‍ ഗെയ്‌ലിനു ബാറ്റിങില്‍ തിളങ്ങാനായില്ല. 200ന് മുകളില്‍ റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഈ സീസണിനു ശേഷം ഗെയ്‌ലിനെ ആര്‍സിബി നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. കാരണം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മിന്നുന്ന ഫോമിലായിരുന്നു. എന്നിട്ടും ഗെയ്‌ലിനെ ആര്‍സിബി കൈവിടുകയായിരുന്നു.

7

ഫ്രാഞ്ചൈസി തന്നെ നിലനിര്‍ത്തുമെന്നായിരുന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ ആര്‍സിബി തന്നെ കൈവിട്ടതില്‍ പിന്നീട് ഗെയ്ല്‍ അതൃപ്തി തുറന്നു പറയുകയും ചെയ്തിരുന്നു. 2018ലെ ലേലത്തില്‍ പഞ്ചാബ് കിങ്‌സിലേക്കു വന്ന അദ്ദേഹം മികച്ച പ്രകടനത്തിലൂടെ ആര്‍സിബിക്കു മറുപടി നല്‍കുകയും ചെയ്തു.

Story first published: Sunday, May 22, 2022, 11:46 [IST]
Other articles published on May 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X