Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീനിവാസനെതിരെ അവസാനത്തെ ആണിയും അടിച്ച് ബിസിസിഐ

മുമ്പൈ: വാതുവയ്പ്പു കേസില്‍ ആരോപണ വിധേയനായ ഐപിഎല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്റെ രാജി ബിസിസിഐ സ്വീകരിച്ചു. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ക്കാണ് സുന്ദര്‍ രാമന്‍ രാജി സമര്‍പ്പിച്ചത്. ഇതുവരെ ബിസിസിഐയില്‍ വഹിച്ചിരുന്ന എല്ലാ പദവികളും നവംബര്‍ അഞ്ചോടെ സുന്ദര്‍ രാമന്‍ ഒഴിയും.

2013 ലെ ഐപിഎല്‍ വാതുവയ്പ്പു കേസില്‍ സുന്ദര്‍ രാമന് പങ്കുണ്ടെന്ന് വാതുവയ്പ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ഐപിഎലിന്റെ വിശ്വസ്തതയ്ക്കും ജനകീയതയ്ക്കും വേണ്ടി സുന്ദര്‍ രാമന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സ്ഥാനം ഒഴിയണമെന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ആവശ്യപ്പെട്ടിരുന്നു.

sunder raman

സുന്ദര്‍ രാമന്‍ വാതുവെപ്പുകാരുടെ പരിചയക്കാരെ ഒരു സീസണില്‍ എട്ടു തവണ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും മെയ്യപ്പന്റേയും രാജ്കുന്ദ്രയുടേയും വാതുവയ്പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുന്ദര്‍ രാമന്റെ രാജി ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവീസനെയാണ്. സുന്ദര്‍ രാമന്‍ സ്ഥാനമൊഴിഞ്ഞതോടെ ശ്രീനിവാസന്‍ യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശ്രീനിവാസനെ നീക്കുന്നകാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണ്. അതിന്റെ ആദ്യ പടി എന്ന നിലയിലാകും സുന്ദര്‍ രാമന്റെ രാജി.

Story first published: Tuesday, November 3, 2015, 14:56 [IST]
Other articles published on Nov 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+