Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020; ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത് ഷെഡ്യൂള്‍ തീയ്യതിയും ചൈനീസ് സ്‌പോണ്‍സര്‍മാരെയും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും വലുതും ആരാധക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ ലീഗാണ്. കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും ആരാധകര്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഐപിഎല്ലിലൂടെയാണ്. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒത്തുകൂടുന്ന ഐപിഎല്‍ 2020ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് എത്തിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ടായിരുന്നു ഐപിഎല്ലിന്റെ പ്രഖ്യാപനമെത്തിയത്.

ഇപ്പോഴിതാ ഞായറാഴ്ച ഏറ്റവും കൂടുതല്‍ ആളുകള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് തിരഞ്ഞതെന്തെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ഐപിഎല്ലിന്റെ തീയ്യതിയെക്കുറിച്ചും ചൈനീസ് സ്‌പോണ്‍സര്‍മാരെക്കുറിച്ചുമാണ് കൂടുതല്‍ ആളുകള്‍ തിരഞ്ഞത്. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയാണ് ഇത്തവണത്തെ വേദി. നേരത്തെ നവംബര്‍ 8ന് ഐപിഎല്‍ ഫൈനല്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പിന്നീടത് നവംബര്‍ 10ലേക്ക് മാറ്റുകയായിരുന്നു.

iplcup

നിലവിലെ ചൈനയുമായുള്ള ഇന്ത്യയുടെ പ്രശ്‌നം ഐപിഎല്ലിലെ സ്‌പോണ്‍സര്‍ഷിപ്പിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിയായ വിവോയുടെ സ്‌പോണ്‍സര്‍ഷിപ്പുമായി ടൂര്‍ണമെന്റ് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയൊരു തുകയ്ക്ക് മുഖ്യ സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് വിവോയുടെ കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരും ബിസിസിഐയും ചേര്‍ന്ന് തീരുമാനത്തിലെത്തിയത്.

നേരത്തെ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനയുടെ 49 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ടിക് ടോക്,ഷെയര്‍ ചാറ്റ്,യുസി ബ്രൗസണ്‍,എക്‌സ് ഹണ്ടര്‍ തുടങ്ങി ഇന്ത്യയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ വിലക്കിയതോടെ ചൈനയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ ചൈനീസ് കമ്പനിയുടെ കരാര്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

കൊറോണയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം സ്‌പോണ്‍സര്‍മാരുടെ കുറവുണ്ടെന്ന് നേരത്തെ ഫ്രാഞ്ചൈസികള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സാധാരണ വേനല്‍ക്കാലത്താണ് ഐപിഎല്‍ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ ഇത്തരമൊരു മാറ്റമുണ്ടായതോടെ സാധാരണ ലഭിക്കാറുണ്ട് എസിയുടെ പരസ്യമോ സ്‌പോണ്‍സര്‍ഷിപ്പോ ലഭിച്ചിട്ടില്ലെന്നും ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കിയിരുന്നു. കോവിഡിന്റ് പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഫ്രാഞ്ചൈസികള്‍ നേരിടുന്നത്. ഐപിഎല്‍ നടക്കാതെ വന്നിരുന്നെങ്കില്‍ ഏകദേശം 4000 കോടിയുടെ നഷ്ടം ബിസിസിഐക്ക് നേരിടേണ്ടി വരുമായിരുന്നു. വിദേശ താരങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചാണ് ഇത്തവണത്തെ ഐപിഎല്‍ സംഘടിപ്പിക്കുന്നത്.

Story first published: Tuesday, August 4, 2020, 10:12 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+