വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങ് വേണ്ടെന്ന് ഞങ്ങള്‍ അന്നേ തീരുമാനിച്ചതാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍; അശ്വിന്‍ കുടുങ്ങി

മങ്കാദിങ് വേണ്ടെന്ന് ഐപിഎല്‍ ചെയര്‍മാന്‍

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ ആര്‍ അശ്വിന്‍ ഒറ്റപ്പെടുന്നു. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറിവരവെ ഐപിഎല്‍ ചെയര്‍മാന്‍ അശ്വിന്റെ പ്രവര്‍ത്തിയില്‍ സന്തുഷ്ടനല്ല. മങ്കാദിങ് വേണ്ടെന്ന് തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

മങ്കാദിങ് ഔട്ട്; അശ്വിന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ അധിക്ഷേപം; ഭാര്യയുടെ പ്രതികരണം മങ്കാദിങ് ഔട്ട്; അശ്വിന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ അധിക്ഷേപം; ഭാര്യയുടെ പ്രതികരണം

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയും മാച്ച് റഫറിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു യോഗത്തിലായിരുന്നു മങ്കാദിങ് ഐപിഎല്ലില്‍ വേണ്ടെന്ന് തീരുമാനിച്ചത്. തന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് കൊല്‍ക്കത്തയിലായിരുന്നു യോഗം ചേര്‍ന്നിരുന്നതെന്നും വിവാദത്തോട് പ്രതികരിക്കവെ രാജീവ് ശുക്ല പറഞ്ഞു.


ബട്‌ലറെ അശ്വിന്‍ പുറത്താക്കി

ബട്‌ലറെ അശ്വിന്‍ പുറത്താക്കി

രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ 13-ാം ഓവറിലായിരുന്നു സംഭവം. 43 പന്തില്‍ 69 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്ന ബട്‌ലര്‍ ടീമിനെ അനായാസം ജയിപ്പിക്കുമെന്ന തോന്നലുളവാക്കിയിരുന്നു. പന്തെറിയാനെത്തിയ അശ്വിന്‍ അതിന് മുന്‍പേ ക്രീസ് വിട്ട ബട്‌ലറെ പുറത്താക്കുകയായിരുന്നു. അശ്വിന്‍ അപ്പീലില്‍ ഉറച്ചുനിന്നതോടെ മൂന്നാം അമ്പയര്‍ക്ക് വിടുകയും ബട്‌ലര്‍ പുറത്താണെന്ന് വിധിക്കുകയുമായിരുന്നു.

മാന്യത കൈവെടിഞ്ഞ അപ്പീല്‍

മാന്യത കൈവെടിഞ്ഞ അപ്പീല്‍

നിയമപ്രകാരം ഔട്ടാണെങ്കിലും ഈ രീതിയിലുള്ള ഒരു പുറത്താകല്‍ മിക്ക ക്യാപ്റ്റന്മാരും അംഗീകരിക്കാറില്ല. കുറഞ്ഞപക്ഷം, ബാറ്റ്‌സ്മാന് ഒരുതവണയെങ്കിലും മുന്നറിയിപ്പ് നല്‍കാന്‍ അശ്വിന്‍ തയ്യാറാകണമായിരുന്നു. എന്നാല്‍, ബട്‌ലര്‍ പുറത്തായാല്‍ തങ്ങള്‍ക്ക് ജയിക്കാമെന്ന അശ്വിന്റെ ചിന്തയാണ് മാന്യത കൈവെടിയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

അശ്വിന് വിമര്‍ശനം ഏറുന്നു

അശ്വിന് വിമര്‍ശനം ഏറുന്നു

സംഭവത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ ആര്‍ അശ്വിന് പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറിവരികയാണ്. ഇതിനിടെ അശ്വിന്റെ ഭാര്യയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയവഴി അധിക്ഷേപകരമായ പരാമര്‍ശങ്ങളും പ്രത്യക്ഷപ്പെട്ടു. അച്ഛന്‍ ചതിയനാണെന്നും ഭാവിയില്‍ മകളും ചതിക്കുമെന്നുമാണ് ഇന്‍സ്റ്റഗ്രാമിലെ അശ്വിന്റെ ഭാര്യയുടെ ചിത്രത്തിന് കീഴില്‍ ഒരാള്‍ പറയുന്നത്. ഭാര്യയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവും ചിലര്‍ നടത്തുന്നുണ്ട്.

Story first published: Tuesday, March 26, 2019, 16:51 [IST]
Other articles published on Mar 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X