വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ നായകന്മാരായി, എന്നാല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടില്ല, ആ അഞ്ച് താരങ്ങള്‍ ഇവരാണ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നത് കേവലമൊരു ടി20 ടൂര്‍ണമെന്റന്നതിലുപരിയായി യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി മാറിക്കഴിഞ്ഞു. ഐപിഎല്ലിലൂടെ പയറ്റിത്തെളിഞ്ഞ് ഇന്ത്യന്‍ ടീമിലെത്തിയ താരങ്ങള്‍ നിരവധിയാണ്. ആരാധക പിന്തുണയില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗായ ഐപിഎല്ലില്‍ നിന്ന് ഇന്ത്യയുടെ ഉപ നായക പദവിയിലേക്കുയര്‍ന്ന താരമാണ് രോഹിത് ശര്‍മ. രോഹിതിനെക്കൂടാതെ മറ്റ് ചില താരങ്ങള്‍ക്കും നായക പദവി ലഭിച്ചെങ്കിലും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകന്മാര്‍ ആയെങ്കിലും ഇതുവരെ ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിക്കാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ്. എന്നാല്‍ ഇതുവരെ ദേശീയ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. നായകനായി കെകെആറിനൊപ്പം ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത കാര്‍ത്തിക് കെകെആറിനെ മൂന്നാം സ്ഥാനത്തേക്കും എത്തിച്ചിരുന്നു. ഈ സീസണില്‍ 49.8 ശരാശരിയില്‍ 498 റണ്‍സായിരുന്നു കാര്‍ത്തികിന്റെ സമ്പാദ്യം. കെകെആറിന്റെ നിര്‍ണ്ണായക താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ഇതുവരെ കാര്‍ത്തികിന് സാധിച്ചിട്ടില്ല.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് വലിയ ആരാധക പിന്തുണയുള്ള താരമാണ്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ യുവരാജ് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ യുവരാജ് നയിച്ചു. 2008 സീസണില്‍ പഞ്ചാബിന്റെ നായകനായിരുന്നു യുവി. ടീമിനെ 14 മത്സരത്തില്‍ 10ലും ജയിപ്പിക്കാന്‍ യുവിക്ക് സാധിച്ചെങ്കിലും സെമിയില്‍ പരാജയപ്പെട്ടു. ആ സീസണില്‍ 253 റണ്‍സായിരുന്നു യുവി നേടിയത്. 43 മത്സരങ്ങളില്‍ നായകനായിരുന്ന യുവിയുടെ വിജയ ശതമാനം 50താണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സ്പിന്‍ സൂപ്പര്‍ താരം രവിചന്ദ്ര അശ്വിന്‍ നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥിര സാന്നിധ്യം. അനില്‍ കുംബ്ലെയും ഹര്‍ഭജനും ഒഴിച്ചിട്ട ഇന്ത്യയുടെ സ്പിന്‍ വിടവ് നികത്തിയ അശ്വിന്‍ 2018ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിച്ചു. മങ്കാദിങ് വിവാദം സൃഷ്ടിച്ച അശ്വിന് സീസണില്‍ പഞ്ചാബിനെ ആറാം സ്ഥാനത്തെത്തിക്കാനെ സാധിച്ചുള്ളു. പഞ്ചാബിനെ 28 മത്സരത്തില്‍ നയിച്ച അശ്വിന് ഒരു തവണപോലും ദേശീയ ടീമില്‍ നായക പദവി ലഭിച്ചില്ല.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇന്ത്യയുടെ പേസ് ഇതിഹാസങ്ങളിലൊരാളായ സഹീര്‍ ഖാന്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 2016ല്‍ നയിച്ചിരുന്നു. എന്നാല്‍ ഒരു തവണ പോലും ദേശീയ ടീമില്‍ നായക അവസരം ലഭിച്ചില്ല. രണ്ട് സീസണുകളില്‍ നിന്ന് 20 വിക്കറ്റ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മികച്ച നായകനായിരുന്നില്ല സഹീര്‍. 43.47ആണ് താരത്തിന്റെ വിജയ ശതമാനം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഭാവിയില്‍ ഇന്ത്യയുടെ നായക പദവി അലങ്കരിക്കാന്‍ സാധ്യതയുള്ള താരമാണ് ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസിന് ഇതുവരെ ഇന്ത്യന്‍ ടീം നായകനാവാന്‍ അവസരം ലഭിച്ചിട്ടില്ല. 2018 സീസണില്‍ ഗംഭീറിന്റെ പകരക്കാരനായി ഡല്‍ഹിയുടെ നായകനായ ശ്രേയസ് 37.66 ശരാശരിയില്‍ 411 റണ്‍സുമായി തിളങ്ങിയിരുന്നു. 24 കളിയില്‍ 13 തവണയും ഡല്‍ഹിയെ ജയിപ്പിക്കാന്‍ ശ്രേയസിനായി. 56.25ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.

Story first published: Tuesday, August 11, 2020, 18:57 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X