ഐപിഎല്‍ 2019 യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന; പ്രവാസികള്‍ക്ക് ആഹ്ലാദം
ദില്ലി: ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷന്‍ യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മത്സരത്തിന്റെ പകുതിയോളം ഗള്‍ഫ് രാജ്യത്ത് നടത്താനാണ് ബിസിസിഐ ആലോചന. ഇതുസംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ച നടത്തി.
ഐപിഎല്ലിന്റെ ചില കളികളികള്‍ മാത്രമാകും മാറ്റുകയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയില്‍ നടത്താന്‍ ആലോചയുണ്ടായിരുന്നെങ്കിലും ഇരു രാജ്യങ്ങളിലെയും സമയക്രമം മാറ്റമായതിനാല്‍ യുഎഇയെ പരിഗണിക്കുകയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

2014ലും സമാന സാചര്യമുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ അന്ന് 20 മത്സരങ്ങള്‍ യുഎഇലേക്ക് മാറ്റി. മാര്‍ച്ച് 19നാണ് അടുത്ത ഐപിഎല്‍ ആരംഭിക്കുന്നത്. 2019 ജൂണില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ 15 ദിവസത്തെ വിശ്രമം കളിക്കാര്‍ക്ക് ആവശ്യമാണ്. യുഎഇയില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ വലിയൊരു തുക അവിടുത്ത ക്രിക്കറ്റ് ബോര്‍ഡിന് നല്‍കേണ്ടതായി വരും. അതേസമയം, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളതിനേക്കാള്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാകും. ഗള്‍ഫ് രാജ്യത്ത് ക്രിക്കറ്റ് നടക്കുകയാണെങ്കില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കളികാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications