വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഇവരെ എന്തിനു നിലനിര്‍ത്തി? ദുരന്തമായി മാറിയ ഫ്രാഞ്ചൈസി തീരുമാനങ്ങള്‍

അഞ്ചു താരങ്ങളെ പരിശോധിക്കാം

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു അടുത്ത മാസം യുഎഇയില്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും ആവേശകരമായ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയാണ് ഐപിഎല്‍. 2018ലെ സീസണിനു മുമ്പാണ് ബിസിസിഐ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) എന്ന പുതിയ ആശയം അവതരിപ്പിക്കുന്നത്. പ്രധാനപ്പട്ടെ ചില കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ ഇതിലൂടെ ഫ്രാഞ്ചൈസികള്‍ക്കു വഴിയൊരുങ്ങുകയും ചെയ്തു.
തൊട്ടുമുമ്പത്തെ സീസണില്‍ തങ്ങള്‍ക്കായി കളിച്ച ഒരു താരത്തിനു വേണ്ടി ലേലത്തില്‍ മറ്റൊരു ഫ്രാഞ്ചൈസി വന്‍ തുക മുടക്കിയാല്‍ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് അതേ തുകയ്ക്കു പഴയ ഫ്രാഞ്ചൈസിക്കു ഈ താരത്തെ നിലനിര്‍ത്താമെന്നതാണ് ഈ ആശയം.

ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ഈ തരത്തില്‍ ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ളവരെ 2018നു ശേഷം നിലനിര്‍ത്തിപ്പോരുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ആര്‍ടിഎം വഴി ചില താരങ്ങളെ നിലനിര്‍ത്താനുള്ള ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍ പിന്നീട് വലിയ അബദ്ധമായി പോയെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ദുരന്തമായി മാറിയ ചില നിലനിര്‍ത്തലുകള്‍ ആരുടെയൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഡേവിഡ് മില്ലര്‍ (പഞ്ചാബ് കിങ്‌സ്- മൂന്നു കോടി)

ഡേവിഡ് മില്ലര്‍ (പഞ്ചാബ് കിങ്‌സ്- മൂന്നു കോടി)

ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ മധ്യനിര താരമായ ഡേവിഡ് മില്ലര്‍. 2013ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി നടത്തിയ പ്രകടനത്തിലൂടെയാണ് മില്ലര്‍ ശ്രദ്ധിക്കപ്പെടുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ പഞ്ചാബിനെ ഏറെക്കുറെ തനിച്ചു വിജയിപ്പിച്ചതോടെ അദ്ദേഹം ഹീറോയായി മാറി. 45 ബോളില്‍ 105 റണ്‍സായിരുന്നു മില്ലര്‍ അടിച്ചെടുത്തത്. അതിനു ശേഷം പഞ്ചാബ് അദ്ദേഹത്തില്‍ ഏറെ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.
2018ലെ മെഗാ ലേലം വരം പഞ്ചാബ് മില്ലറെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയിരുന്നു. മെഗാ ലേലത്തിലും മില്ലറെ ആര്‍ടിഎം വഴി നിലിനിര്‍ത്താന്‍ തന്നെയാണ് പഞ്ചാബ് ശ്രമിച്ചത്. ഇതിനായി മൂന്നു കോടി രൂപയും പഞ്ചാബ് ചെലവഴിച്ചു. ഫിനിഷറുടെ റോളില്‍ അദ്ദേഹം കസറുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.
പക്ഷെ പഞ്ചാബിന്റെ ഈ പ്ലാന്‍ വന്‍ ഫ്‌ളോപ്പായി മാറി. മോറിസിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. ഇതോടെ താരത്തിനു വേണ്ടത്ര അവസരവും ഫ്രാഞ്ചൈസി നല്‍കിയില്ല. 2018ല്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 74 റണ്‍സാണ് മോറിസ് സ്‌കോര്‍ ചെയ്തത്. തൊട്ടടുത്ത സീസണിലാവട്ടെ 10 മല്‍സരങ്ങളില്‍ നിന്നും താരം നേടിയത് 213 റണ്‍സുമായിരുന്നു. ഇതോടെ ആര്‍ടിഎം വഴി മോറിസിനെ നിലനിര്‍ത്തിയ പഞ്ചാബിന്റെ തീരുമാനം വലിയ അബദ്ധമായെന്നു വ്യക്തമാവുകയും ചെയ്തു.

 ദീപക് ഹൂഡ (എസ്ആര്‍എച്ച്, 3.6 കോടി)

ദീപക് ഹൂഡ (എസ്ആര്‍എച്ച്, 3.6 കോടി)

ബറോഡയില്‍ നിന്നുള്ള യുവതാരമായ ദീപക് ഹൂഡയെ നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തീരുമാനവും വലിയ ദുരന്തത്തിലാണ് കലാശിച്ചത്. വെടിക്കെട്ട് ബാറ്റ്‌സ്മാനും, തകര്‍പ്പന്‍ ഫീല്‍ഡറും, പാര്‍ട്ട് ടൈം ഓഫ് സ്പിന്നറുമായ ഹൂഡ ടി20 ഫോര്‍മാറ്റിനു ഏറെ യോജിച്ച താരമായിരുന്നു.
2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയതോടെയാണ് ഹൂഡയെ ലോകമറിയുന്നത്. ഈ പ്രകടനം 2015ലെ ഐപിഎല്ലില്‍ അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സിലെത്തിക്കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലാണ് ഹൂഡ തന്റെ ആദ്യ ഫിഫ്റ്റി നേടിയത്. ഇതോടെ 2016ലെ ലേലലത്തില്‍ വലിയ തുകയും താരത്തിനു ലഭിച്ചു.
എസ്ആര്‍എച്ച് 4.2 കോടി രൂപയ്ക്കു ഹൂഡയെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു. 2016, 17 സീസണുകളിലായി 27 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു 13.06 എന്ന മോശം ശരാശശരിയില്‍ വെറും 222 റണ്‍സാണ് നേടാനായത്. എങ്കിലും സീസണിനു ശേഷം ഹൂഡയെ എസ്ആര്‍എച്ച് കൈവിട്ടില്ല. 2018ലെ മെഗാ ലേലത്തില്‍ ആര്‍ടിഎം വഴി 3.6 കോടി രൂപയ്ക്കു ഹൂഡയെ എസ്ആര്‍എച്ച് നിലനിര്‍ത്തി. പക്ഷെ 20 മല്‍സരങ്ങളില്‍ നിന്നും 151 റണ്‍സ് മാത്രമെടുത്ത താരം ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറുന്നതാണ് കണ്ടത്.

 കുല്‍ദീപ് യാദവ് (കെകെആര്‍, 5.8 കോടി )

കുല്‍ദീപ് യാദവ് (കെകെആര്‍, 5.8 കോടി )

ചൈനാമാന്‍ ബൗളറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് വലിയ പ്രതീക്ഷകള്‍ നല്‍കിയ ശേഷം നിരാശപ്പെടുത്തിയ താരമാണ്. 2012ല്‍ 10 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യന്‍സിലൂടെയാണ് കുല്‍ദീപ് ഐപിഎല്ലിലെത്തിയത്. പക്ഷെ വന്‍ താരനിരയുള്ള മുംബൈ ടീമില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. തൊട്ടടുത്ത സീസണിര്‍ 40 ലക്ഷം രൂപയ്ക്കു കുല്‍ദീപിനെ മുംബൈ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വിട്ടുകൊടുക്കുകയും ചെയ്തു.
2016ലായിരുന്നു കുല്‍ദീപിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളുമായി സ്പിന്നര്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 2017ലെ ഐപിഎല്ലില്‍ 12 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി തിളങ്ങിയതോടെ കെകെആര്‍ നിരയില്‍ കുല്‍ദീപ് സ്ഥാനമുറപ്പിച്ചു. സീസണിനു ശേഷം ആര്‍ടിഎം വഴി 5.8 കോടി രൂപ ചെലവഴിച്ച് താരത്തെ കെകെആര്‍ നിലനിര്‍ത്തി. ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളുമായി കുല്‍ദീപ് ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.
പക്ഷെ പിന്നീട് താരം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്നതാണ് കണ്ടത്. 2019ല്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിനു അവസരം ലഭിച്ചുള്ളൂ. 2020ല്‍ 14 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റ് മാത്രമാണ് സ്പിന്നര്‍ക്കു ലഭിച്ചത്. എട്ടിവു മുകളില്‍ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഇതോടെ കെകെആറിനു കുല്‍ദീപിലുള്ള വിശ്വാസവും നഷ്ടമായി. ഇപ്പോഴും താരം ടീമിന്റ ഭാഗമാണെങ്കിലും അവസരം ലഭിക്കാറില്ല. വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആറിന്റെ പ്രധാന സ്പിന്നര്‍.

 മാര്‍ക്കസ് സ്റ്റോയ്‌നിസ് (പഞ്ചാബ്, 6.2 കോടി)

മാര്‍ക്കസ് സ്റ്റോയ്‌നിസ് (പഞ്ചാബ്, 6.2 കോടി)

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ്. 2016ലെ ലേലത്തില്‍ 5.5 കോടിക്കാണ് അദ്ദേഹത്തെ പഞ്ചാബ് കിങ്‌സ് വാങ്ങുന്നത്. ആദ്യ രണ്ടു വര്‍ഷം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം സ്റ്റോയ്‌നിസില്‍ നിന്നുണ്ടായില്ല. 115ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സായിരുന്നു ഓസീസ് താരത്തിന്റെ സമ്പാദ്യം. 12 മല്‍സരങ്ങൡ ഒമ്പതിനു മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത് 10 വിക്കറ്റുകളും സ്റ്റോയ്‌നിസ് നേടി.
എങ്കിലും സീസണിനു ശേഷം ലേലത്തില്‍ സ്‌റ്റോയ്‌നിസിനു ഒരവസരം കൂടി നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍ടിഎം കാര്‍ഡ് വഴി 6.2 കോടി ചെലവഴിച്ച് താരത്തെ അവര്‍ നിലനിര്‍ത്തുകയും ചെയ്തു.
എന്നാല്‍ സ്‌റ്റോയ്‌നിസ് ഈ സീസണില്‍ വലിയ ദുരന്തമായി തീര്‍ന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 99 റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തിനു രണ്ടു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ 2020ലെ സീസണിനു മുമ്പ് ഓസീസ് ഓള്‍റൗണ്ടറെ പഞ്ചാബ് ഒഴിവാക്കുകയുമായിരുന്നു. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് സ്റ്റോയ്‌നിസ്. ഡിസിക്കു വേണ്ടി മികച്ച പ്രകടനമാണ് താര നടത്തിക്കൊണ്ടിരിക്കുന്നത്.

 റോബിന്‍ ഉത്തപ്പ (കെകെആര്‍, 6.4 കോടി)

റോബിന്‍ ഉത്തപ്പ (കെകെആര്‍, 6.4 കോടി)

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ റോബിന്‍ ഉത്തപ്പ ഒരു സമയത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈേേഡഴ്‌സിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു. ഗൗതം ഗംഭീര്‍ കെകെആറിന്റെ നായകസ്ഥാനമൊഴിഞ്ഞ ശേഷം ഈ സ്ഥാനത്തേക്കു ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു ഉത്തപ്പ. ഓറഞ്ച് ക്യാപ്പും ഐപിഎല്‍ ട്രോഫിയും ഒരേ സീസണില്‍ നേടാന്‍ ഭാഗ്‌യമുണ്ടായ ഏക താരവുമാണ് അദ്ദേഹം. 2014ലായിരുന്നു ഉത്തപ്പയുടെ അവിസ്മരണീയ നേട്ടം.
പക്ഷെ ഗംഭീര്‍ ടീം വിട്ട ശേഷം കെകെആര്‍ ദിനേശ് കാര്‍ത്തികിനെ ടീമിലേക്കു കൊണ്ടു വരികയും നായകസ്ഥാനം ഏല്‍പ്പിക്കുകയുമായിരുന്നു. വിക്കറ്റ് കീപ്പര്‍ സ്ഥാനവും കാര്‍ത്തിക് ഏറ്റെടുത്തു. ടീമിനൊപ്പമുള്ള അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ ഉത്തപ്പയ്ക്കായിരുന്നു ഇവ ലഭിക്കേണ്ടിയിരുന്നത്. ഓപ്പണിങില്‍ നിന്നും അദ്ദേഹത്തെ മൂന്നാം നമ്പറിലേക്കു മാറ്റുകയും ചെയ്തു. ക്രിസ് ലിന്‍- സുനില്‍ നരെയ്ന്‍ സഖ്യമായിരുന്നു ഓപ്പണ്‍ ചെയ്തത്.
6.4 കോടിക്കു ഉത്തപ്പയെ കെകെആര്‍ നിലനിര്‍ത്തിയെങ്കിലും താരത്തിനു പഴയ ഫോം ആവര്‍ത്തിക്കാനായില്ല. 22ല്‍ താഴെ ശരാശരിയില്‍ 351 റണ്‍സാണ് അദ്ദേഹത്തിനു സീസണില്‍ നേടാനായത്. തൊട്ടടുത്ത സീസണിലും ഉത്തപ്പ മോശം പ്രകടനം തുടര്‍ന്നു. 282 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഇതോടെ സീസണിനു ശേഷം ഉത്തപ്പയെ കെകെആര്‍ ഒഴിവാക്കുകയുമായിരുന്നു. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം.

Story first published: Thursday, August 5, 2021, 14:02 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X