എന്നെങ്കിലും ഒന്നിച്ച് കളിക്കുമോ? ഐപിഎല്ലില്‍ ആരാധകര്‍ കാത്തിരിക്കുന്ന അഞ്ച് താര കൂട്ടുകെട്ടുകള്‍
മുംബൈ: ആരാധക പിന്തുണയില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്ന ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. നടത്തിപ്പിന്റെ ഭംഗികൊണ്ടും താരസമ്പന്നതകൊണ്ടുമാണ് ഐപിഎല്ലിന് ഇത്രയേറെ ആരാധക പിന്തുണ ലഭിക്കുന്നത്. ഐപിഎല്ലിന്റെ 13ാം സീസണിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളും സജീവമായി മുന്നോട്ടുപോവുകയാണ്. ഓരോ ടീമിലും ആരാധകര്‍ക്ക് പ്രിയപ്പെട്ട ഓരോ താര കൂട്ടുകട്ടുകള്‍ ഉണ്ടാകും. എന്നാല്‍ ഐപിഎല്ലില്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതും ഇതുവരെ ഒന്നിക്കാത്തതുമായ ചില കൂട്ടുകെട്ടുകള്‍ ഉണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ക്രിസ് ഗെയ്ല്‍-രോഹിത് ശര്‍മ
ഐപിഎല്ലില്‍ ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ക്രിസ് ഗെയ്ല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട്. മുംബൈ നായകനായ രോഹിതും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായി ഗെയ്‌ലും എന്നെങ്കിലും ഒരുമിച്ച് ഓപ്പണിങ്ങില്‍ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രായം 40 ആയിട്ടും പഴയ ആക്രമണ ബാറ്റിങ്ങിന് കോട്ടം വരുത്താതെ മുന്നോട്ടുപോകുന്ന ഗെയ്‌ലിനൊപ്പം ഇന്ത്യയുടെ ഹിറ്റ്മാന്‍ കൂടി ചേരുന്ന ഓപ്പണിങ് കൂട്ടുകെട്ട് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഐപിഎല്ലില്‍ 6 തവണ മൂന്നക്കം കടന്ന ഗെയ്‌ലിന്റെ ടൂര്‍ണമെന്റിലെ സ്‌ട്രൈക്കറേറ്റ് 151.03ആണ്.

കെയ്ന്‍ വില്യംസണ്‍-വിരാട് കോലി
കളത്തിനകത്തും പുറത്തും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും. ഇരുവരും ഐപിഎല്ലിലും സജീവമാണ്. കോലി റോയല്‍ ചലഞ്ചേഴ്‌സ് നായകനാവുമ്പോള്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് വില്യംസണ്‍. ഇരുവരും ഒന്നിച്ചുള്ള ഒരു കൂട്ടുകെട്ട് ആരാധകര്‍ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന ബഹുമതി കോലിയുടെ പേരിലാണ്. ടോപ് ഓഡറില്‍ ക്ലാസും മാസും ചേര്‍ന്ന കോലി-വില്യംസണ്‍ കൂട്ടുകെട്ട് എന്നെങ്കിലും ഐപിഎല്ലില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

ജസ്പ്രീത് ബൂംറ-ജോഫ്ര ആര്‍ച്ചര്‍
ആധുനിക ക്രിക്കറ്റിലെ യുവ പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ മികവ് പുലര്‍ത്തുന്ന രണ്ടുപേരാണ് ജസ്പ്രീത് ബൂംറയും ജോഫ്ര ആര്‍ച്ചറും. ഇവരില്‍ ആരാണ് കേമനെന്നത് സംബന്ധിച്ച് വലിയൊരു തര്‍ക്കം തന്നെ നടക്കുന്നുണ്ട്. എന്നാല്‍ ഇവരൊന്നിച്ച് ഒരു ടീമിനായി കളിക്കുന്നത് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഒരു ടീമിനുവേണ്ടി ഇരുവരും കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. നിലവില്‍ ബൂംറ മുംബൈ ഇന്ത്യന്‍സ് താരവും ആര്‍ച്ചര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമാണ്. ഇരുവരും ഒന്നിച്ച് കളിച്ചാല്‍ ടീമിനത് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.

ആന്‍ഡ്രേ റസല്‍-ഹര്‍ദിക് പാണ്ഡ്യ
നിലവിലെ ഏറ്റവും മികച്ച ടി20 ഓള്‍റൗണ്ടര്‍മാരാണ് ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയും വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡ്രേ റസലും. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മത്സരഫലത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള ഇരുവരും ഒരു ടീമിനുവേണ്ടി കളിക്കുന്നത് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ റസല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഹര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെയും ഭാഗമാണ്. ടീമിന്റെ വജ്രായുധങ്ങളായ ഇരുവരേയും കൈവിടാന്‍ ടീമുകള്‍ തയ്യാറാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ കൂട്ടുകെട്ട് ഐപിഎല്ലില്‍ ആഗ്രഹം മാത്രമായി അവശേഷിക്കും.

എം എസ് ധോണി- എബി ഡിവില്ലിയേഴ്‌സ്
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ എബി ഡിവില്ലിയേഴ്‌സ്-വിരാട് കോലി കൂട്ടുകെട്ട് ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ ധോണിയും എബിഡിയും ഒന്നിക്കുന്നതും ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണിക്ക് എബിഡിയെ ടീമിലെത്തിക്കുക എളുപ്പമാണെങ്കിലും ആര്‍സിബി എബിഡിയെ കൈവിടാത്തിടത്തോളം ഇത് സാധ്യമല്ല. നാലും അഞ്ചും നമ്പറില്‍ ഇരുവരും ഒരു ജഴ്‌സിയിലിറങ്ങി ബാറ്റിങ് വെടിക്കെട്ട് നടത്തുന്നത് കാണുക എളുപ്പമല്ലെങ്കിലും വിസ്മയകരമായ കൂട്ടുകെട്ടായിരിക്കും അതെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications