എന്തിന് ലോകകപ്പ്? ഐപിഎല്‍ തന്നെ ധാരാളം!! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പഞ്ചാബ് പേസര്‍
മൊഹാലി: 12 വര്‍ഷങ്ങള്‍ക്കു ബിസിസിഐ തുടക്കം കുറിച്ച ഐപിഎല്ലെന്ന ക്രിക്കറ്റ് വിപ്ലവം ഐസിസി ടൂര്‍ണമെന്റുകളെപ്പോലും വെല്ലുവിളിക്കാവുന്ന തരത്തിലാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഐപിഎല്ലിനു ലഭിക്കുന്ന ജനപ്രീതി ലോകത്തില്‍ മറ്റൊരു ടി20 ടൂര്‍ണമെന്റിനുമില്ലെന്നതാണ് യാഥാര്‍ഥ്യം.
ഐപിഎല്ലിനെ അനുകരിച്ച് മറ്റു രാജ്യങ്ങളും സമാനമായ ലീഗിനു തുടക്കമിട്ടെങ്കിലും അവയ്‌ക്കൊന്നും ഐപിഎല്ലിന്റെ അടുത്ത് പോലുമെത്താന്‍ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിനെ വാനോളം പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ദക്ഷിണാഫ്രിക്കന്‍ പേസറായ ഹാര്‍ഡസ് വില്‍ജോന്‍. ലോകകപ്പിനോളം വലിയ ടൂര്‍ണമെന്റെന്നാണ് ഐപിഎല്ലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ലോകകപ്പ് കളിക്കുന്നതിന് തുല്യം
ലോകകപ്പില്‍ കളിക്കുന്നതിനു തുല്യമാണ് തനിക്കു ഐപിഎല്ലെന്ന് വില്‍ജോന്‍ പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കാന്‍ പേസര്‍ക്കു സാധിക്കില്ല. കൊല്‍പാക്ക് കരാറില്‍ അദ്ദേഹം ഒപ്പു വച്ചതാണ് ഇതിനു കാരണം.
ഈ കരാര്‍ ഒപ്പുവയ്ക്കുന്ന താരത്തിന് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ഏതു രാജ്യത്തിനായും കളിക്കാന്‍ അനുമതിയുണ്ടാവും. മാത്രമല്ല അവരെ വിദേശ താരമായി കണക്കാക്കുകയുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
വില്‍ജോന്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒരേയൊരു ടെസ്റ്റ് മാത്രമാണ് ഇതുവരെ കളിച്ചത്. ഇപ്പോള്‍ അദ്ദേഹം ഫ്രീലാന്‍സ് ക്രിക്കറ്ററുമാണ്.

മഹത്തായ അനുഭവം
വരുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാനാവില്ലെന്ന ദുഖം തനിക്കില്ലെന്നും ഇതിന്റെ പ്രധാന കാരണം ഐപിഎല്ലാണെന്നും വില്‍ജോന്‍ പറയുന്നു. ലോകകപ്പിനൊപ്പം നിര്‍ത്താവുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരേയും ഒപ്പവും കളിക്കാന്‍ ഐപിഎല്ലിലൂടെ അവസരം ലഭിക്കും. തന്നെ സംബന്ധിച്ച് അവിശ്വസനീയമായ അനുഭവമാണ് ഐപിഎല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അശ്വിന്‍ മികച്ച ക്യാപ്റ്റന്‍
ഐപിഎല്ലില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ അശ്വിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് വില്‍ജോനുള്ളത്. സ്വന്തം ടീമിലെ കളിക്കാരെ നന്നായി മനസ്സിലാക്കുന്ന താരമാണ് അശ്വിനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ കളിച്ചിട്ടുള്ള ടീമുകളില്‍ ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് വിന്‍ഡീസിന്റെ ഡാരന്‍ സമിയാണ്. അദ്ദേഹത്തിനൊപ്പം തന്നെ നിര്‍ത്താവുന്ന നായകനാണ് അശ്വിന്‍. ഒരു താരത്തില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് അശ്വിനു കൃത്യമായ ധാരണയുണ്ട്. ക്യാപ്റ്റന്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഒരു താരത്തെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും വില്‍ജോന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications