Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ക്യാപ്റ്റന്‍, സഞ്ജു ഡൗട്ട്: ഇതാ കൊച്ചി ടസ്‌കേഴ്‌സിന്റെ സ്വപ്‌ന ടീം!

കേരളത്തിന്റെ സ്വന്തം ഐ പി എല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് ഒരിക്കല്‍ കൂടി കളത്തില്‍ ഇറങ്ങുമോ. ഒരേ ഒരു സീസണ്‍ കൊണ്ട് കാണികളുടെ മനംകവര്‍ന്ന കൊച്ചിക്ക് കളത്തിന് പുറത്തെ വിവാദങ്ങളാണ് പണി കൊടുത്തത്. സുനന്ദ പുഷ്‌കര്‍, ലളിത് മോദി, ശശി തരൂര്‍ എന്നിങ്ങനെ പോയ വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി ടീം ഐ പി എല്ലിന് പുറത്തായി.

പ്രമുഖ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ട് വര്‍ഷത്തേക്ക് കോടതി വിലക്കിയ സാഹചര്യത്തില്‍ കൊച്ചിക്ക് ഐ പി എല്ലില്‍ ഒരു അവസരം കിട്ടിയേക്കും എന്ന് കേള്‍ക്കുന്നു. അങ്ങനെ ഒരു അവസരം കിട്ടിയാല്‍ ആരൊക്കെയായിരിക്കും കൊച്ചിക്ക് വേണ്ടി കളിക്കുക. ചെന്നൈ, രാജസ്ഥാന്‍ കളിക്കാര്‍ വെറുതെയിരിക്കുകയാണല്ലോ. അവരെ വെച്ചൊരു ഡ്രീം ഇലവന്‍ ഉണ്ടാക്കിയാലോ?

ക്യാപ്റ്റനായി ധോണി തന്നെ

ക്യാപ്റ്റനായി ധോണി തന്നെ

കേരളത്തില്‍ ഇഷ്ടം പോലെ ആരാധകരുണ്ട് ധോണിക്ക്. ഒരു ട്വന്റി 20 ടീം എന്ന് പറയുമ്പോള്‍ അതിന് ഏറ്റവും യോജിച്ച പേര് എം എസ് ധോണിയുടേത് തന്നെയാണ്. കേരളത്തിന് അനുമതി കിട്ടുകയും കളിക്കാര്‍ക്ക് വേണ്ടി ലേലം നടക്കുകയും ചെയ്താല്‍ ധോണി കൊച്ചിക്ക് വേണ്ടി കളിച്ചുകൂടായ്കയില്ല. ധോണി അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയാല്‍ കേമമായി.

ഓപ്പണിഗിന് മക്കുല്ലം വേണം

ഓപ്പണിഗിന് മക്കുല്ലം വേണം

2011 സീസണില്‍ കൊച്ചിക്ക് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയ ചരിത്രമുണ്ട് മക്കുല്ലത്തിന്. ഒരിക്കല്‍ കൂടി കേരളത്തിന് വേണ്ടി മക്കുല്ലം അങ്കത്തിന് ഇറങ്ങുമോ.

രഹാനെയാണ് പങ്കാളി

രഹാനെയാണ് പങ്കാളി

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സ്റ്റഡി തുടക്കങ്ങള്‍ നല്‍കുന്ന അജിന്‍ക്യ രഹാനെയാണ് മക്കുല്ലത്തിനൊപ്പം ഓപ്പണറായി എത്തുന്നത്.

വണ്‍ഡൗണില്‍ റെയ്‌ന, സംശയമില്ല

വണ്‍ഡൗണില്‍ റെയ്‌ന, സംശയമില്ല

ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള വണ്‍ഡൗണ്‍ ബാറ്റ്‌സ്മാനാണ് സുരേഷ് റെയ്‌ന. പരിചയസമ്പത്തും പ്രതിഭയും ഒത്തിണങ്ങിയ റെയ്‌ന തന്നെ ടസ്‌കേഴ്‌സിനും വണ്‍ ഡൗണ്‍.

പിന്നെ വരും സ്റ്റീവ് സ്മിത്ത്

പിന്നെ വരും സ്റ്റീവ് സ്മിത്ത്

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ പുരോഗതി ഉണ്ടാക്കിയ അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരില്‍ ഒരാള്‍. പണ്ട് കൊച്ചി ടീമില്‍ ഉണ്ടായിരുന്നെങ്കിലും പരിക്ക് മൂലം കളിക്കാന്‍ പറ്റിയിട്ടില്ല സ്മിത്തിന്

ബ്രാവോയും ഡാന്‍സും മസ്റ്റ്

ബ്രാവോയും ഡാന്‍സും മസ്റ്റ്

ചെന്നൈ നിരയിലെ സ്റ്റൈലിഷ് കളിക്കാരില്‍ ഒരാളാണ് ഡ്വെയ്ന്‍ ബ്രാവോ. ബ്രാവോയുടെ ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും കൊച്ചി ടീമിന് ഏറെ പ്രയോജനമാകും

ഓള്‍റൗണ്ടറായി ഫോക്‌നര്‍

ഓള്‍റൗണ്ടറായി ഫോക്‌നര്‍

വെടിക്കെട്ട് ബാറ്റിംഗും ഫാസ്റ്റ് ബൗളിംഗുമായി രാജസ്ഥാന്‍ ടീമിലെ പ്രധാന കളിക്കാരില്‍ ഒരാളാണ് ഫോക്‌നര്‍. അവസാന ഓവറുകളില്‍ ഫോക്‌നറുടെ വെടിക്കെട്ട് കൊച്ചിക്കും ഉപയോഗിക്കാം.

സ്പിന്നര്‍ അശ്വിന്‍

സ്പിന്നര്‍ അശ്വിന്‍

സംശയമേ വേണ്ട. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിന്‍. ഐ പി എല്ലിന്റെ തുടക്കം മുതല്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്ന അശ്വിനാകട്ടെ കൊച്ചിയുടെ സ്പിന്‍ ആക്രമണത്തിന്റെ ചുമതല

വെറ്ററന്‍ സ്പിന്നര്‍ താംബെ

വെറ്ററന്‍ സ്പിന്നര്‍ താംബെ

അശ്വിന്റെ ഓഫ് ബ്രേക്കുകള്‍ക്കൊപ്പം പ്രവീണ്‍ താംബെയുടെ ലെഗ് സ്പിന്നുകള്‍ കൂടിയാകുമ്പോള്‍ സ്പിന്‍ ആക്രമണം ഭദ്രമാകും

 പ്രായം തളര്‍ത്താത്ത നെഹ്‌റ

പ്രായം തളര്‍ത്താത്ത നെഹ്‌റ

പ്രായം തളര്‍ത്താത്ത വീര്യവുമായി പന്തെറിയുന്ന ആശിശ് നെഹ്‌റയെ ഒഴിവാക്കാനേ കഴിയില്ല. നെഹ്‌റയ്ക്ക് കൂട്ടായി ഈശ്വര്‍ പാണ്ഡെ, മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാം.

സഞ്ജു സാംസണ്‍ ഡൗട്ട്

സഞ്ജു സാംസണ്‍ ഡൗട്ട്

വിക്കറ്റ് കീപ്പറായി ധോണി ഉള്ളപ്പോള്‍ സഞ്ജു സാംസന് ടീമില്‍ ഇടം കിട്ടാന്‍ പ്രയാസമാണ്. എന്നാലും ബാറ്റിംഗ് നിരയിലെങ്കിലും സഞ്ജുവിനെ കാണാനാകും കേരളത്തിലെ കാണികളുടെ ആഗ്രഹം. സഞ്ജു മാത്രമല്ല, രവീന്ദ്ര ജഡേജയ്ക്കും ടീമില്‍ ഇടംകിട്ടുന്ന കാര്യം സംശയമാണ്.

Story first published: Thursday, July 16, 2015, 14:05 [IST]
Other articles published on Jul 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+