For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സര്‍ വീരന്‍ കോളിന്‍ മണ്‍റോയെ മുംബൈ ടീമിലെടുത്തു

By Anwar Sadath

മുംബൈ: ഏഴു കളികളില്‍ നിന്നും ആറു തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സ്, ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോയെ ടീമിലെടുത്തു. കൂറ്റനടിക്ക് പേരുകേട്ട മണ്‍റോ ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ മുംബൈയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഹസല്‍വുഡിന് പകരമായാണ് മണ്‍റോയുടെ വരവ്.

മണ്‍റോയെ ടീമിലെടുക്കാന്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മറ്റി മുംബൈ ടീമിന് അനുവാദം നല്‍കി. പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാനും വെസ്റ്റിന്റീസ് ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കാനുമാണ് ഹസല്‍വുഡ് ടീമില്‍ നിന്നും താത്കാലിക അവധിയെടുത്തത്. ആരോണ്‍ ഫിഞ്ച്, കൊറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്നും പുറത്തായതും മുംബൈ ഇന്ത്യയ്ക്ക് വിനയായിരുന്നു.

colin-munro

കൂറ്റനടിക്കു പേരുകേട്ട കോളിന്‍ മണ്‍റോ ആന്‍ഡേഴ്‌സന്റെ കുറവ് നികത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ മാണ്‍റോ വലംകൈയ്യന്‍ മീഡിയം പേസറുമായ മണ്‍റോയുടെ ഓള്‍റൗണ്ട് മികവ് ടീമിന് മുതല്‍ക്കൂട്ടാകും. ഏഴ് ഏകദിനത്തിലും, 14 ട്വന്റി20യിലും ന്യൂസീലാന്റ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

കളിക്കാരെക്കാള്‍ കോച്ചുമാരുടെ കാര്യത്തില്‍ താരബാഹുല്യമുള്ള ടീമാണ് മുംബൈ. ക്രിക്കറ്റ് ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരെ കൂടാതെ മുന്‍ ന്യൂസിലന്റ് ബൗളര്‍ ഷെയിന്‍ ബോണ്ട്, ഫീല്‍ഡിങ് കോച്ചായി ജോണ്ടി റോഡ്‌സ് എന്നിവര്‍ മുംബൈ ടീമിന്റെ പരിശീലകരായുണ്ട്. കൂടാതെ അനില്‍ കുംബ്ലെയുടെ സേവനവും മുംബൈയ്ക്ക് ലഭിക്കുന്നു. എന്നാല്‍, ബാറ്റിങ്ങിലും ബൗളിങ്ങിനും അമ്പേ പരാജയമായ ടീം ഇപ്പോള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Story first published: Sunday, April 26, 2015, 10:59 [IST]
Other articles published on Apr 26, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+