Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടികള്‍ മുടക്കിയ ഐപിഎല്‍ കളിക്കാര്‍ ടീമിന് ബാധ്യതയാകുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എട്ടാം സീസണ്‍ പാതിവഴി പിന്നിടുമ്പോള്‍ കോടികള്‍ വാരിയെറിഞ്ഞ് ടീമുകള്‍ സ്വന്തമാക്കിയ കളിക്കാര്‍ ടീമുകള്‍ക്ക് ബാധ്യതയാകുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തുക പ്രതിഫലമായി ലഭിച്ച യുവരാജ് സിങ്, ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്, വന്‍ തുക മുടക്കി രാജസ്ഥന്‍ റോയല്‍സ് നിലനിര്‍ത്തിയ മലയാളി താരം സഞ്ജു സാംസണ്‍, ദില്ലി വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്, ന്യൂസിലന്റ് താരം ട്രെന്റ് ബോള്‍ട്ട്, മുരളി വിജയ്, സഹീര്‍ ഖാന്‍ എന്നിവരാണ് ടീമുകള്‍ക്ക് പണി നല്‍കിയത്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ആണ് കൂടുതല്‍ പണം എറിഞ്ഞിട്ടും താരങ്ങള്‍ പ്രകടന മികവില്‍ പിന്നോക്കം പോയത്. യുവരാജ് സിങ്, എയ്ഞ്ചലോ മാത്യൂസ്(7.5) എന്നിവര്‍ ഇതുവരെയുള്ള കളികളില്‍ പരാജയമാണ്. ആറുകളികളില്‍ നിന്നും യുവരാജ് സിങ് 122 റണ്‍സ് നേടിയപ്പോള്‍ 93 റണ്‍സാണ് മാത്യൂസിന്റെ സമ്പാദ്യം. 4 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയ സഹീര്‍ ഖാന്‍ ആകട്ടെ പരിക്കിന്റെ പിടിയിലുമാണ്.

yuvaraj-singh

10.5 കോടി രൂപ നല്‍കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കിയ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിനും പുതിയ സീസണില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാലു കളികളില്‍ നിന്നും 43 റണ്‍ ആണ് ദിനേഷ് നേടിയത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആകട്ടെ ഏഴു കളികളില്‍ നിന്നായി 68 റണ്‍സ് നേടി റണ്‍ വേട്ടക്കാരില്‍ ഏറെ പിന്നിലാണ്. നാലു കോടിയിലധികം രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസിലന്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ 3.8 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചെങ്കിലും വിക്കെറ്റെടുക്കുന്നതില്‍ ബോള്‍ട്ട് പിന്നിലാണ്. അഞ്ചുവിക്കറ്റാണ് ഇതുവരെയായി ബോള്‍ട്ട് നേടിയത്. പഞ്ചാബിന് വേണ്ടി കളിക്കുന്ന മുരളി വിജയിയുടെ പ്രകടനവും മറിച്ചല്ല. 3 കോടി രൂപ പ്രതിഫലമായി ലഭിച്ച മുരളിക്ക് ഇതുവരെ ടീമിനുവേണ്ടി കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം താരതമ്യേന കുറഞ്ഞ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ ദീപക് ഹൂഡയെ പോലുള്ള കളിക്കാര്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Story first published: Sunday, April 26, 2015, 9:01 [IST]
Other articles published on Apr 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+