For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഫൈനലിന് രണ്‍ബീറിനൊപ്പം സല്‍മാനും കാമുകിയും

മുംബൈ: ഐപിഎല്‍ 2018 സീസണ്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ പ്രമുഖ ബോളിവുഡ് നടീനടന്മാര്‍ പങ്കെടുക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് മത്സരം. ഇതിന് മുന്‍പായി കളികാണാനെത്തുന്നവര്‍ക്ക് ബോളിവുഡ് താരങ്ങള്‍ വിരുന്നൊരുക്കും.

salman

സല്‍മാന്‍ ഖാന്‍, മുന്‍ കാമുകി കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ പരിപാടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉദ്ഘാടന വേളയിലും ബോളിവുഡ് താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്‍ബീര്‍ കപൂറിന് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അതിന്റെ കുറവ് ഫൈനലില്‍ തീര്‍ക്കുമെന്നാണ് പ്രതീക്ഷ.

കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ തുടങ്ങിവരും നൃത്തപരിപാടികളുമായി വേദിയിലെത്തുന്നുണ്ട്. മൂന്നാം ഐപിഎല്‍ കിരീടത്തിനായാണ് ചെന്നൈ വാംഖഡെയില്‍ ഇറങ്ങുക. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ വിലക്കു ലഭിച്ച ചെന്നൈ കിരീടനേട്ടവുമായി തിരിച്ചുവന്നാല്‍ ആരാധകര്‍ക്ക് സ്വപ്‌ന സമാനമായ നേട്ടമാകും അത്. മികച്ച പന്തേറുകാരുമായി സീസണില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സണ്‍റൈസേഴ്‌സ് മൂന്നു വര്‍ഷത്തിനിടയിലെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.

Story first published: Sunday, May 27, 2018, 14:40 [IST]
Other articles published on May 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+