For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോടികള്‍ വാരിയെറിഞ്ഞ് വാങ്ങിയ ഈ ഐപിഎല്‍ താരങ്ങള്‍ ക്ലബ്ബുകള്‍ക്ക് ഭാരമായി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോടികള്‍ കൊടുത്ത് വാങ്ങിയ താരങ്ങള്‍ കളിക്കളത്തില്‍ പൊടിപൊടിക്കും, ഞെട്ടിക്കും എന്നൊക്കെ പ്രതീക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നിട്ടിപ്പോള്‍ ഞെട്ടിയത് ഈ കളിക്കാരെ പണം വാരിയെറിഞ്ഞ് വാങ്ങിയ ടീം ഉടമകളാണ്. 12.5 കോടിക്ക് രാജസ്ഥാന്‍ വാങ്ങിയ ബെന്‍ സ്‌റ്റോക്‌സ് മുതല്‍ എംഎസ് ധോണിയുടെ സ്വന്തം രവീന്ദ്ര ജഡേജ വരെ നിരാശരാക്കിയ സൂപ്പര്‍താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് കഴിഞ്ഞു.

കളത്തിലെത്തിയാല്‍ വെടിക്കെട്ടിന് തിരികൊളുത്തുന്നത് പോലെ ബാറ്റിംഗ്, പന്ത് കൈയില്‍ കിട്ടിയാല്‍ വിക്കറ്റുകള്‍ വീഴ്ത്തി രസിക്കും എന്നിങ്ങനെയുള്ള പാടിപ്പുകഴ്ത്തലുകളുടെ പെരുമ കേട്ട് രാജസ്ഥാന്‍ 12.5 കോടി കൊടുത്താണ് ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സിനെ ടീമിലെടുത്തത്. ഇത്തവണ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ താരം എട്ട് മത്സരങ്ങളില്‍ 148 റണ്ണും, 1 വിക്കറ്റുമായി ടീമിന് ഭാരമായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. രാജസ്ഥാന്റെ തന്നെ ജയ്‌ദേവ് ഉനദ്കടാണ് മറ്റൊരു മഹാന്‍. 11.5 കോടിക്ക് വാങ്ങിയ താരം പച്ച തൊട്ടില്ല, ബാറ്റ്‌സ്മാന്മാരുടെ അടിവാങ്ങുന്ന ബൗളര്‍ ആകെ വീഴ്ത്തിയത് 7 വിക്കറ്റും.

ipl

11 കോടി ഇറക്കി മനീഷ് പാണ്ഡെയെ ടീമിലെടുക്കുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പലതും മോഹിച്ചു. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം വെറും അതിമോഹമാണെന്ന് ടീം മനസ്സിലാക്കി. എട്ട് മത്സരങ്ങളില്‍ 158 റണ്‍ മാത്രമാണ് സംഭാവന. ഇതില്‍ രണ്ട് അര്‍ദ്ധശതകങ്ങളുണ്ട്. കാര്യങ്ങളെല്ലാം കൈവിട്ട് നില്‍ക്കുന്ന ദില്ലി ഡെയര്‍ഡെവിള്‍സിലാണ് മറ്റൊരു ഭാരമുള്ളത്. 9 കോടി മുടക്കി വാങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയന്‍ ടി20 സ്‌പെഷ്യലിസ്റ്റിന് ഇതുവരെ നേടാനായത് വെറും 131 റണ്ണും, 5 വിക്കറ്റും.

ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ഇഷ്ടതാരം രവീന്ദ്ര ജഡേജയാണ് നിരാശപ്പെടുത്തിയ മറ്റൊരു കളിക്കാരന്‍. 7 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജഡേജയെ നിലനിര്‍ത്തിയത് ധോണിയുടെ നിര്‍ബന്ധപ്രകാരമാണ്. 47 റണ്ണും, 2 വിക്കറ്റും വീഴ്ത്താന്‍ ഇത്രയും കോടികള്‍ വേണമായിരുന്നോ എന്ന് ഏത് ക്യാപ്റ്റന്‍ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാകും.

Story first published: Friday, May 4, 2018, 8:35 [IST]
Other articles published on May 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+